കണ്ണൂർ : സദർ മുഅല്ലിം സംഗമം നടത്തി

 



മുട്ടം: കണ്ണൂർജില്ലാ സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ മുട്ടം ഹസനുൽ ബസരി കാമ്പസിൽ സദർ മുഅല്ലിം സംഗമം നടത്തി. ജില്ലാ പ്രസിഡണ്ട് വി.വി അബൂബക്കർ സഖാഫിയുടെ അധ്യക്ഷതയിൽ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുറശീദ് നരിക്കോട് ഉദ്ഘാടനം ചെയ്തു. പെരുമാറ്റത്തിലെ രീതി ശാസ്ത്രം, മദ്റസ ഭരണം, റിക്കാർഡ് പഠനം എന്നീ വിഷയങ്ങളിൽ അബ്ദുൽ ഹകീം സഖാഫി ആയഞ്ചേരി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, അലി അക്ബർ ഫൈസി ക്ലാസ്സെടുത്തു.സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിന് ഹസനുൽ ബസരി സ്ഥാപന പ്രസിഡണ്ട് സയ്യിദ് ശാഫി ബാ അലവി പാപ്പിനിശേരി സമാപന പ്രാർത്ഥന നടത്തി. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി നിസാർ അതിരകം, അബ്ദുൽ കരീം സഅദി, ബി.മഹ്‌മൂദ് മൗലവി, ആർ അബ്ദുറഹ്മാൻ സഖാഫി, ശംസുദ്ദീൻ സഖാഫി കൂനം, കമാൽ മുസ്‌ലിയാർ, പ്രസംഗിച്ചു. സംഗമത്തിൽ സുന്നി ജംഇയ്യതുൽ മുഅല്ലിമീ ജില്ലാ ജനറൽ സെക്രട്ടറി ശാഫി ലത്തീഫി നുച്യാട് സ്വാഗതവും മൻസൂർ അൻസാരി നന്ദിയും പ്രകാശിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.