കളഞ്ഞുകിട്ടിയ തുക തിരിച്ചുനല്‍കി വിദ്യാര്‍ത്ഥികള്‍

 



കരിവെള്ളൂർ : ദേശീയപാതയിലെ ഓണക്കുന്ന് അടിപ്പാതയില്‍ നിന്നും കളഞ്ഞു കിട്ടിയ തുക ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച്‌ വിദ്യാർത്ഥികള്‍ മാതൃകയായി.

മുഹമ്മദ് ആദില്‍,മുഹമ്മദ് റനീൻ, മുഹമ്മദ് നദീർ എന്നീ വിദ്യാർത്ഥികളാണ് തങ്ങള്‍ക്ക് വഴിയില്‍ നിന്നും കിട്ടിയ തുക സമീപത്തെ ബേക്കറിയില്‍ ഏല്‍പ്പിച്ച ശേഷം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം നല്‍കി കുണിയൻ കിഴക്കേക്കര റോഡിന് സമീപം താമസിക്കുന്ന കൂലിപണിക്കാരനായ ചക്കരേൻ രാജന് തിരിച്ചുനല്‍കിയത്. ഓണക്കുന്നിലെ മുഹമ്മദ് സലീം നുഷൈബ ദമ്ബതികളുടെ മകനായ മുഹമ്മദ് ആദില്‍ കരിവെള്ളൂർ എ.വി.സ്മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മുർശിദുനും മുഹമ്മദ് റനീനും മുഹമ്മദ് നദീറും ഒൻപതാംക്ളാസ് വിദ്യാർത്ഥികളും.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.