Posts

Showing posts from June, 2023

മയ്യില്‍: വള്ളിയോട്ട് മണി മന്ദിരത്തില്‍ നിഷ വേണുഗോപാല്‍(50) അന്തരിച്ചു

Image
 നിഷ വേണുഗോപാല്‍ അന്തരിച്ചു. മയ്യില്‍: വള്ളിയോട്ട് മണി മന്ദിരത്തില്‍ നിഷ വേണുഗോപാല്‍(50) അന്തരിച്ചു. ഗോവ പൊര്‍വോറിയം വിനായക് പ്രസാദിലാണ് താമസം. ഭര്‍ത്താവ്: കെ. വേണുഗോപാല്‍(ബിസിനസ്, ഗോവ). മകന്‍: അതുല്‍ വേണുഗോപാല്‍(എം.ബി.ബി.എസ്. വിദ്യാര്‍ഥി). അച്ഛന്‍: പി.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍(റിട്ട.എസ്.ഐ.). അമ്മ: കെ.സി. തങ്കമണി. സഹോദരങ്ങള്‍: കെ.സി. ഉഷ(അധ്യാപിക കാടാച്ചിറ എച്ച്.എസ്.എസ്.), കെ.സി. ജിഷ(അസി.മാനേജര്‍ കെ.എസ്.എഫ്.ഇ., താഴെചൊവ്വ). മൃതദേഹം ശനിയാഴ്ച രാവിലെ 12-ന് കുറ്റിയാട്ടൂര്‍ പുതുക്കടിക്കണ്ടി വീട്ടിലും രണ്ടിന് മയ്യില്‍ മണിമന്ദിരത്തിലും പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് 4.30-ന് കണ്ടക്കൈപറമ്പ് ശാന്തിവനം.

കൊളച്ചേരി നാലാം പീടിക

Image
ഏത് നിമിഷവും നിലം  പൊത്താവുന്ന  കെട്ടിടം   കൊളച്ചേരി:  കൊളച്ചേരി നാലാം പീടിക കുന്നുകയറ്റത്തിന് സമീപം കെട്ടിടം  അപകട ഭീഷണിയിൽ. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം അപകട ഭീഷണിയായി നിലനിൽക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.

പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ റിട്ട:അധ്യാപകൻ കെ.പി ചന്ദ്രൻ മാസ്റ്റർ സ്കൂൾ ലൈബ്രറിക്ക് നൽകുന്ന അഞ്ഞൂറോളം

Image
 പുസ്തക വണ്ടിക്ക് സ്വീകരണം പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ റിട്ട:അധ്യാപകൻ കെ.പി ചന്ദ്രൻ മാസ്റ്റർ സ്കൂൾ ലൈബ്രറിക്ക് നൽകുന്ന അഞ്ഞൂറോളം പുസ്തകങ്ങളുമായി വരുന്ന പുസ്തക വണ്ടിക്ക് പാമ്പുരുത്തി പാലത്തിൽ നിന്നും സ്വീകരിച്ച് സ്കൂളിലേക്ക് ആനയിക്കും. നാളെ ഉച്ചക്ക് 2 :30 ന് ഹെഡ്മാസ്റ്റർ, ജനപ്രതിനിധികൾ, മാനേജർ PTA,MPTA ,വിദ്യാർത്ഥികൾ ചേർന്ന് സ്വീകരിക്കും
Image
നാറാത്തിന്റെ മുഖച്ഛായ മാറുന്നു  പുല്ലുപിക്കടവ് ടൂറിസം കേന്ദ്രത്തിലേക്ക് ജനങ്ങളുടെ വൻ ഒഴുക്ക്  ഉത്ഘാടനത്തിന് മുന്നേ പുല്ലൂപ്പി കടവിൽ ജന പ്രവാഹം  പെരുന്നാൾ ദിനത്തിൽ അനുഭവപ്പെട്ടത് വൻ തിരക്ക്.  കണ്ണാടിപ്പറമ്പ്: കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ് പുല്ലുപിക്കടവ് ടൂറിസം കേന്ദ്രം. ഉദ്ഘാടനത്തിനു മുന്നേ നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്. റോഡ് ഗതാഗതം പോലും തടസ്സമാകുന്ന രീതിയിൽ വൻ തിരക്കായിരുന്നു കഴിഞ്ഞദിവസം ബലിപെരുന്നാൾ ദിനത്തിൽ അനുഭവപ്പെട്ടത്.കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകൾ എല്ലാം കനത്ത മഴയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടതും ഇന്നലെ പുല്ലുപ്പിക്കടവിലെ വൻതിരക്കിന് കാരണമായി.  പെരുന്നാൾ ദിനത്തിൽ സുഹൃത്തുകളോടൊപ്പവും കുടുംബസമേതവും മറ്റും രാവിലെ മുതൽ നിരവധിപേർ പുല്ലൂപ്പി ക്കടവിൽ എത്തിയിരുന്നു.പാർക്കിംഗ് ഏരിയ മതിയാകാതെ വന്നപ്പോൾ ടൂറിസം കേന്ദ്രത്തിന് പുറമേ റോഡിന്റെ ഇരുവശത്തും പാലത്തിന്റെ മുകളിലും വാഹനം നിർത്തിയിടുകയായിരുന്നു.  ടൂറിസം പദ്ധതിയുടെ പ്രവർത്തികൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യവാരമോ നാടിന് സമർപ്പിക്കാൻ കഴിയും എന്നാണ് കരുതുന്
Image
 സേവാഭാരതി കൊളച്ചേരി യുടെ നേതൃത്വത്തിൽ പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടം പതിമൂന്നാം വാർഡിലും ജൂലൈ അവസാനത്തോടെ പഞ്ചായത്തിലെ മുഴുവൻ വാർഡിലും സേവനം നടത്തുന്നതായിരിക്കും. പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ഗീത വി.വി.,കെപി ചന്ദ്രഭാനു, ഗോപാലകൃഷ്ണൻ ചേലേരി, വേണുഗോപാൽ കൊളച്ചേരി, രമേശൻ മാസ്റ്റർ, കെപി പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.

മയ്യിൽ : തായംപൊയിൽ എ എൽ പി സ്കൂൾ

Image
 പുസ്തക മധുരം തേടി കുട്ടികളെത്തി. മയ്യിൽ : തായംപൊയിൽ എ എൽ പി സ്കൂൾ വായന മാസാചരണ ഭാഗമായി കുട്ടികൾ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സന്ദർശിച്ചു. ഗ്രന്ഥാലയ സന്ദർശന പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ എത്തിയത്. ലൈബ്രേറിയൻ എൻ അജിത കുട്ടികളെ സ്വീകരിച്ചു. വായനശാല വയോജന വേദി പ്രസിഡണ്ട് വി വി ഗോവിന്ദൻ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഴുവൻ കുട്ടികളും ഓരോ പുസ്തകവുമായാണ് മടങ്ങിയത്. ഈ പുസ്തകങ്ങൾ വായിച്ച് വായനാ കുറിപ്പുകൾ തയ്യാറാക്കി അതിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച കുറിപ്പുകൾക്ക് വായനശാലയുടെ വകയായി സമ്മാനങ്ങൾ നൽകും. സുമേഷ്, അബ്ദുൾ നാസർ, സിന്ധു, സോയ ഗണേഷ് എന്നിവർ സംബന്ധിച്ചു.
Image
 കെ.എം ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തിരുവനന്തപുരം: മുസ്ലീം ലീഗ് മുന്‍ എംഎല്‍എ കെ.എം ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസ് റദ്ദാക്കിയ ഉത്തരവ് നീക്കണമെന്നും വിജിലന്‍സ് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെടുന്നത്. അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ 2020 ലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കേസ് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഷാജിക്കെതിരെ നിര്‍ണാകയ മൊഴികളൊ തെളിവുകളൊ ഇല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.

കൺസ്യൂമർ ഫെഡ് കമ്പിൽ ത്രിവേണിയുടെ

Image
സൗഹൃദ സമിതി രൂപികരണ യോഗം നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു കൺസ്യൂമർ ഫെഡ് കമ്പിൽ ത്രിവേണിയുടെ നേതൃത്വത്തിൽ സൗഹൃദ സമിതി രൂപികരണ യോഗം നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു . ത്രിവേണി സൂപ്പർ മാർക്കറ്റ് സെയിൽസ് വർദ്ധിപ്പിക്കുന്നതിനു വേണ്ടി സൗഹ്യദ സമിതി രൂപികരിച്ചു . രൂപികരണചടങ്ങിൽ എൻ അശോകൻ,രജിഷ് കണ്ണോത്ത് , പിയൂഷ് . പി , സജിത്ത് . എ, ഷിജു പി.വി , ബിന്ദു കെ.വി . എന്നിവർ സംസാരിച്ചു
Image
 ബസ്സുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി നീട്ടി തിരുവനന്തപുരം: ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി മൂന്ന് മാസം കൂടി നീട്ടി. ജൂൺ 30ന് മുമ്പ് സ്ഥാപിക്കണം എന്നായിരുന്നു നിർദേശം. സെപ്റ്റംബര്‍ മുപ്പതിന് ഉള്ളില്‍ സ്ഥാപിക്കണം എന്നാണ് പുതിയ നിര്‍ദേശം. സമയം നീട്ടി നല്‍കണമെന്ന് കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു.
Image
 ഓപ്പറേഷൻ തിയേറ്ററിൽ ശിരസ് മറയ്ക്കുന്ന വസ്ത്രമെന്ന ആവശ്യം ന്യായമെന്ന് MSF; കത്ത് പുറത്തായതിൽ അന്വേഷണം വേണം. തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ശിരസ്സും കൈകളും പൂർണമായി മറയുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കൽ വിദ്യാർത്ഥിനികളുടെ ആവശ്യം ന്യായമെന്ന് എംഎസ്എഫ്. വിഷയം ചർച്ചയാക്കുന്നത് സംഘപരിവാറാണെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ തൊഹാനി മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്തെങ്ങനെ പുറത്ത് പോയെന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിലുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയും ശിരസ്സും കൈകളും പൂർണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ അനുമതി തേടിയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് കത്ത് നൽകിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2020 എംബിബിഎസ് ബാച്ചിലെ ഒരു വിദ്യാർത്ഥിനി എഴുതിയ കത്തിൽ 2018, 2021, 2022 ബാച്ചുകളിലെ ആറു വിദ്യാർത്ഥിനികളുടെ ഒപ്പുമുണ്ട്. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ശിരസ്സ് മറയ്ക്കാൻ തങ്ങളെ അനുവദിക്കുന്നില്ലെന്നും മതവിശ്വാസമനു
Image
 ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ണൂർ:ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരിയിൽ ജെയിംസിനെ (61) ആണ് കണ്ണൂർ പാറക്കണ്ടി ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മോളി (സൂപ്പർവൈസർ ആറളം). മക്കൾ: ജോളി (സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ ബംഗളുരു), റോസ് (ആഫ്രിക്ക). മരുമക്കൾ: അഞ്ജു (സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ, ബെംഗളുരു), അഭിലാഷ് (സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ, ആഫ്രിക്ക). സംസ്കാരം പിന്നീട്.
Image
 ജനറൽ വർക്കേർസ് യൂനിയൻ (CITU) യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. മാണിയൂർ-ജനറൽ വർക്കേഴ്സ് യൂണിയൻ CITU ചെമ്മാടം സൗത്ത്- നോർത്ത് യൂണിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏറിയ കമ്മിറ്റി അംഗം കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജനറൽ വർക്കേർസ് യൂനിയൻ (CITU)മാണിയൂർ മേഖലാ സെക്രട്ടറി കെ. ജനാർദ്ദനൻ സംസാരിച്ചു നിധില ദവിലേഷ് അധ്യക്ഷത വഹിച്ചു. പി പി പ്രിയ സ്വാഗതം പറഞ്ഞു  ഭാരവാഹികൾ ചെമ്മാടം സൗത്ത്  പ്രസിഡന്റ് -സൂര്യ വി  സെക്രട്ടറി -നിധിലദവിലേഷ് ചെമ്മാടം നോർത്ത്  പ്രസിഡന്റ് -ഷൈനി എ  സെക്രട്ടറി -രേഷ്മ അനൂപ്
Image
ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി നാളെ അവസാനിക്കും. ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി നാളെ അവസാനിക്കും. ആധാറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും. പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിന് നിലവിൽ 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. 2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ സമയ പരിധി. പിന്നീട ജൂൺ 30 വരെ നീട്ടുക ആയിരുന്നു. കാലാവധി ഇനിയും നീട്ടുമെന്നുള്ളത് സംശയമാണ്. അതിനാൽ നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർണായകമാണ്. നിലവിലെ സമയ പരിധിക്കുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കി ഇല്ലെങ്കിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.  സാമ്പത്തിക ആവശ്യങ്ങൾക്ക് ആവശ്യമായ ഒരു പ്രധാന രേഖയാണ് പാൻ. ഇത് പ്രവർത്തന രഹിതമായാൽ നികുതി ദായകർ ബുദ്ധിമുട്ടും. പ്രത്യേകിച്ച് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.  

മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വായനയുടെ

Image
 പൊൻകുന്നം വർക്കി അനുസ്മരണം നാളെ . മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വായനയുടെ വീട്ടകങ്ങൾ പരിപാടിയുടെ ഭാഗമായി പൊൻകുന്നം വർക്കി അനുസ്മരണം സംഘടിപ്പിക്കും. നാളെ (ജൂൺ 30 വെള്ളി) രാത്രി 7 മണിക്ക് വായനശാല പ്രവർത്തകൻ കെ ബിജേഷിന്റെ വീട്ടിൽ നടക്കുന്ന പരിപാടിയിൽ കെ സി ശ്രീനിവാസൻ അനുസ്മരണം നടത്തും. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായനശാല പ്രവർത്തകരുടെ വീടുകളിലാണ് വായനയുടെ വീട്ടകങ്ങൾ പരിപാടി നടക്കുന്നത്.
Image
 കണ്ണൂര്‍ വിമാനത്താവളം വന്‍ സാമ്പത്തിക ബാധ്യതയിലേക്ക്; വിമാന സര്‍വീസുകള്‍ നിലയ്ക്കുന്നു. ഉത്തര മലബാറിന്റെ യാത്രാ സ്വപ്നങ്ങള്‍ക്കു ചിറകേകിയ കണ്ണൂര്‍ വിമാനത്താവളം കിതയ്ക്കുന്നു. സര്‍വീസുകള്‍ നിലച്ചതോടെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കിയാല്‍. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കാത്തതാണ് കണ്ണൂരിനെ ആളില്ലാ വിമാനത്താവളമാക്കിയതിന്റെ മുഖ്യ കാരണം. 2018 ഡിസംബര്‍ 9 ന് അബുദാബിയിലേക്ക് ആദ്യ വിമാനം കണ്ണൂരില്‍ നിന്നു പറന്നത്. ആദ്യ വിമാനം പറന്നു 10 മാസം കൊണ്ട് പ്രതിദിന സര്‍വീസ് 50 ലേക്ക് ഉയര്‍ന്നു, ആഴ്ച്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും കിയാല്‍ സ്വന്തമാക്കി. ഈ കാലയളവില്‍ 10 ലക്ഷം പേരും കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂര്‍ വിമാന താവളം മുന്നോട്ടു പോകാനാവാതെ കിതയ്ക്കുകയാണ് പ്രതിമാസം 240 സര്‍വീസുകള്‍ നടത്തിയിരുന്ന ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയതാണ് ഇന്ന് കിയാല്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കണ്ണൂര്‍ വിമാനത്താവളം മെട്രോ നഗരത്തിലല്ല എന്ന ഒറ്റ കാരണത്താലാണ് പോയന്റ് ഓഫ് കോള്‍ സ്റ

കക്കാട് : ശാദുലി പള്ളി അരും ഭാഗത്ത്

Image
അഹമ്മദ് ഹാജി നിര്യാതനായി. കക്കാട് : ശാദുലി പള്ളി അരും ഭാഗത്ത് അനീസ മൻസിൽ അഹമ്മദ് ഹാജി നിര്യാതനായി ഭാര്യ: സൈദ മക്കൾ : അനീസ അനസ് സഅദ് ഇവരുടെ പാപങ്ങൾ പൊറുത്ത് സ്വർഗം നൽകി അനുഗ്രഹിക്കണമെ.... ആമീൻ
Image
വള്ളൂവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ടം  ജൂലായ് 2.3 (1198 മിഥുനം 17, 18) ഞായർ, തിങ്കൾ ദിവസങ്ങളിൽ   വള്ളൂവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര, പുലൂപ്പി. (പി.ഒ) കണ്ണാടിപ്പറമ്പ്, കണ്ണൂർ, 670604 ഫോൺ : 04972797370.9895 204011 തിരുവപ്പന വെള്ളാട്ടം 2023 ജൂലായ് 2.3 (1198 മിഥുനം 17, 18) ഞായർ, തിങ്കൾ ദിവസങ്ങളിൽ  ഭക്തജനങ്ങളെ, വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഈ മാസത്തെ തിരുവപ്പന വെള്ളാട്ടം ജൂലായ് 2, 3 തീയ്യതികളിൽ നടത്തപ്പെടുന്നു. 2.7.2023 ന്‌ ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം രാത്രി 9 മണിക്ക് കളിക്കപ്പാട്ട് 10 മണിക്ക് കലശം വരവ് 3.7.2023 തിങ്കളാഴ്ച്ച പുലർച്ചെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം .മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. പുലൂപ്പി എന്ന് , 29.6.2023 മാനേജിംഗ്                                 ട്രസ്റ്റി
Image
 ഖത്തറിൽ വാഹനാപകടം: മലയാളി ദമ്പതികളും സഹോദരനും ഉൾപ്പെടെ 5 ഇന്ത്യക്കാർ മരിച്ചു ദോഹ-അല്‍ഖോര്‍ എക്‌സ്പ്രസ്സ് ഹൈവേയിലെ പാലത്തിനു മുകളില്‍ നിന്ന് വാഹനം താഴേക്കു പതിച്ച് 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (32), പ്രവീണ്‍കുമാര്‍ ശങ്കര്‍ (37) എന്നിവരാണ് മരിച്ചത്. റോഷിന്റെയും ആന്‍സിയുടേയും മകന്‍ ഏദന്‍ (3) ഗുരുതര പരുക്കുകളോടെ ദോഹ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച 5 പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സിദ്ര ആശുപത്രിയില്‍ രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയയായ കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ദോഹ-അല്‍ഖോര്‍ എക്‌സ്പ്രസ്സ് ഹൈവേ എക്‌സിറ്റ് 35-ലെ പാലത്തിനു മുകളില്‍ നിന്നാണ് വാഹനം താഴേക്കു വീണതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി വൈകിയായിരുന്നു അപകടം. അല്‍ഖോറിലെ ഫ്ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് മറ്റൊരു വാഹനം വ
Image
കർഷകസംഘം , DYFI മഹിളാ അസോസിയേഷൻ കർഷക തൊഴിലാളി യൂനിയൻ സംയുക്തമായി നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ വിത്തിടൽ പെരുമാച്ചേരിയിൽ നടന്നു. സംയോജിത പച്ചക്കറി കൃഷി വിത്തിടൽ നടന്നു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിലേക്കായി  കർഷകസംഘം , DYFI മഹിളാ അസോസിയേഷൻ കർഷക തൊഴിലാളി യൂനിയൻ സംയുക്തമായി നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ വിത്തിടൽ പെരുമാച്ചേരിയിൽ നടന്നു. സിപിഐ (എം) മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ , കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജ്മ , കർഷക സംഘം കൊളച്ചേരി വില്ലേജ് പ്രസിഡന്റ് എം. രാമചന്ദ്രൻ, സെക്രട്ടറി കെ.പി സജീവ് ,DYFI മേഖല സിക്രട്ടറി സി. അഖിലേഷ് ,  NREG കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി കുഞ്ഞിരാമൻ , കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം സി. രജുകുമാർ , സിപിഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം എം.വി ഷിജിൻ , പെരുമാച്ചേരി ബ്രാഞ്ച് സെക്രട്ടറി വി.കെ ഉജിനേഷ് തുടങ്ങിയവർ പങ്കെടുത്തു

മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാശ്മി

Image
 വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. സുഗതകുമാരി പുരസ്കാര ജേതാവും എഴുത്തുകാരിയുമായ ടി പി നിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ സി വാസത്തി ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രുതി മോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ടി വി ബിന്ദു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : കെ സി വാസന്തി ടീച്ചർ പ്രസിഡന്റ്), ശ്രുതി മോൾ (വൈസ് പ്രസിഡന്റ്), ടി വി ബിന്ദു ( സെക്രട്ടറി), സി സി സരിത (ജോ.സെക്രട്ടറി), എൻ അജിത (ട്രഷറർ)
Image
ബോസ്റ്റണ്‍ ടൈറ്റൻ സമുദ്ര പേടക അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി ബോസ്റ്റണ്‍ ടൈറ്റൻ സമുദ്ര പേടക അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. പേടകത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചിരുന്നു. അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ കഴിഞ്ഞത് നിർണായകമായി.  അവശിഷ്ടങ്ങൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷ. അഞ്ച് പേരുമായി അറ്റലാൻ്റിക് സമുദ്രത്തിന് അടിയിലേക്ക് പോയ പേടകം ഉൾവലിഞ്ഞ് തകരാൻ ഇടയായ സാഹചര്യം കണ്ടെത്താൻ നിർണായകമാണ് ഈ അവശിഷ്ടങ്ങള്‍. അന്തർവാഹിനിയിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തില്‍ മരിച്ചതായാണ് ഓഷ്യൻ ​ഗേറ്റ് സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് കോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ, ഈ കടൽ യാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഒ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.   
Image
 പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു മാതമംഗലം :ഏര്യം സ്‌ക്കൂളിന് സമീപം പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ് അദിയുടെയും ജസീലയുടെയും മകള്‍ അസ്‌വാ ആമിന ആണ് മരിച്ചത്. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ വച്ചാണ് മരണം സംഭവിച്ചത്.  
Image
 ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; അജ്ഞാത സംഘം വെടിയുതിർത്തു. ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. സഹറണ്‍പൂരില്‍ വെച്ച് ആസാദിന്‍റെ കാറിന് നേരെ വെടിവെയ്ക്കുകയായിരുന്നു. ഒരു സംഘം അക്രമികളാണ് വെടിയുതിര്‍ത്തത്. ആസാദിന് ആക്രമണത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയയിലെ

Image
വ്യാപാരി മിത്ര ഫണ്ട് വിതരണം നടന്നു  കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയയിലെ, അഴിക്കോട് പഞ്ചായത്തിലെ വാങ്കുളത്ത് വയൽ യൂണിറ്റുകളിൽ നിന്ന് വ്യാപാരി മിത്രയിൽ അംഗങ്ങളായിരിക്കെ മരണപെട്ട, യഥാക്രമം. മുണ്ടച്ചൻ രാജൻ പുതിയണ്ടി ഭാർഗവി എന്നിവരുടെ കുടുംബങ്ങൾക്ക് വ്യാപാരി മിത്ര ഫണ്ട് വിതരണം വ്യാപാരി മിത്ര കണ്ണൂർ ഏരിയ കൺവീനർ പി പ്രമോദ്, ചെയർമാൻ പി സിറാജ്.. ഫണ്ട് വിതരണം നിർവഹിച്ചു....  മുഖ്യഅഥിതി :സമിതി കണ്ണൂർ ഏരിയ സെക്രട്ടറി c മനോഹരൻ. പ്രസിഡന്റ് അബ്ദുറഹ്മാൻ  അഴിക്കോട് vvsപഞ്ചായത്ത്‌ പ്രസിഡന്റ്, രാജീവൻ അധ്യക്ഷതയിൽ എം ഉമേശൻ പഞ്ചായത്ത്‌ സെക്രട്ടറി സ്വാഗതം പറഞ്ഞു, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ കുഞ്ഞുകുഞ്ഞൻ,, പങ്കജാക്ഷൻ,, സുനിൽ പി  വത്സൻ,, എന്നിവർ സംസാരിച്ചു...
Image
 സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക. ചട്ടുകപ്പാറ- സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന് KCEU കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ (CITU) കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റ് സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം KCEU സംസ്ഥാന കമ്മറ്റി അംഗം കെ.ജയപ്രകാശൻ ഉൽഘാടനം ചെയതു. യൂനിറ്റ് പ്രസിഡണ്ട് കെ.നാരായണൻ അദ്ധ്യക്ഷ്യം വഹിച്ചു. യൂനിറ്റ് വൈസ് പ്രസിഡണ്ട് കെ.വിനോദ് കുമാർ രക്തസാക്ഷി പ്രമേയവും യൂനിറ്റ് ജോ: സെക്രട്ടറി കെ.കെ.രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ.നാരായണൻ പതാക ഉയർത്തി. യൂനിറ്റ് സെക്രട്ടറി പി.സജിത്ത് കുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.KCEU ജില്ലാ കമ്മറ്റി അംഗം കെ.ദീപ, ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ, പ്രസിഡണ്ട് പി.വത്സലൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയതു സംസാരിച്ചു. യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.ഗണേഷ് കുമാർ പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികൾ സെക്രട്ടറി - പി .സജിത്ത് കുമാർ, ജോ: സെക്രട്ടറി - പി .ശാന്തകുമാരി പ്രസിഡണ്ട് -കെ.കെ.രാജേഷ് വൈസ് പ്രസിഡണ്ട് -കെ.വിനോദ് കുമാർ ഖജാൻജി -
Image
 ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെക്കൂടുതൽ  തിരുവനന്തപുരം: ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെക്കൂടുതൽ. കൊതുകിന്റെ സാന്ദ്രതയെക്കുറിച്ച് സൂചന നൽകുന്ന ബ്രിട്ടോ ഇൻഡക്സ് 50-ന് മുകളിലാണ് മിക്കയിടത്തും. 70-ഉം 80-ഉം ഒക്കെയുള്ള പ്രദേശങ്ങളുമുണ്ട്. ഇതൊരു അപകട മുന്നറിയിപ്പാണ്. വൈറസുള്ള പ്രദേശത്ത് രോഗംപരത്തുന്ന കൊതുക് കൂടുന്നത് വ്യാപനത്തിന് സാധ്യതയൊരുക്കും. ഈഡിസ് ഈജിപ്റ്റിയെക്കാളും കടുവക്കൊതുക് എന്നറിയപ്പെടുന്ന ഈഡിസ് ആൽബോപിക്ടസാണ് നാട് കീഴടക്കുന്നത്. രണ്ടുപതിറ്റാണ്ട് മുൻപുവരെ കാട്ടിലും കാടിനോട് ചേർന്ന പ്രദേശങ്ങളിലും കണ്ടിരുന്ന കൊതുക് ഇപ്പോൾ നഗരങ്ങളിലും വ്യാപകമായി. 90 ശതമാനവും ആൽബോപിക്ടസാണിപ്പോൾ നാട്ടിലുള്ളത്. ‘രോഗം പരത്താനുള്ള ശേഷി കൂടുതൽ ഈജിപ്റ്റി സ്പീഷിനാണ്. എന്നാൽ ആൽബോപിക്ടസ് എണ്ണത്തിൽ വളരെയധികമായതിനാൽ കൂടുതൽ പേരിലേക്ക് രോഗം എത്തിക്കുന്നു’-തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ. പ്രൊഫ. ഡോ. ടി.എസ്. അനീഷ് പറയുന്നു. ഈഡിസ് ഈജിപ്റ്റി വീടിനകത്തുണ്ടാകും. എന്നാൽ ആൽബോപിക്ടസ് പ്രധാനമായും വീടിനോട് ചേർന്ന് പുറത്താണ് കാണാറ്.
Image
 ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി വി ജയേഷ് ഉദ്ഘാടനം ചെയ്തു. സി വി ഹരീഷ് കുമാർ, എം ഷൈജു, കെ വൈശാഖ് എന്നിവർ സംസാരിച്ചു.
Image
 ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അന്തരിച്ചു. കണ്ണൂർ:ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന്‌ ദീർഘ കാലമായി ചികിത്സയിൽ ആയിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച രാവിലെയാണ്‌ അന്ത്യം. ദേശാഭിമാനിയുടെ തളിപ്പറമ്പ്‌, ആലക്കോട്‌ ഏരിയ ലേഖകനായാണ്‌ പത്രപ്രവർത്തനം തുടങ്ങിയത്‌. 2008ൽ സബ്‌ എഡിറ്റർ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. കൊച്ചി, കോഴിക്കോട്‌, കണ്ണൂർ യൂണിറ്റുകളിൽ പ്രവർത്തിച്ചു. തളിപ്പറമ്പ്‌ മാന്തം കുണ്ടിലാണ്‌ താമസം. ഭാര്യ പി എൻ സുലേഖ (സെക്രട്ടറി, തളിപ്പറമ്പ്‌ കോ ഓപ്പറേറ്റീവ്‌ എഡ്യുക്കേഷൻ സൊസൈറ്റി), മക്കൾ: എം ആർ ശ്രീരാജ്‌, എം ആർ ശ്യാംരാജ്‌. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് വരഡൂൽ പൊതു ശ്മശാനത്തിൽ.
Image
 SSF കൊളച്ചേരി സെക്ടർ സാഹിത്യോത്സവ് 2023 ജൂലൈ 1-2 തിയ്യതികളിൽ പന്ന്യങ്കണ്ടിയിൽ വെച്ച് നടക്കും. ജൂലൈ 1 ആത്മീയ സമ്മേളനം നേതൃത്വം :UK മുഹമ്മദ്‌ ബഷീർ സ - അദി നുച്യാട് ജൂലൈ 2 ഇശൽ വിരുന്ന് നേതൃത്വം ത്വാഹ തങ്ങൾ പൂക്കോട്ടൂർ
Image
 കുറുമാത്തൂർ ഹൈ സ്കൂളിൽ ക്രിയേറ്റർ ക്ലബ്‌ രൂപീകരണം നടത്തി. കുറുമാത്തൂർ : കുറുമാത്തൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ താൽ റോപ്പിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളെ അംഗങ്ങളാക്കിക്കൊണ്ട് ക്രിയേറ്റർ ക്ലബ്ബ് രൂപീകരണം നടത്തി പരിപാടിയിൽ പിടിഎ പ്രസിഡണ്ട് സി. വി. പ്രഭാകരൻ, എച്ച് എം ശ്രീമതി ഇന്ദുമതി പി ഓ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.പരിപാടിയിൽ ക്ലാസുകൾ കൈകാര്യം ചെയ്തു,സോഫ്റ്റ്‌വെയർ എൻജിനീയർമാരായ സനിൽ, ആവാദ് എന്നിവർ സംസാരിച്ചു. മുഴുവൻ കുട്ടികളും പഠിക്കുന്നതിൽ താൽപര്യം കാണിച്ചു
Image
വിവാഹ ചടങ്ങിൽ ഐആർപിസി ക്ക് ധന സഹായം നൽകി  നലവട്ടണോൻ ഉണ്ണികൃഷ്ണൻ ,ലേഖ ദമ്പതിമാരുടെ മകൻ ശ്യാംകൃഷ്ണന്റെ വിവാഹ ചടങ്ങിൽ ഐആർപിസി നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സഹായം നൽകി നവ ദമ്പതിമാരായ ശ്യം കൃഷ്ണൻ ,അനഘ എന്നിവരിൽ നിന്ന് സിപിഐ (എം) മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം. ദാമോദരൻ ഏറ്റുവാങ്ങി. മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , CPIM കൊളച്ചേരി LC അംഗം എം.രാമചന്ദ്രൻ കുടുംബാഗങ്ങൾ പങ്കെടുത്തു.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു....

Image
 DYFI നാറാത്ത് മേഖലാ സമ്മേളനം.സ :കൈലാസ്നാഥ് നഗറിൽ ( ഓണപ്പറമ്പ് പുതിയഭഗവതി കാവ് ഓഡിറ്റോറിയം ) വെച്ച് നടന്നു  രാവിലെ.9.30 Am. പ്രതിനിധി സമ്മേളനം സ :അനാമിക വത്സൻ  (DYFI. ജില്ലാ കമ്മിറ്റി അംഗം ) ഉൽഘാടനം ചെയ്തു. ഓണപ്പറമ്പ്.മഞ്ചപാലം. ആറാപ്പീടികറോഡിൽ എന്നിവിടങ്ങളിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തടയുന്നതിന് വേണ്ടി. സ്ട്രീറ്റ് ലൈറ്റ്കൾ,Cctv ക്യാമറകൾ.സ്ഥാപിക്കുക.എന്ന് DYFI മേഖല സമ്മേളനം പ്രമേയേതിലൂടെ ആവിശ്യപ്പെട്ടു.. സമ്മേളനത്തെ തുടർന്ന്  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.... പ്രസിഡന്റ്‌: നിധിൻ പി കെ സെക്രട്ടറി :അഖിൽ വി ട്രഷറർ : അതുൽ സി വി വൈസ്പ്രസിഡന്റ് : രാഗേഷ് കെ, അയന ഇ ജോയിന്റ് സെക്രട്ടറി ലിതിൻ,അനുശ്രീ അഖിൽ. പി, ലയന,വിഷ്ണു, ശ്രീകാന്ത്,വിനിൽ, രമിലേഷ്, സലാഹുദ്ധീൻ കെ പി, ഗോപിക, നയന, അശ്വന്ത്,ഇർഫാൻ,സഫീർ പാമ്പുരുത്തി എന്നിവരെ പുതിയ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു...
Image
 നാളെയും മറ്റന്നാളും അവധി തീരുമാനം ഇന്ന് ബലിപെരുന്നാൾ (ബക്രീദ്) പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടുദിവസം പൊതു അവധി നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഇന്ന് ഉണ്ടാകും  പെരുന്നാളിന് നാളെയാണ് ബുധൻ സംസ്ഥാനത്ത് അവധി നൽകിയിട്ടുള്ളത്.  എന്നാൽ 29ന് വ്യാഴാഴ്ച കേരളത്തിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നത് അതുകൊണ്ടുതന്നെ 29നും അവധി വേണമെന്നു ആവശ്യം ഉയർന്നിട്ടുണ്ട് നാളത്തെ അവധിക്ക് പുറമെ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിക്കും എന്നാണ് സൂചന.

മൂന്നു നിരത്ത് സ്വദേശി ശുഹൈബിന്റെയും പുതിയങ്ങാടി സ്വദേശി റംസീന ദമ്പതികളുടെ മകൻ മുഹമ്മദ്‌ മരണപ്പെട്ടു

Image
 മുഹമ്മദ്‌ മരണപ്പെട്ടു  അഴീക്കോട്: മൂന്നു നിരത്ത്  സ്വദേശി ശുഹൈബിന്റെയും പുതിയങ്ങാടി സ്വദേശി റംസീന ദമ്പതികളുടെ മകൻ മുഹമ്മദ്‌ മരണപ്പെട്ടു  സഹോദരങ്ങൾ :അംന,അമൻ ഖബറടക്കം വൈകിട്ട്  വളപട്ടണം മന്ന ഖബ്ർസ്ഥാനിൽ 
Image
 ⭕️🏴പാപ്പിനിശ്ശേരി സ്റ്റാർ നിവാസിൽ ടി.കെ അഫ്സത്ത് (67) നിര്യാതയായി 27.06.2023 പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സ്റ്റാർ നിവാസിൽ ടി.കെ അഫ്സത്ത് (67) നിര്യാതയായി. ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല  പ്രവർത്തകൻ പരേതനായ കെ.വി. ശാദുലി മാസ്റ്ററുടെ ഭാര്യയാണ്.  മക്കൾ: ടി.കെ. മുംതാസ് (നാസിമത്ത് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പാപ്പിനിശ്ശേരി), ടി.കെ. മുസ്തഫ ( സൗദി അറേബ്യ), സിജി സീനിയർ ട്രൈനർ ടി.കെ. മുഹമ്മദ് ഷാഫി (അധ്യാപകൻ അരിയിൽ യു.പി. സ്കൂൾ ), മരുമക്കൾ : കെ.കെ. ബഷീർ (ഖത്തർ ) നഷീദ, ആശാ ഹിന്ദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി കാട്ടിലെപള്ളിയിൽ. പാപ്പിനിശ്ശേരി വാർത്തകൾ Whatsap link 👇🪀🪀 https://chat.whatsapp.com/LOrYYcQRYt4IK2WrpQFUex

വളപട്ടണം: കാണാതായ ഭർതൃ മതിയായ

Image
 കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി. വളപട്ടണം: കാണാതായ ഭർതൃ മതിയായ യുവതിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി. അഴീക്കോട് ചക്കര പാറയിൽ നിന്നും കാണാതായ 33 കാരിയായ യുവതിയെയും പന്ത്രണ്ടും മൂന്നും വയസ്സുള്ള മക്കളെയും ആണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ 24ന് 3:30 മണിയോടെയാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് യുവതിയുടെ പിതാവ് വളപട്ടണം പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ യുവതി മക്കളുമായി സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.പോലീസ് കോടതിയിൽ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്ടപ്രകാരം പോയി.