പെണ്‍സുഹൃത്തിനെ കളിയാക്കി: കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍

 



കൊച്ചി: ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്.

കളമശ്ശേരി എച്ച്‌എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് (34 ) ആണ് കൊല്ലപ്പെട്ടത്. അസ്ത്ര ബസിലെ കണ്ടക്ടറായിരുന്നു ഇയാള്‍. പെണ്‍സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.

ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??