United പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ പറശ്ശിനി ക്ഷേത്ര റോഡിൽ ട്രാഫിക് മിറർ സ്ഥാപിച്ചു.
പരിപാടിയിൽ, United പറശ്ശിനിUAEയുടെ സെക്രട്ടറി ശ്രീ. മുജീബ് എം സ്വാഗതം പറഞ്ഞു, പദ്ധതിയുടെ ഉദ്ഘാടനം ആന്തൂർ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും 14ാം വാർഡ് കൗൺസിലറുമായ ശ്രീ. പ്രേമരാജൻ മാസ്റ്റർ നിർവ്വഹിച്ചു.
ചടങ്ങിൽ CPIM ലോക്കൽ കമ്മിറ്റി അംഗമായ ശ്രീ. ബാബുരാജ് സി.വി, 15ാം വാർഡ് കൗൺസിലറായ ശ്രീമതി ജയശ്രീ, ശ്രീ. മോഹനൻ മാസ്റ്റർ(Retd. പ്രിൻസിപ്പാൾ, അരോളി Govt. HSS), ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറി ശ്രീ. പ്രവീൺ ഇ.സി, പരശ്ശിനിക്കടവിലെ കച്ചവടസംഘം പ്രതിനിധി ശ്രീ. രമേശൻ പറശ്ശിനി, ഓട്ടോ ടാക്സി യൂണിയൻ പ്രതിനിധി ശ്രീ. രാജേഷ് പാറയിൽ, United പറശ്ശിനിയുടെ മുതിർന്ന അംഗമായ ശ്രീ. രഘൂത്തമൻ കുന്നുമ്മൽ എന്നിവരും, നാട്ടിലുള്ള നമ്മുടെ എക്സിക്യൂട്ടീവ് അംഗങ്ങളും, പറശ്ശിനിയിലും പരിസര പ്രദേശങ്ങളിലുമുള്ള പഴയ കാല പ്രവാസികളും, നാട്ടുകാരും സജീവമായി പങ്കെടുത്തു.
നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കായി തുടർന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ, United പറശ്ശിനിയുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു.
Team United Parassini


Comments
Post a Comment