കാറും ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

 



കാസർകോട്: മാവിനക്കട്ട കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന ഉപ്പള സോങ്കാൽ പ്രസാദ്‌ന ഗറിലെ മുബഷി റാണ് (21) മരിച്ചത്. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ബുധനാഴ്ച രാവിലെ 8.45ന് കുമ്പള മുള്ളേരിയ കെഎസ്‌ടിപി റോഡിൽ മാവിനക്കട്ടയിലായിരുന്നു അപകടം. മുള്ളേരിയിൽനിന്നു ബദിയടുക്ക ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. കാർ മുള്ളേരിയ ഭാഗത്തേക്കു പോകുകയായിരുന്നു. കാറും ബസ്സും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ മുബഷിറിനെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളുരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി യോടെ മരിച്ചു. അബ്‌ദുൽ റഹ്‌മാന്റെയും സീനത്തിന്റെയും മകനാണ്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം