അച്‌ഛൻ മകനെ കുത്തിക്കൊന്നു..



കോഴിക്കോട് കൂടരഞ്ഞിയിൽ മദ്യലഹരിയിൽ അച്‌ഛൻ മകനെ കുത്തിക്കൊന്നു.


പൂവാറൻതോട് ജോൺ ആണ് മകൻ ക്രിസ്റ്റിയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ജോൺ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് വിവരം.


ബന്ധു വീടുകളിലും മദ്യപിച്ചെത്തി ഇയാൾ സ്‌ഥിരമായി വഴക്കിടാറുണ്ട്. കൂടരഞ്ഞിയിലെ തന്നെ ഒരു ബന്ധുവീട്ടിൽ ജോൺ മദ്യപിച്ചെത്തി ബഹളംവച്ചപ്പോൾ അവർ ക്രിസ്‌റ്റിയെ വിളിച്ച് വിവരം പറഞ്ഞു. ക്രിസ്‌റ്റിയും കൂട്ടുകാരും ഇവിടെയെത്തി ജോണിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടിലെത്തിയതിനു ശേഷവും ബഹളം കേൾക്കുന്നുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.