ഗൈഡ്- ബുൾബുൾ അധ്യാപികമാരുടെ സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു




കാട്ടാമ്പള്ളി: ഗൈഡ് - ബുൾബുൾ അധ്യാപികമാരാവുന്നതിനുള്ള സപ്തദിന പ്രാരംഭ പരിശീലന ക്യാമ്പ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ.സി.ജിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു.വിദ്യാലയങ്ങളിലെ അച്ചടക്കവും ആകർഷണീയതയും ഉയർത്തുന്നതിന് സ്കൗട്ട് - ഗൈഡ് പ്രസ്ഥാനത്തിൻ്റെ പ്രാമുഖ്യം ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ വിവരിച്ചു. ശരിയായ പരിശീലനം പെൺകുട്ടികളിലുണ്ടാക്കുന്ന മാറ്റങ്ങളും, കാലഘട്ടത്തിൻ്റെ ആവശ്യവും വളരെ വിശദമായി തന്നെ വ്യക്തമാക്കി. ചിറക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി.വത്സല കെ അധ്യക്ഷത വഹിച്ചു.ഗൈഡ് വിഭാഗം ക്യാമ്പ് ലീഡറായി പ്രവർത്തിക്കുന്ന ശ്രീമതി. മൈഥിലി ALT G സ്വാഗതവും ,ബുൾബുൾ ക്യാമ്പ് വിഭാഗം ലീഡറായ ശ്രീമതി ജ്യോതി ലക്ഷമി ALT FL നന്ദിയും പറഞ്ഞു.പ്രധാനാധ്യാപകൻ ശ്രീ.എ.കെ. സജിത് ആശംസകൾ നേർന്നു. എഴുപത് പേർ പങ്കെടുക്കുന്ന ക്യാമ്പ് മെയ് 10ന് സമാപിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.