മയ്യിൽ : ലൈബ്രറി കൗൺസിൽ പുസ്തകഗ്രാൻ്റ് ഒരു ലക്ഷമാക്കണം

 



മയ്യിൽ 

എ പ്ലസ് ഗ്രേഡ് ലൈബ്രറികൾക്ക് അനുവദിക്കുന്ന വാർഷിക പുസ്തക ഗ്രാൻ്റ് ഒരു ലക്ഷം രൂപയായും പ്രതിമാസ ലൈബ്രേറിയൻ അലവൻസ് 15,000 രൂപയായും വർധിപ്പിക്കണമെന്ന് തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. മറ്റ് ഗ്രേഡിലുള്ള ലൈബ്രറികളുടെ ഗ്രാൻ്റും അലവൻസും ആനുപാതികമായി വർധിപ്പിച്ച് കുടിശികയില്ലാതെ വിതരണം ചെയ്യണം. 


ജില്ലാ എക്സിക്യൂട്ടീവ് അംഗം അരക്കൻ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ക്രൈംബ്രാഞ്ച് സീനിയർ സിവിൽ പൊലിസ് ഓഫീസർ പി പി പ്രമോദിനെ അനു മോദിച്ചു. കെ സി ശ്രീനിവാസൻ അധ്യക്ഷനായി. എം ഷൈജു റിപ്പോർട്ട് അവതരിപ്പിച്ചു. പി പി പ്രമോദ്,കെ സി പത്മനാഭൻ, സി വി ഗംഗാധരൻ, എം വി സുമേഷ്,പി പി സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ ബൈലോ ഭേദഗതിക്ക് ജനറൽ ബോഡി യോഗം അംഗീകാരം നൽകി.


 ഭാരവാഹികൾ: കെ സി ശ്രീനിവാസൻ (പ്രസിഡൻ്റ്), സി വി ഹരീഷ് കുമാർ (വൈസ് പ്രസിഡൻ്റ്), എം വി സുമേഷ് (സെക്രട്ടറി) പി പി സതീഷ് കുമാർ ( ജോയിൻ്റ് സെക്രട്ടറി) കെ ഷാജി (ട്രഷറർ).

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം