2024-25 അധ്യയന വർഷത്തെ തളിപ്പറമ്പ് നോർത്ത് സബ്ജില്ലാതല ഫുട്ബോൾ പെൺ വിഭാഗത്തിൽ *തൃച്ചംബരം യു.പി സ്കൂൾ ടീം ചാമ്പ്യന്മാരായി

 

2024 25 അധ്യയന വർഷത്തെ തളിപ്പറമ്പ് നോർത്ത് സബ്ജില്ലാതല ഫുട്ബോൾ പെൺ വിഭാഗത്തിൽ ചാമ്പ്യന്മാരായ തൃച്ചംബരം യു.പി സ്കൂൾ ടീം


തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്ത് വെച്ച് നടന്ന സബ്ജില്ലാതല ഫുട്ബോൾ മത്സരത്തിൽ സർ സയ്യിദ് എച്ച്എസ്എസ് ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 2-1നാണ് തോൽപ്പിച്ചത്.മത്സരത്തിന്റെ മുഴുവൻ സമയത്തിൽ ഗോൾ രഹിതമായതിനെ തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നടന്നത്.പെനാൽറ്റി ഷൂട്ടൗട്ടിൽ തൃച്ചംബരം യുപി സ്കൂളിലെ ക്യാപ്റ്റൻ ശിവദ പ്രസാദ് ,ദിഷിത എന്നിവർ ഗോൾ നേടി.പെനാൽറ്റി ഷൂട്ടൗട്ടിലെ അഞ്ചിൽ നാല് ഷൂട്ടുകൾ സേവ് ചെയ്ത തൃച്ചംബരം യുപി സ്കൂളിലെ ഗോൾ കീപ്പർ നജ ഫാത്തിമയുടെ മിന്നും പ്രകടനമാണ് മത്സരത്തിൽ ശ്രദ്ധേയമായത്.അധ്യാപകരായ എൻ.വി.ജ്യോതിസ്, ശ്യാം കൃഷ്ണൻ,പി.പി.അർജുൻ രമേശ്, ടീം കോച്ച് മെഹബൂബ് എഫ്സി ബ്രദേഴ്സ് എന്നിവർ നേതൃത്വം നൽകി.അധ്യാപികമാരായ ശ്രീവിദ്യ ശ്രീഷ്മ എന്നിവർ ടീം കോർഡിനേറ്റർമാരായിരുന്നു.കായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും സ്കൂളിലെ പിടിഎയും മാനേജ്മെൻ്റും നൽകുന്ന പിന്തുണയുടെ ഫലമാണ് ഈ വിജയമെന്ന് 

പ്രധാനധ്യാപകൻ എം ടി മധുസൂദനൻ അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.