ആറളം ഫാമിലെ കൃഷിയിടത്തിൽ കാട്ടാനക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി



ഇരിട്ടി ആറളം ഫാമിലെ കൃഷിയിടത്തിൽ കാട്ടാന കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. ഫാമിന്റെ രണ്ടാം ബ്ലോക്കിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി ഫാമിന്റെ മൂന്ന്, നാല് ബ്ലോക്കുകളിലായി കറങ്ങി നടക്കുകയാണ്.


കൃഷിയിടത്തിലെ അരുവിയിൽ നിന്ന്‌ വെള്ളം കുടിച്ച് കയറി പോകുമ്പോഴാണ് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ആനകൾക്കൊപ്പം ഇതിനെ കണ്ടെത്തി.


ആനകൾ കൂട്ടമായെത്തി കുട്ടിയാനയെ കാട്ടിനുള്ളിലേക്ക് കൊണ്ടു പോകാൻ ശ്രമം നടത്തുന്നുണ്ട്. വനം വകുപ്പ് കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്‌. ആവശ്യമെങ്കിൽ മയക്കുവെടി വെച്ച് പരിശോധനക്ക് വിധേയമാക്കാനും ശ്രമം നടത്തും. മേഖലയിൽ ഒരു വർഷത്തിന് ഇടയിൽ നാല് ആനകൾ ചെരിഞ്ഞിരുന്നു. ഇതിൽ കുട്ടിയാനകളും ഉൾപ്പെട്ടിരുന്നു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.