ചക്കരക്കല്ലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


ചക്കരക്കല്ല്: വെള്ളക്കെട്ടിൽ വിണ് യുവാവ് മരിച്ചു. മാമ്പ ചെട്ടിയാരത്ത് ഹൗസിൽ മുഹമ്മദലിയുടെ മകൻ സാബിർ (38) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ 10 മണിയോടെ വീട്ടിൽനിന്ന് കടയിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. ചെറുപ്പം മുതലേ അപസ്മാരമുള്ള സാബിർ ഇടയ്ക്കിടെ പലയിടത്തും ഇത്തരത്തിൽ വീഴാറുണ്ടായിരുന്നുവത്രേ. വീ ടിന് സമീപത്തുള്ള മാമ്പ വയൽക്കരയിലെ കൈ ത്തോട്ടിൽ വീണ് മരിച്ച നിലയിലായിരുന്നു. ഇതുവഴി വന്ന വഴിയാത്രക്കാരാണ് ഇയാളെ കണ്ടെത്തിയത്. വെള്ളത്തിൽ വിണ് ചെളിയിൽ പൂണ്ടുപോയ താണെന്നാണ് നിഗമനം. മാതാവ്: സൈനബ. സ ഹോദരങ്ങൾ: റാഷിദ്, ഷാനവാസ്, സഫീറ. ചക്കരക്കല്ല് പോലീസ് സ്ഥല ത്തെത്തി അന്വേഷണം നടത്തി




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.