ഇരിക്കൂർ ബി.ആർ.സി ക്ക് കീഴിൽ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഉപജില്ലയിലെ എൽ.പി വിഭാഗം അറബിക് അധ്യാ പക പരിശീലനത്തിലാണ് പരിശീലകരായി ഉമ്മയും മകളും എത്തി കൗതുകമായത്.

ഉമ്മയും മകളും അധ്യാപക പരിശീലകരായി ഒരുമിച്ച് ചേരുന്ന അപൂർവ കാഴ്ച്ച




ശ്രീകണ്ഠപുരം: ഉമ്മയും മകളും അധ്യാപക പരിശീലകരായി ഒരുമിച്ച് ചേരുന്ന അപൂർവ കാഴ്ച്ചക്ക് സാക്ഷ്യം വഹിക്കുകയാണ് ഒരു കൂട്ടം അധ്യാപകർ, ഇരിക്കൂർ ബി.ആർ.സി ക്ക് കീഴിൽ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഉപജില്ലയിലെ എൽ.പി വിഭാഗം അറബിക് അധ്യാ പക പരിശീലനത്തിലാണ് പരിശീലകരായി ഉമ്മയും മകളും എത്തി കൗതുകമായത്. നിടു വാലൂർ എ.യു.പി സ്കൂളിലെ അധ്യാപിക കെ.പി ഫാത്തിമയും മകൾ കൊയ്യം എ.എ ൽ പി സ്കൂൾ അധ്യാപിക കെ.പി സഫ്വാനയുമാണ് വിവിധ വിഷയങ്ങളിൽ പരിശീലത്തിനെത്തിയ അധ്യാപകരിൽ കൗതു കമുണർത്തിയത്. മയ്യിൽ കോട്ടയാട് സ്വദേശി കളാണ് ഇവർ.കൊളച്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാമ്പുരുത്തിയിലെ കെ പി അബ്ദുൾ സലാമിന്റെ ഭാര്യ കൂടിയാണ് ഫാത്തിമ ടീച്ചർ .ഉമ്മയും മകളും അധ്യാപക പരിശീലന പരിപാടിയിൽ ആദ്യമായാണ് ഒന്നിച്ചെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരുവരെയും ഇരിക്കൂർ എ.ഇ.ഒ ഗിരീഷ് മോഹൻ, ബി.പി.സി. ടി.വി. സുനിൽ കുമാർ എന്നിവർ അനുമോദിച്ചു. പരിശീലന പരിപാടിയി ൽ 450 ലധികം അധ്യാപകരാണ് പങ്കെടുക്കു ന്നത്. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി ഫിലോമിനയാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.