വളപട്ടണം : ഹജ്ജ് ഹെൽപ്പ് ഡെസ്ക്, സാന്ത്വന കേന്ദ്രം ഉദ്ഘാടനം നാളെ

 



വളപട്ടണം  എസ് വൈ എസ് കീരിയാട് സാന്ത്വന കേന്ദ്രത്തിൻ്റെയും ഹജ്ജ് ഹെൽപ്പ് ഡെസ്‌ക്കിൻ്റെയും ഉദ്ഘാടനം നാളെ. 

വൈകിട്ട് 4.30ന് കീരിയാട് മിസ്ബാഹുൽ ഹുദയിലെ ഹജ്ജ് ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം സയ്യിദ് ശാഫി ബാഅലവി നിർവ്വഹിക്കും. വൈകിട്ട് അഞ്ചിന് സാന്ത്വന കേന്ദ്രം ഉദ്ഘാടനം കെവി സുമേഷ് എം എൽ എ നിർവ്വഹിക്കും. 

സാന്ത്വനം വളണ്ടിയർമാരുടെ ടീ ഷർട്ട് പ്രകാശനവും എം എൽ എ നിർവ്വഹിക്കും. എ പി അബ്ദുൽ സത്താർ റിലീഫ് സെൽ പ്രഖ്യാപനവും ലോഗോ പ്രകാശനവും സയ്യിദ് ശാഫി ബാ അലവി നടത്തും. പരിയാരം സാന്ത്വന കേന്ദ്രം മുഖ്യ കാര്യദർശി റഫീഖ് അമാനി തട്ടുമ്മൽ പ്രഭാഷണം നടത്തും. മെഡിക്കൽ, റിലീഫ് കാർഡുകളുടെ വിതരണോദ്ഘാടനം എസ് വൈ എസ് ജില്ലാ സെക്രട്ടറി നിസാർ അതിരകം നടത്തും. വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുളളവരും പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.