Posts

Featured Post

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഭരിച്ചു വെച്ചതിനും സ്ഥാപനങ്ങൾക്ക് 42500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഭരിച്ചു വെച്ചതിനും സി.പൊയിൽ പ്രവർത്തിച്ചു വരുന്ന വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.മലിന ജലം തുറസായി ഒഴുക്കി വിടുന്നതിനും ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടതിനും സി പൊയിൽ പ്രവർത്തിച്ചു വരുന്ന അച്ഛായീസ് ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി. മാലിന്യങ്ങൾ വേർതിരിക്കാതെ ബിന്നിൽ കൂട്ടിയിട്ടത്തിന് വഫ ഫാൻസി & സ്റ്റേഷണറി എന്ന സ്ഥാപനത്തിന് 2500 രൂപയും പിഴ ഇട്ടു. സ്‌ക്വാഡ് സി പൊയിലെ ടി. കെ സ്റ്റോർ, ആമിനാസ് ബേക്ക് & സ്റ്റേഷണറി, സഹകരണ വനിതാ ഹോട്ടൽ തുടങ്ങിയ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങളിൽ നിന്ന് 30 കിലോയോളം വരുന്ന ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി. സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തുകയും പിടിച്ചെടുത്ത വസ്തുക്കൾ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ പരിയാരം ഗ...

മയ്യിൽ : തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം സാമൂഹ്യ ശാസ്ത്രമേളയിൽ കയരളം നോർത്ത് എ.എൽ.പി സ്കൂളിന് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യൻഷിപ്

Image
  മയ്യിൽ തുടർച്ചയായ രണ്ടാം വർഷവും തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം എൽ.പി. വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ കയരളം നോർത്ത് എ.എൽ.പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. മുഴുവൻ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി 30 പോയിന്റുകളിൽ മുപ്പതും സ്വന്തമാക്കിയാണ് കിരീട നേട്ടം. വിജയികൾ: കൃഷ്ണദേവ് എസ് പ്രശാന്ത് (ക്വിസ്), ഫാത്തിമ പി.പി, കൃഷ്ണദേവ് എസ് പ്രശാന്ത് (ചാർട്ട്), ആയിഷ മെഹറിൻ, ആയിഷത്തുൽ മറിയം (ആൽബം നിർമ്മാണം). പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.

കണ്ണപുരം, കീഴറയിലെ ഷൈമ രാമചന്ദ്രൻ (53) നിര്യാതയായി.

Image
  കണ്ണപുരം, കീഴറയിലെ ഷൈമ രാമചന്ദ്രൻ (53) നിര്യാതയായി. ഭർത്താവ് :രാമചന്ദ്രൻ പള്ളിപ്പുറത്. മകൾ : ജിഷ്ണ  മരുമകൻ : ജിതിൻ ( ഏര്യം ) അച്ഛൻ : പരേതനായ ചന്തു പണിക്കർ ( പാപ്പിനിശ്ശേരി ) അമ്മ : ശാന്ത  സഹോദരങ്ങൾ : ഷൈജ, സുധി, ഷംന. സംസ്ക്കാരം വൈകുന്നേരം 5.30 ന്

കണ്ണൂർ : കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു.

Image
  പെരളശേരി: കാടാച്ചിറ സെക്ഷൻ ഓഫീസിലെ കെ എസ്.ഇ.ബി ഉദ്യോഗസ്ഥൻ മമ്പറം പുഴയിൽ ചാടി മരിച്ചത് സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഞെട്ടലായി. ശനിയാഴ്ച്ച രാവിലെയാണ് പഴയ പാലത്തിൻ്റെ മുകളിൽ നിന്നും കെ.എസ്.ഇ.ബി കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ.എം. ഹരീന്ദ്രനാണ് മരിച്ചത്. ആളുകൾ നോക്കി നിൽക്കവെ ഇന്ന് രാവിലെ ഇയാൾ മമ്പറം പുഴയിലേക്ക് പഴയ പാലത്തിൽ നിന്നുമെടുത്തു ചാടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സോഷ്യല്‍ മീഡിയ വഴി ഭീഷണിയും അപകീര്‍ത്തിപ്പെടുത്തലും: കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുബഷിറിനെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു

Image
കണ്ണൂര്‍: പ്രമുഖ നിയമ സ്ഥാപനമായ യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിക്കെതിരെയും, യു.എ.ഇയിലും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമുള്ള യാബ് ലീഗല്‍ സര്‍വീസിനെതിരെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഭീഷണിയും അപകീര്‍ത്തികരമായ കമന്റുകളും പോസ്റ്റ് ചെയ്തു ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി കണ്ണൂര്‍ തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശിയായ മുബഷിര്‍ മുഹമ്മദ് കുഞ്ഞിയെ (ഫാത്തിമ മന്‍സില്‍) കണ്ണൂര്‍ ടൗണ്‍ പോലീസ് സംഘം എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്തു.  സലാം പാപ്പിനിശ്ശേരി നല്‍കിയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് നിരന്തരം മുബഷിറിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, പ്രതി സഹകരിക്കാതിരിക്കുകയും പോലീസ് സ്റ്റേഷനില്‍ ഹാജരാകാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ്, കണ്ണൂരില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എറണാകുളത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പരാതിയില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച്, 2025 ഓഗസ്റ്റ് 31-ന് പരാതിക്കാരന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് വാട്ട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശങ്ങള്‍ അയച്ച ഇയാള്‍, തൊട്ടടുത്ത ദിവസം ഒരു യൂട്യൂബ് ചാനലില്‍ വന്ന വീഡിയോക്ക...

കണ്ണൂർ : ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു

Image
പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു. തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന്‍ (56) ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.

കണ്ണൂർ : വാരത്ത് മയക്ക്‌മരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ.

Image
കണ്ണൂർ: വാരത്ത് മയക്ക്‌മരുന്ന് വേട്ട. യുവാവ് അറസ്റ്റ് ചെയ്തു. വാരം കടാങ്കോട് രാമൻ കട പ്രദേശത്ത് എക്സൈസ് നടത്തിയ റെയ്‌ഡിൽ 10 ഗ്രാമോളം മെത്താഫിറ്റാമിനാണ് പിടികൂടിയത്. ഇരിക്കൂർ സിദ്ധീഖ് നഗർ സ്വദേശി കെ. ഹാഷിമിനെ എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേരള എടിഎസിന്റെ സഹായത്തോടെ പ്രതി നിരീക്ഷണത്തിലായിരുന്നു. മയക്ക്‌മരുന്ന് കടത്താനുപയോഗിച്ച ബൈക്കും പിടികൂടി.