തളിപ്പറമ്പ് : 13 വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന് 23 വർഷം തടവും പിഴയും




 തളിപ്പറമ്പ് : 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ

 ഇരുപത്തിമൂന്നര വർഷം തടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ പരിയാരം കുണ്ടപ്പാറ സ്വദേശി കെ.ജെ യേശുമിത്രനെയാണ് (54) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്. നാല് വകുപ്പുകളിലായാണ് ഇരുപത്തിമൂന്നര വർഷം തടവ് ശിക്ഷ വിധിച്ചത്. 2022 സപ്തംബർ 15ന് രാവിലെ 10.15നാണ് കേസിനാ സ്പദമായ സംഭവം. അന്നത്തെ എസ്.ഐ: നിബിൻ ജോയിയാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.