താക്കോൽ ചോദിച്ചിട്ട് നൽകിയില്ല! കാർ വീട്ടുമുറ്റത്തിട്ട് കത്തിച്ച് മകൻ

 



കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോൾ ഒഴിച്ച് കത്തിച്ചു. കൊണ്ടോട്ടി നീറ്റാണിമലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 

പിതാവിൻറെ പരാതിയിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു 21കാരനായ ഡാനിഷ് മിൻഹാജിനെ അറസ്റ്റ് ചെയ്തു. 


ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചു പിതാവ് സമ്മതിച്ചില്ല. ഇതോടെ 21കാരൻ തൊട്ടടുത്ത് നിർത്തിയിട്ട ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിനുമേൽ ഒഴിച്ച് തീയിടുകയായിരുന്നു. വീടിനു മുന്നിൽ നിർത്തിയിട്ട കാറിനാണ് തീയിട്ടത്. കാർ പൂർണമായും കത്തി നശിച്ചു വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??