പാപ്പിനിശേരിയില്‍ റെയില്‍വേ കേബിളുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഹിറ്റാച്ചി ഡ്രൈവര്‍ക്കെതിരെ റെയില്‍വേ സംരക്ഷണ സേന കേസെടുത്തു.

 റെയില്‍വേ കേബിളുകള്‍ നശിപ്പിച്ച സംഭവം: ഹിറ്റാച്ചി ഡ്രൈവര്‍ക്കെതിരെ കേസ്.




കണ്ണൂര്‍: കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തിക്കിടെ പാപ്പിനിശേരിയില്‍ റെയില്‍വേ കേബിളുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഹിറ്റാച്ചി ഡ്രൈവര്‍ക്കെതിരെ റെയില്‍വേ സംരക്ഷണ സേന കേസെടുത്തു.


റെയില്‍വേ ടെലികമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറുടെ പരാതിപ്രകാരം പ്രവൃത്തി നടത്തിയ സ്‌കൈലാര്‍ക്ക് കണ്‍സ്ട്രക്ഷന്‍ കമ്പനി ഹിറ്റാച്ചി ഡ്രൈവര്‍ കര്‍ണാടക ഗുല്‍ബര്‍ഗ സ്വദേശി വിജയകുമാറിനെതിരെയാണ് ആര്‍.പി.എഫ് കേസെടുത്തത്.


റെയില്‍വേ സ്ഥലത്ത് അനുമതിയില്ലാതെ കുഴിയെടുത്ത് സിഗ്‌നലിംഗ് കേബിളുകള്‍ നശിപ്പിച്ചതിനെതിരെയാണ് കേസ്. ട്രെയിന്‍ സിഗ്‌നലിംഗ് സംവിധാനം തകരാറായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആറോളം ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. രാത്രിയോടെയാണ് നശിപ്പിക്കപ്പെട്ട കേബിളുകള്‍ പുനസ്ഥാപിക്കാനായത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.