മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു.

 


 കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളാണ് വാഹനാപകടത്തിൽ മരിച്ചത്. തെഗഹാല സ്വദേശികളായ അദിശേഷ് ബാസവരാജ് (35), പവൻ കുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്. ഹൈമക്ക് സമീപത്തുവെച്ചാണ് വാഹനാപകടമുണ്ടായത്. തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്.


സലാല സന്ദർശിച്ച് മസ്‌കറ്റിലേക്ക് പോകുമ്പോൾ ഹൈമ കഴിഞ്ഞ് അമ്പത് കിലോമീറ്റർ അകലെയായാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിൽ ഇടിച്ച് കത്തുകയായിരുന്നു. നിസ്‌വയിൽ ജോലി ചെയ്യുന്ന അദിശേഷും ഒമാൻ സന്ദർശിക്കാനായി എത്തിയ ബന്ധുക്കളുമാണ് അപകടത്തിൽപ്പെട്ടത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.