കാട്ടാമ്പള്ളിയിൽ വെച്ച് മാരക ലഹരി മരുന്നുമായി രണ്ടു പേർ പിടിയിൽ.

 


കണ്ണൂർ: മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി മലപ്പട്ടം പാപ്പക്കരി കത്തിയണയിലെ കെ.വൈഷ്‌ണവ് (28), മലപ്പട്ടം പൂക്കട്ടയിലെ പി. പി.ജിതേഷ് (23) എന്നിവരെയാണ്


എക്സൈസ് എൻഫോഴ്സ്മെന്റ്റ് ആൻ്റ് ആന്റ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെസർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവും സംഘവും പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവ് എൻഫോഴ്സ്മെന്റ്റ് പ്രവർത്തനത്തിൻ്റെ ഭാഗമായി പട്രോൾ നടത്തി വരവെ പുതിയതെരു റോഡിൽ കാട്ടാമ്പള്ളിയിൽ വെച്ച് ഇന്നലെ രാത്രി 7 മണിക്കാണ് മാരക ലഹരി മരുന്നായ 5.068 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാക്കൾ എക്സൈസ് പിടിയിലായത്.




റെയ്ഡിൽഅസിസ്റ്റൻ്റ് എക്സ്ക്സൈസ് ഇൻസ്പെക്‌ടർമാരായ അബ്‌ദുൽ നാസർ ആർ. പി, പ്രഭുനാഥ് പി. സി. സിവിൽ എക്സ്ക്സൈസ് ഓഫീസർമാരായ ശരത്.പി. ടി., പ്രിയേഷ് .പി.മുഹമ്മദ് അജ്‌മൽ കെ. എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ.പി എന്നിവരും ഉണ്ടായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.