സർക്കാർ വാഹനങ്ങൾ ഇനി മുതൽ കെ എല്‍ 99 സീരീസ്





കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പ്രത്യേക സീരീസ് അനുവദിച്ചത് പോലെ ഇനി മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും പ്രത്യേക നമ്പറുകള്‍ വരുന്നു. കെ എല്‍ 99 സീരീസിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് ഈ പരിഷ്‌കരണം എന്നാണ് ഔദ്യോഗിക വിശദീകരണം.


ബുധനാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവില്‍ മിക്ക സര്‍ക്കാര്‍ വാഹനങ്ങളും കെ എല്‍ 1 സീരീസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ എല്‍ 99 എ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കെ എല്‍ 99 ബി സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആയിരിക്കും നല്‍കുക. കെ എല്‍ 99 സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കെ എല്‍ 99 ഡി പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും നല്‍കും.


സര്‍ക്കാര്‍ വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തും എന്നും മുമ്പ് അറിയിച്ചിരുന്നു. കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് വ്യാപകമായി സര്‍ക്കാരിതര വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഇത് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഉടന്‍ പുറത്തിറങ്ങും.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം