സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

 




സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ ദമാമിനു സമീപം അല്‍കോബാറിലെ തുഖ്ബ എന്ന സ്ഥലത്ത് കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍(37), ഭാര്യ രമ്യമോള്‍(28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ സുരക്ഷിതയാണെന്ന് അധികൃതര്‍ അറിയിച്ചു. അനൂപ് മോഹന്‍ ഏറെക്കാലമായി തുഖ്ബയില്‍ വര്‍ക്ക്ഷോപ്പ് പെയിന്റിങ് തൊഴിലാളിയാണ്.


ഭാര്യയും മകളും സന്ദര്‍ശന വിസയിലാണ് സൗദിയില്‍ എത്തിയത്. സന്ദര്‍ശക വിസയുടെ കാലാവധി തീരുന്നതിനാല്‍ അടുത്ത മാസം ഭാര്യയും മകളും നാട്ടിലേക്ക് പോവാനിരിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്ത് താമസിക്കുന്ന സ്വദേശികളെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അനൂപ് ഫാനില്‍ തൂങ്ങി മരിച്ചതായാണ് റിപ്പോര്‍ട്ട്. അനൂപിനെ ഫാനില്‍ തൂങ്ങിയനിലയിലും രമ്യമോളെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അനൂപ് മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായും സൂചനകളുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.