സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്ക് മിനിമം നിരക്ക് 2 രൂപയായേക്കും.




സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടാൻ ഗതാഗത വകുപ്പിൽ ധാരണയായതായി അറിയുന്നു. മിനിമം നിരക്ക് ഒരു രൂപയിൽ നിന്നു രണ്ടു രൂപയാക്കും. തുടർന്നുള്ള ഫെയർ സ്റ്റേജുകളിൽ നിലവിലെ നിരക്ക് ഇരട്ടിയാക്കും. ജൂലായിൽ നടപ്പാക്കുമെന്നാണ് സൂചന. നിരക്ക് വർദ്ധന സംബന്ധിച്ചുള്ള കമ്മിഷൻ റിപ്പോർട്ട് ലഭിച്ച ശേഷമാകും അന്തിമ തീരുമാനം. മിനിമം 5 രൂപയാക്കണമെന്ന് നേരത്തെ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു. എട്ടു വർഷമായി വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടിയിട്ടില്ല. ചില സ്വകാര്യബസുകളിൽ മിനിമം രണ്ട് രൂപ ഈടാക്കുന്നതായി ആക്ഷേപമുണ്ട്. നിരക്ക് അഞ്ചു രൂപയാക്കാൻ ബസ് ഉടമകൾ ജൂൺ ഏഴു മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും ഒരു വിഭാഗം പിൻമാറി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം