Posts

Showing posts from November, 2022

കരിമ്പം ഗവൺമെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും

Image
 സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം വിതരണം ചെയ്തു  നാഷണൽ സർവീസ് സ്കീം സർ സയ്യിദ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിമ്പം ഗവൺമെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു. ഒരു നേരത്തെ ആഹാരം നൽകാൻ കഴിയുക എന്ന വലിയ മനസ്സോടെ വളണ്ടിയർമാർ അവരവരുടെ വീടുകളിൽ നിന്നാണ് ഭക്ഷണം ഒരുക്കി കൊണ്ട് വന്നത്.നൂറോളം ഭക്ഷണ പൊതികൾ വിതരണം ചെയ്തു.സാമൂഹ്യ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യം വിദ്യാർത്ഥി സമൂഹത്തിൽ എത്തിക്കാൻ ഉതകുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരം എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഗവൺമെന്റ് ഹോസ്പിറ്റൽ സി എം ഒ ഡോക്ടർ രാഹുൽ കൃഷ്ണൻ പറഞ്ഞു.മുൻ പ്രോഗ്രാം ഓഫീസർ മുഹമ്മദ്‌ കട്ടിൽ അധ്യക്ഷകർമ്മം അലങ്കരിച്ചു. പ്രോഗ്രാം ഓഫീസർ ഷഫീഖ് ടി പി സ്വാഗതം പറഞ്ഞു.പരിപാടിയിൽ , നഴ്സിംഗ് സുപ്രണ്ടുമാരായ ആലിസ് മാത്യു, ലൗലി എബ്രഹാം,നഴ്സിംഗ് ഓഫീസർ കമറു സമാൻ ടി ടി ,അധ്യാപകരായ ഷരീഫ് ടി ഇ, സകരിയ കെ,സുഹൈൽ ടി, അബ്ദുൾ കബീർ ടി,സിറാജ് പി, അബ്ദുൾ നാഫി ടി പി വളണ്ടിയർമാരായ നിമ ഫാത്തിൻ , മുഹമ്മദ്‌ സഹൽ പി വി, ...

തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിന്

Image
 ചെറിയൂര് വീട്ടിൽ ജാനകി (75) നിര്യാതയായി.  തളിപ്പറമ്പ്  തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപത്തെ ചെറിയൂർ വീട്ടിൽ ജാനകി ( 75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: മനോഹരൻ, പ്രമീള. മരുമക്കൾ: സുമിത്ര (കാസർഗോഡ്) രാമകൃഷ്ണൻ (ഇരിവേരി ). സംസ്ക്കാരം നാളെ തുച്ചംബരം ശാന്തി വനം സമുദായ ശ്മശാനത്തിൽ.

CPIM നണിച്ചേരി ബ്രാഞ്ച് അംഗമാണ്

Image
 കോളിയാടൻ ബാലകൃഷ്ണൻ നിര്യാതനായി  നണിച്ചേരി : കോളിയാടൻ ബാലകൃഷ്ണൻ (72) നിര്യാതനായി. CPIM നണിച്ചേരി ബ്രാഞ്ച് അംഗമാണ് ഭാര്യ ലീല (CPIM നണിച്ചേരി ബ്രാഞ്ച് അംഗം) മക്കൾ : അനീഷ്, അനില, അജേഷ്, അഖിലേഷ് . മരുമക്കൾ - മധു (പാളിയത്ത് വളപ്പ് ) സോന (അഴീക്കോട്). സഹോദരങ്ങൾ: കാർത്ത്യായനി, മോഹനൻ . സംസ്കാരം രാവിലെ 10 മണിക്ക് നണിച്ചേരി പൊതു ശ്മശാനത്തിൽ
Image
 ആരാധന കൊണ്ടുള്ള അഘോഷങ്ങൾ കുരുന്ന് മനസ്സുകളിൽ ആഘാതമാക്കരുത്: പോലീസിന്റെ മുന്നറിയിപ്പ് അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോൽവികളെ പക്വതയോടെ സ്വീകരിക്കാൻ ഒരു പക്ഷെ മുതിർന്നവർക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങൾ.. അവർക്ക് ചിലപ്പോൾ തോൽവികളെ ഉൾക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയിൽ അവരെ കളിയാക്കാതെ ചേർത്ത് പിടിക്കുക. തോൽവി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക.
Image
 ഫ്രാൻസിന് ശക്തി പകരാൻ ലോകകപ്പ് ടീമിലേക്ക് ബെൻസിമ തിരിച്ചെത്തും.  ഇത്തവണത്തെ ലോകകപ്പിൽ പരിക്ക് മൂലം നിരവധി താരങ്ങൾക്കാണ് അവസരം നഷ്ടമായത്. പരിക്ക് മൂലം ഏറ്റവും വലിയ തിരിച്ചടികൾ നേരിട്ട രാജ്യം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ ഫ്രാൻസ് എന്ന് പറയാം. നിരവധി മികച്ച താരങ്ങളാണ് പരിക്ക് മൂലം ഇത്തവണ ടീമിൽ നിന്നും പുറത്തായത്. ഫ്രാൻസിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു ഈ വർഷത്തെ ബാലൺ ദി ഓർ പുരസ്കാരം നേടിയ ടീമിൻ്റെ വജ്രായുധം കരീം ബെൻസിമ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായത്. പുറത്തായ താരത്തിന് പകരം വേറെ കളിക്കാരനെ ഉൾപ്പെടുത്താൻ ഉള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ മുഖ്യ പരിശീലകനായ ദിദിയർ ദേഷാംപ്സ് തയ്യാറായില്ല. തന്റെ ടീമിനെ ഇനി പകരക്കാരന്റെ ആവശ്യമില്ല എന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് ലോകകപ്പിന് ഇറങ്ങുകയായിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മുഖ്യ പരിശീലകന്റെ ആ തീരുമാനം ഫ്രഞ്ച് ടീമിനെ ഉപകാരം ആയെന്നാണ് തോന്നുന്നത്. ബെൻസിമയുടെ പരിക്ക് ഭേദമാകുവാൻ ലോകകപ്പ് കഴിയും എന്ന് കരുതിയെങ്കിലും താരം നേരത്തെ പരിക്കി
Image
 കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസിലെ പ്രതി മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം, കാമുകൻ വിഷം കഴിച്ചു മലപ്പുറം : മലപ്പുറത്ത് കൊലക്കേസ് പ്രതി മരിച്ചനിലയിൽ. കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെയായ സൗജത്തിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാമുകനെ വിഷയം കഴിച്ച നിലയിലും കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. ഇവരെ കൊലപ്പെടുത്തിയതാണെന്ന് സംശയം. ഭ‍ര്‍ത്താവിനെ കൊന്ന കേസിൽ ഇവ‍ര്‍ക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Image
 ലോകകപ്പ് ആരവത്തോടൊപ്പം പുഴാതി സെൻട്രൽ യുപി സ്കൂളും ലോകകപ്പിനോട് അനുബന്ധിച്ച് പുഴാതി സെൻട്രൽ യുപി സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തി. ഗ്രാൻഡ് സ്പോർട്സ് അരീന, പട്ടേൽ റോഡിൽ വ്യത്യസ്ത ടീമുകളെ പ്രതിനിധാനം ചെയ്തുകൊണ്ട് കുട്ടികൾ കളത്തിൽ ഇറങ്ങി. ഫുട്ബോൾ ടൂർണ്ണമെൻറ് പ്രമോദ് മാസ്റ്റർ ഉൽഘാടനം ചെയ്തു. മുസ്തഫ മാസ്റ്റർ സജീർ മാസ്റ്റർ ശ്രീകുമാർ എന്നിവർ കളികൾ നിയന്ത്രിച്ചു. ആൺകുട്ടികളും പെൺകുട്ടികളും കളത്തിൽ ഇറങ്ങി. ഗ്രാൻഡ് സ്പോർട്സ് അരീന ടർഫ് കുട്ടികൾക്ക് പ്രത്യേക ആവേശം പകരുന്നതായിരുന്നു...

ശ്രീകണ്ഠപുരം: സ്‌കൂളിലേക്ക് പുറപ്പെട്ട

Image
 സ്‌കൂളിലേക്കുപോയ പെണ്‍കുട്ടിയെ കാണാതായി ; അന്വേഷണത്തിനിടെ തിരിച്ചെത്തി  ശ്രീകണ്ഠപുരം: സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥിനിയെ കാണാതായത് പരിഭ്രാന്തി പരത്തി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, സുഹൃത്തായ കരിക്കോട്ടക്കരിയിലെ 19കാരനായ യുവാവിനൊപ്പം കറങ്ങാന്‍ പോയ പെണ്‍കുട്ടി തിരിച്ചെത്തി. ചെമ്പേരിയിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെയാണ് തിങ്കളാഴ്ച കാണാതായത്. വാട്‌സ്ആപ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പെണ്‍കുട്ടി പോയത്. സ്‌കൂള്‍ പരിസരത്ത് പെണ്‍കുട്ടി ബസിറങ്ങിയതിന് ശേഷമാണ് യുവാവിന്റെ ബൈക്കില്‍ കയറിപ്പോയത്. സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ കുടിയാന്മല പൊലീസില്‍ പരാതി നല്‍കി. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ ഇരുവരും വൈകീട്ടോടെ തിരിച്ചെത്തുകയായിരുന്നു.തുടര്‍ന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍, മുഴപ്പിലങ്ങാട് ഭാഗത്ത് ബൈക്കില്‍ കറങ്ങിയതായും താന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും മജിസ്‌ട്രേറ്റിന് പെ ണ്‍കുട്ടി മൊഴിനല്‍കിയതോടെ ഇരുവരെയും വിട്ടയച്ചു.

മാങ്കടവ് ദാറുൽ റഹ്മ തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും 19 മത്തെ വിദ്യാർത്ഥി

Image
ദാറുൽ റഹ്മയിൽ നിന്നും സന്തോഷ വാർത്ത മാങ്കടവ് ദാറുൽ റഹ്മ തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും 19 മത്തെ വിദ്യാർത്ഥി കൂടി വിശുദ്ധ ഖുർആൻ മുഴുവൻ മനപാഠമാക്കിയിരിക്കുന്നു , എ മുസ്തഫ മാങ്കടവിന്റെ മകൻ മുൻദസർ അബ്ദുള്ള എന്ന കുഞ്ഞു മകനാണ് ഹാഫിളായത് ഉസ്താദിനും, മാതാ പിതാക്കൾക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതോടൊപ്പം ജൽസത്തുൽ ഖത്മ് ദാറുറഹ്‌മ ഹിഫ്ള് കോളേജിൽ നിന്നും വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ ഹാഫിള് മുൻദസർ അബ്ദുല്ല എന്ന വിദ്യാർത്ഥിയുടെ ഹിഫ്ള് പൂർത്തീകരണ സംഗമം 2022 ഡിസംബർ 8 ബുധനാഴ്ച 12.30 pm ളുഹ്ർ നിസ്കാരനന്തരം @ _മസ്ജിദുറഹ്മ, മാങ്കടവ്_   ദാറു റഹ്മ കോളേജ് കമ്മിറ്റി
Image
 ഛത്തിസ്‌ഗഢിൽ മാവോയിസ്‌റ്റ്‌ ഏറ്റുമുട്ടലിൽ മലയാളി ജവാൻ മരിച്ചു  ഛത്തിസ്‌ഗഢിലെ സുകുമയിൽ സൈന്യവും മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ്‌ ജവാൻ കൊല്ലപ്പെട്ടു. പാലക്കാട്‌ അകത്തേത്തറ ധോണി ഇ.എം.എസ്‌ നഗറിൽ ദാറുസ്‌സലാം വീട്ടിൽ എസ്‌. മുഹമ്മദ്‌ ഹക്കീമാണ്‌ (35) മരിച്ചത്‌. മൃതദേഹം പകൽ രണ്ടോടെ കോയമ്പത്തൂരിൽ എത്തും. ഭാര്യ പി.യു. റംസീന.

അർജന്റീന ഫാൻസ് നേതൃത്വത്തിൽ അപകടത്തിൽ പെട്ട് മംഗലാപുരം ആശുപത്രിയിൽ

Image
  ചികിത്സാ സഹായധനം കൈമാറി കുറ്റ്യാട്ടൂർ കോമക്കരിയിലെ അർജന്റീന ഫാൻസ് നേതൃത്വത്തിൽ അപകടത്തിൽ പെട്ട് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോമക്കരി സ്വദേശി വി അഖിലിന്റെ ചികിത്സാ സഹായ നിധിയിലേക്ക് സഹായധനം കൈമാറി. മധുസൂദനൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. അർജൻ്റീന ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ട് നിർമ്മിക്കുന്നതിന് സമാഹരിച്ച തുകയാണ് ചികിത്സാ സഹായധനമായി നൽകിയത്. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിജിലേഷ്, കെ ശ്രീജിത്ത്‌, ഗിരിധരൻ, കെ മധു, കെ.വി ദിനേശൻ എന്നിവർ പങ്കെടുത്തു.
Image
 കണ്ണൂക്കരയില്‍ വാഹനാപകടം; കാര്‍ പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നു കണ്ണൂക്കര : കണ്ണൂക്കരയില്‍ വൈദ്യുതപോസ്റ്റിലും, ബസിലുമിടിച്ച്‌ കാര്‍തകര്‍ന്നു. ദേശീയ പാതയില്‍ ഇന്നലെ രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെറ്റ കാറാണ് അപകടത്തില്‍പ്പെട്ടത്.  എതിര്‍ഭാഗത്ത് നിന്നും അപകടകരമായ രീതിയില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുവന്ന കാറിനെ ഇടിക്കാതിരിക്കാന്‍ ഇടത്തോട്ട് വെട്ടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ച്‌ വട്ടം കറങ്ങി എതിരെ പോവുന്ന ബസിലിടിക്കുകയായിരുന്നു. പയ്യന്നൂരില്‍ നിന്നും യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പോവുന്ന മാധവി ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ബസിലാണ് കാറിടിച്ചത്. കാറില്‍ രണ്ട് യാത്രക്കാരും , ബസില്‍ 15 യാത്രക്കാരുമാണുണ്ടായത്. ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് വൈദ്യുതപോസ്റ്റ് തകര്‍ന്നതിനാല്‍ പ്രദേശത്തെ വൈദ്യുത ബന്ധം തകരാറിലായി റോഡ് ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു.
Image
 ബാലൻ നമ്പ്യാരെ KS & AC അനുസ്മരിച്ചു ഭാരതീയ നഗർ (കരിങ്കൽക്കുഴി):-  കഴിഞ്ഞ ദിവസം അന്തരിച്ച  എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനും പഴയ കാല നാടകനടനുമായ ബാലൻ നമ്പ്യാരെ അനുസ്മരിക്കുന്നതിനായി കെ.എസ്& എ.സി അനുസ്മരണ യോഗം സംഘടിപ്പിച്ചു. നാട്ടിലും പ്രവാസ ജീവിതത്തിലും സജീവമായ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെട്ട അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കുവെച്ചു. കമ്പിൽ ജ്യോതി ആർട്സ് ക്ലബ്ബിൻ്റെ സ്ഥാപകരിലൊരാൾ, ദേശമിത്രം, മലയാളരാജ്യം, മാതൃഭൂമി, സുദർശനം തുടങ്ങിയ ആനുകാലികങ്ങളിലെ ലേഖകൻ. കുവൈറ്റ് മലയാളി സമാജത്തിൻ്റെ സംഘാടകൻ, കുവൈറ്റ് ടൈംസിലെ കോളമിസ്റ്റ് എന്നീ നിലകളിലെല്ലാമുള്ള അദ്ദേഹത്തിൻ്റെ കർമ്മമേഖലകൾ യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. വിപുലമായ വായനയുള്ള അദ്ദേഹം അവസാനകാലത്ത്എഴുത്തുകാരെക്കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുകളിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു.  യോഗത്തിൽ പി.രവീന്ദ്രൻ അധ്യക്ഷനായി.വി.കൃഷ്ണൻ കരിങ്കൽക്കുഴി, കമ്പിൽ പി രാമചന്ദ്രൻ, ഒ.നാരായണൻ, ടി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.വി.വി.ശ്രീനിവാസൻ സ്വാഗതവും ഭാസ്കരൻ പി നണിയ...

നാറാത്ത് ശ്രീ ചേനോത്ത് കുഞ്ഞിരാമന്റെയും CDS മെമ്പർ ശ്രീമതി.ഷീജയുടെയും മകളായ ആതിര

Image
 Dr. ആതിര കുഞ്ഞിരാമന് അനുമോദനം.  എറണാകുളം ശ്രീനാരായണ കോളേജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ നാറാത്ത് ശ്രീ ചേനോത്ത് കുഞ്ഞിരാമന്റെയും CDS മെമ്പർ ശ്രീമതി.ഷീജയുടെയും മകളായ ആതിര കുഞ്ഞിരാമനെ നാലാം വാർഡ് മെമ്പർ ശ്രീമതി നിഷ കെ.പിയുടെ നേതൃത്വത്തിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. നികേത് നാറാത്ത് ഉപഹാരം നൽകി. സുധീഷ് നാറാത്ത് ,ADS അംഗങ്ങളായ ബിജിനി സന്തോഷ്, സജിന രഘൂത്തമൻ എന്നിവർ പങ്കെടുത്തു.
Image
 പതിനൊന്ന് വർഷം മുൻപ് കാണാതായ അമ്മയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന് പോലീസ്. പൂവച്ചൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വർഷം മുൻപാണ് ദിവ്യയെയും ന്നരവയസ്സുകാരിയെയും കാണാതായത്. ഭർത്താവ് മാഹീൻ കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി മാഹീൻ കണ്ണിന്റെ മറ്റൊരു ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാഹീനാണ് ദിവ്യയെയും മകളെയും വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയത്. ഇരുവരെയും തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കടലിൽ ഉപേക്ഷിച്ചെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. തിരുവനന്തപുരം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ഷാരോൺ കേസന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സംഘത്തിലുണ്ടായിരുന്നത്
Image
 ടാങ്കർ ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരണപ്പെട്ടു കോഴിക്കോട്:ടാങ്കർ ലോറിയില്‍ ബൈക്കിടിച്ച്, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.പന്തീരാങ്കാവ് ദേശീയപാത ബൈപ്പാസ് കൊടൽ നടക്കാവ് നോർത്തിലാണ് അപകടം
Image
 അരോളി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ കിഫ്ബി ഫണ്ടിൽ നിർമ്മിച്ച കെട്ടിടം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അരോളിയുടെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ ചിറകേകി ആറ് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഹയർ സെക്കൻ്ററി ബ്ലോക്ക് ഉദ്ഘാടനം ചെയ്യു തത് . ചടങ്ങിൽ കെ വി സുമേഷ് MLA അധ്യക്ഷത വഹിച്ചു ബഹു: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.പി.ദിവ്യ മുഖ്യാതിഥിഥിയായി ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു പാഠ്യ- പാഠ്യേതര രംഗത്ത് ജില്ലയിലാകെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ നിലവിൽ പ്രീ - പ്രൈമറി മുതൽ പ്ലസ്ടു വരെ 1500 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്... ഭൗതിക സാഹചര്യരംഗത്ത് ഏറെ പരിമിതികൾ നിലനിന്നിരുന്ന ഘട്ടത്തിൽ സ്കൂളിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പിടിഎ മുന്നേറുന്നത് പ്രദേശത്തുകാരുടെ ചിരകാലാഭിലാഷമായ സയൻസ് ബേച്ച് ലഭിക്കാനാവശ്യമായ പി ടി എ യുടെ ഇടപെടലുകൾ പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനത്തോടെ കൂടുതൽ സജി വമായി ഏറ്റവും മികച്ച പി.ടി.എ ക്കുള്ള സംസ്ഥാന തല പുരസ്കാരം നേടിയ അധ്യാപക-രക്ഷാകർത്തൃസമിതിയാണ് പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുന്നത്.. നിലവിൽ ശ്ര...
Image
ഇരിക്കൂർ MLA  സജീവ് ജോസഫ് ൻ്റെ മാതാവ് ചിന്നമ്മ ജോസഫ് നിര്യാതയായി  ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ അമ്മ ചിന്നമ്മ ജോസഫ് (75) അന്തരിച്ചു ഉളിക്കൽ മുണ്ടാനൂർ സ്വദേശിയാണ്, ഭർത്താവ് എ കെ ജോസഫ്, മക്കൾ രാജീവ് ജോസഫ്( ഡൽഹി) അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ, ജനീവ ജോസഫ് ( ജില്ലാ ബാങ്ക് മയിൽ ബ്രാഞ്ച് ) മരുമക്കൾ മോളി രാജീവ്( ലേഡി ഹാഡിങ് മെഡിക്കൽ കോളേജ് ഡൽഹി) ബ്യൂട്ടി സജീവ് ( സെന്റ് ജോസഫ് യുപി സ്കൂൾ കുന്നോത്ത് ) ബിന്ദുജ ജനീവ് സംസ്കാരം പിന്നീട്
Image
 സതീശൻ പാച്ചേനി അനുസ്മരണം നാറാത്ത് ബസാറിൽ ഡിസംബർ 3 ന് രാവിലെ 11 മണിക്ക് .  അകാലത്തിൽ നമ്മളെ വിട്ട് പിരിഞ്ഞ ഡി സി സി മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സതീശൻ പാച്ചേനിയുടെ അനുസ്മരണം നാറാത്ത് ടൗണിൽ ഡിസംബർ 3 ന് ഉത്ഘാടനം വി ടി ബെൽറാം(kpcc വൈസ് പ്രസിഡൻ്റ്) നിർവ്വഹിക്കുന്നു.
Image
 വരഡൂലിലെ ചാപ്പാടി തമ്പായി നിര്യാതയായി വരഡൂലിലെ ചാപ്പാടി തമ്പായി( 86)നിര്യാതയായി ഭർത്താവ് പരേതനായ ചേവോൻ കുഞ്ഞപ്പ. മക്കൾ. കർത്യയായനി, ജാനകി, രമണി, മനോജ്‌, പരേതനായ ചന്ദ്രൻ, മരുമക്കൾ ഭാസ്കരൻ കൂവേരി,സുധാകരൻ മംഗലശ്ശേരി, മിനി പന്നിയൂർ,ഷൈമ പട്ടുവം സഞ്ചയനം വ്യാഴാഴ്ച
Image
പലഹാര മേള ഒരുക്കി മാലോട്ട് എ എൽ പി സ്കൂളിലെ കുട്ടികൾ  പലഹാര മേള ഒരുക്കി മാലോട്ട് എ എൽ പി സ്കൂളിലെ കുട്ടികൾ ഒന്ന് മൂന്ന് ക്ലാസ്സുകളിലെ കുട്ടികളുടെ വീടുകളിൽ നിന്നും എത്തിച്ച വൈ വിധ്യമാർന്ന പലഹാരങ്ങൾ കൊണ്ട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പലഹാര മേള ഒരുക്കി . പOന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പലഹാര മേളയിൽ വിഭവങ്ങളുടെ പേരും അവയെ കുറിച്ചുള്ള വിശദീകരണവും കൂട്ടുകാർ നൽകി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി .പി .ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭവമാക്കാൻ സാധിച്ചു.
Image
ചേലേരിയില്‍ എ യു പി സ്കൂളിൽ ഇനി സോക്കര്‍ വസന്തം  ചേലരി: ലോകകപ്പിനൊപ്പം സോക്കര്‍ ആവേശം വാനോളമെത്തിച്ച് ചേലേരി എയുപി സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം. സ്‌കൂള്‍ മൈതാനത്ത് വിദ്യാര്‍ഥികള്‍ വ്യത്യസ്ത ടീമുകളിലായി മാറ്റുരക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രധാനാധ്യാപിക സികെ പുഷ്പലത പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. അജിത ടീച്ചര്‍, സനൂപ്, കലേഷ് താരങ്ങളെ പരിചയപ്പെട്ടു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തുന്ന ടൂര്‍ണമെന്റില്‍ ഇരുപതോളം ടീമുകളാണ് കിരീടത്തിനായി മൈതാനത്തിറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ തുല്യശക്തികളായ ചാമ്പ്യന്‍സ് എഫ്‌സി അഞ്ച് സി യും ടീം ടെംപസ്റ്റ് ആറ് സി യും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകള്‍ക്കും നിശ്ചിത സമയത്ത് ഗോള്‍ നേടാനായില്ല. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ടീം ടെംപസ്റ്റാണ് ഒടുവില്‍ വിജയക്കൊടി പാറിച്ചത്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ടീം ബൊക്ക ആറ് എ റിയല്‍ ഫൈറ്റേഴ്‌സ് അഞ്ച് ബി യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. രണ്ട് മിന്നും ഗോളുകളുമായി സിയാന്‍ ആരാധകരുടെ മനം കവര്‍ന്നു. രക്ഷിതാക്കളും നാട്ടുകാരും വിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ കളി കാണാനെത്തിയപ്പോള്‍ ആദ...
Image
 ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് നരിക്കുനി ഒടുപാറയില്‍ വാടയ്ക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷയാണ് മരിച്ചത്. ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണം. ഇന്ന് രാവിലെ ഏഴുമണിയോടെ നരിക്കുനി ഇളയറ്റില്‍ റോഡില്‍ നെല്ലിയേരിത്താഴത്തായിരുന്നു അപകടം. താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. വളവില്‍ വച്ചാണ് ഉഷ ബസില്‍ നിന്ന് വീണതും അപകടത്തില്‍പ്പെട്ടതും. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരണപ്പെടുകയായിരുന്നു
Image
 നടാൽ റെയിൽവേ ഗേറ്റിന് സമീപം കണ്ടൽ കാട്ടിൽ ദൂരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി റെയിൽവേ ഗേറ്റിന് സമീപം നാണാറത്ത് റോഡിനോട് ചേർന്ന് കിടക്കുന്ന കണ്ടൽകാടിലാണ് ഇന്ന് ഉച്ചയോടെ മൃതദ്ദേഹം കണ്ടത്. കണ്ടൽ കാടിലെ വെളളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് എടക്കാട് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇടതൂർന്ന് കിടക്കുന്ന കണ്ടൽകാടിനിടയിൽ നിന്ന് മൃതദേഹം കരയ്ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. വിവരം വ്യാപിച്ചതോടെ നാട്ടുകാരും കൂട്ടങ്ങളായി ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്. റെയിൽ വേ പാളത്തിനും നാണാറത്ത് റോഡിനുമിടയിലെ കണ്ടലിനിടയിൽ മൃതദ്ദേഹം എത്തിപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികൾ പറയന്നത്..

വൻകുളത്തുവയൽ പഴയ ESI ക്ക്‌ സമീപം പള്ളിക്കുന്നമ്മൽ

Image
പുത്തൻ വീട്ടിൽ അനുരാഗ് സുനിൽ കുമാർ(20) നിര്യാതനായി.  അഴീക്കോട് വൻകുളത്തുവയൽ പഴയ ESI ക്ക്‌ സമീപം പള്ളിക്കുന്നമ്മൽ പുത്തൻ വീട്ടിൽ അനുരാഗ് സുനിൽ കുമാർ(20) നിര്യാതനായി. അച്ഛൻ: സുനിൽ കുമാർ അമ്മ: ജീജ  സഹോദരൻ : അഭിനവ് സുനിൽകുമാർ  സംസ്ക്കാരം ഇന്ന് (29/11/22)ചൊവ്വാഴ്ച ഉച്ചയ്ക്ക് 12മണിക്ക് പള്ളിക്കുന്നുമ്പ്രം ശ്മശാനത്തിൽ നടന്നു 

ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഋത്വിക സനൂപിനെ പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്‌

Image
  അനുമോദിച്ചു പാപ്പിനിശ്ശേരി വെസ്റ്റ് ഇ.എം.എസ് റോഡിന് സമീപം, ഭരതനാട്യത്തിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഋത്വിക സനൂപിനെ പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു... അനുമോദനം കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ് നിർവഹിച്ചു, ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ എം സി ദിനേശൻ, സി എച് മൊയ്‌തു, എം എസ് പ്രദീപ്‌, ജലീൽ, വി കെ സജീവ്, ടി രാജീവ്‌ തുടങ്ങിയവർ പങ്കെടുത്തു.
Image
 ഇന്ത്യയിലെ മുൻനിര ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ കെയർ ഹെൽത്ത് ഇൻഷൂറൻസിന്റെ ഡിസ്ട്രിബ്യൂട്ടേഴ്സ് മീറ്റ് കണ്ണൂരിൽ നടന്നു. സൗത്ത് സോണൽ ഹെഡ് ശ്രീജിത്ത് കോട്ടായി ഉദ്ഘാടനം ചെയ്തു.  കണ്ണൂർ : കെയർ ഹെൽത്ത് ഇൻഷുറൻസ് ഇന്ത്യയിലെ മുൻനിര ഹെൽത്ത് ഇൻഷൂറൻസ് സ്ഥാപനമാണ്. റെലിഗേർ എന്റർപ്രൈസസ്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക്, ആന്ദ്രാ ബാങ്ക്, എന്നിവയുടെ സംയുക്ത സംരംഭമായ കെയർ ഹെൽത്ത് ഇൻഷൂറൻസ് പത്തുവർഷമായി ഹെൽത്ത് ഇൻഷൂറൻസ് മേഖലയിൽ വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് .കേരളം, തമിഴ്നാട്, കർണാടകം എന്നിവ ഉൾപ്പെടുന്ന സൗത്ത് സോൺ ഹെഡ് ശ്രീജിത്ത് കോട്ടായി ഡിസ്ട്രിബ്യൂട്ടേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ബാങ്ക് ബേങ്കാ ചാനൽ ഹെഡ് ആൻറണി, ഏരിയ ഹെഡ് രത്നകുമാർ , കണ്ണൂർ ബ്രാഞ്ച് മാനേജർ നിസ്മയി തുടങ്ങി നൂറിലധികം ഡിസ്റ്റിബ്യൂട്ടർമാരും മീറ്റിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച ഡിസ്ട്രിബ്യൂട്ടർമാരെ ചടങ്ങിൽ അനുമോദിച്ചു. കെയർ സുപ്രീം എന്ന പുതിയ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്റെ ലോഞ്ചിങ് ഏരിയ ഹെഡ് രത്നകുമാർ നിർവഹിച്ചു. മറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്ലാനാണ് കെയർ സുപ്...
Image
 കൊളച്ചേരി പാടിയിലെ വിനീത നിര്യാതയായി കൊളച്ചേരി :- പാടിയിൽ ലെനിൻ റോഡിൽ ശ്രീനിലയത്തിൽ സി. ദിനേശന്റെ ഭാര്യ വിനീത (43) നിര്യാതയായി. മകൾ : ദേവിക ദിനേശൻ ( ബാലസംഘം കൊളച്ചേരി വില്ലേജ് പ്രസിഡന്റ്) സംസ്കാരം 6 മണിക്ക് മൈലാടി പൊതു ശ്മശാനത്തിൽ നടക്കും.

മയ്യിൽ കോട്ടപൊയിലിൽ താമസിക്കുന്ന മാട്ടൂക്കാരൻ്റകത്ത് അബ്ദുൾ ഖാദറിൻ്റെ (43) വീട്ടിൽ

Image
 അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും , പണവും കവർന്നു മയ്യിൽ: വീട്ടുകാർ ഉറങ്ങിക്കിടക്കവെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഏഴേകാൽ പവൻ്റെ ആഭരണങ്ങളും 22,000 രൂപയും കവർന്നു. മയ്യിൽ കോട്ടപൊയിലിൽ താമസിക്കുന്ന മാട്ടൂക്കാരൻ്റകത്ത് അബ്ദുൾ ഖാദറിൻ്റെ (43) വീട്ടിൽ നിന്നാണ് ആ ഭരണങ്ങളും പണവും മോഷണം പോയത്.കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടുകാർ ഉണർന്നപ്പോഴാണ് അലമാര തുറന്നിട്ട നിലയിൽ കണ്ടത്.തുടർന്ന് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളും പണവും മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.വീട്ടിലെ കിണറിൻ്റെഅലമാര വഴി മോഷ്ടാവ് അകത്ത് കടന്നതായാണ് പ്രാഥമിക നിഗമനം. വീട്ടുടമയുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Image
 കൈവല്യാശ്രമം, നാറാത്ത്, വേദാന്ത സത്സംഗ വേദി, കണ്ണൂർ സംഘടിപ്പിക്കുന്ന ഗീതാജ്ഞാനയജ്ഞം കൈവല്യാശ്രമം,നാറാത്ത്, വേദാന്ത സത്സംഗ വേദി, കണ്ണൂർ സംഘടിപ്പിക്കുന്ന ശ്രീമദ് ഭഗവദ്ഗീത മനഃപാഠ ആലാപന മത്സരം -2022💐 മത്സരം: 2022 ഡിസംബർ 25ന് മനഃപാഠമാക്കി ആലാപനം ചെയ്യേണ്ടുന്ന പാഠം: ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 16 - ദൈവാസുരസമ്പദ്വിഭാഗയോഗം. മത്സരം നടത്തുന്ന സ്ഥലം: കൈവല്യാശ്രമം, നാറാത്ത് മൂന്ന് വിഭാഗങ്ങളിലായി ആണ് മത്സരം നടക്കുക. വിഭാഗം I: ഏഴാം ക്ലാസ്സ് വരെ: ആദ്യത്തെ 10 ശ്ലോകങ്ങൾ വിഭാഗം II: ക്ലാസ്സുകൾ: 8മുതൽ 12വരെ: ആദ്യത്തെ 16 ശ്ലോകങ്ങൾ വിഭാഗം III: 18 വയസ്സിനു മുകളിലുള്ളവർ.: 24 ശ്ലോകങ്ങൾ ഓരോ വിഭാഗത്തിലും പാരായണത്തിൽ മികവു കാണിക്കുന്ന അഞ്ച് പേർക്ക് സമ്മാനങ്ങൾ നല്കുന്നതാണ്. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ പേര്, വയസ്സ്, ക്ലാസ്സ്, ഫോൺ നമ്പർ എന്നിവ ഗ്രൂപ്പിൽ ഇടാവുന്നതാണ്/ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു നമ്പറിൽ വിളിച്ച് അറിയിക്കുക. 8547881148 9446327937 9495725186 • പേര് രജിസ്റ്റർ ചെയ്യാവുന്ന അവസാന തീയതി: 20-12-2022 നിബന്ധനകൾ: ▪︎മനഃപാഠമായിട്ടാണ് ആലാപനം ചെയ്യേണ്ടത്. ▪︎അവരവരുടെ വിഭാഗത്തിൽ മാത്രം പേര്‌ ചേർക്ക...
Image
 അരോളി വീട്ടിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ ശ്രീമതി എളമ്പിലാൻ പള്ളിപ്രത്ത് അമ്മാളു അമ്മ നിര്യാതയായി  പ്രമുഖ സ്വാതന്ത്ര സമര സേനാനിയും മുൻ പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗവുമായ അരോളി വീട്ടിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ ശ്രീമതി എളമ്പിലാൻ പള്ളിപ്രത്ത് അമ്മാളു അമ്മ നിര്യാതയായി  മക്കൾ : ലീല , മോഹനൻ , പ്രേമൻ,(rtd SI,), ഓമന,പരേതനായ പീതാംബരൻ. മരുമക്കൾ: ബീന, ജാനകി, ഇന്ദിര, എ പത്മനാഭൻ, സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, ജാനകി, കരുണാകരൻ, ദാമോദരൻ. സംസ്കാരം വൈകിട്ട് 5:00 മണിക്ക് അരോളി സമുദായ ശ്മശാനത്തിൽ

കാട്ടാമ്പള്ളി: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ തിരഞ്ഞെടുത്ത പതിനാല് സർക്കാർ

Image
 ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിനു തുടക്കമായി. കാട്ടാമ്പള്ളി: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ തിരഞ്ഞെടുത്ത പതിനാല് സർക്കാർ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ലേണിംഗ് എൻ റിച്ച്മെന്റ് പ്രോഗ്രാമിനു തുടക്കമായി. പാപ്പിനിശ്ശേരി ഉപജില്ലാ കേന്ദ്രമായ കാട്ടാമ്പള്ളിയിലെ പരിശീലനം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ ശ്രീമതി.സി.കെ.ജിഷ നിർവ്വഹിച്ചു.വിദ്യാലയത്തിലെ 5, 6 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ കമ്യൂണിക്കേറ്റ് ചെയ്യാൻ പ്രാപ്തമാക്കുന്ന പ്രത്യേക മൊഡ്യൂൾ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലിപ്പിച്ച ട്രെയിനർമാർ സ്കൂൾ സമയത്തിനു ശേഷം പ്രത്യേകം സെഷനുകൾ നടത്തുന്നു.കണ്ണൂർ ഡയറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് മോണിറ്റർ ചെയ്യും.ശ്രീമതി. രജനി ബേബി അധ്യക്ഷം വഹിച്ചു.ശ്രീമതി സുമീന പദ്ധതി വിശീകരിച്ചു.പ്രദീപ്കുമാർ, ശാലിനി, സുമീന എന്നിവർ ക്ലാസിന് നേതൃത്വം നൽകുന്നു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി മോളി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വത്സല എന്നിവർ പരിപാടി വീക്ഷിക്കാനെത്തി. ശ്രീ ഷാജി ആശംസയും പ്രധാനാധ്യാപകൻ സ്വാഗതവും, പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

ചെറുകുന്ന്: താവം

Image
 താവം റെയിൽപ്പാളത്തിൽ ചെങ്കല്ല് വെച്ചതായി കണ്ടെത്തി ചെറുകുന്ന്: താവം റെയിൽപ്പാളത്തിൽ ചെങ്കല്ല് വെച്ചതായി കണ്ടെത്തി. ചെറുകുന്ന് താവം പള്ളിക്ക് സമീപത്തെ റെയിൽപ്പാളത്തിലാണ് വലിയ ചെങ്കല്ല് കണ്ടത്. തിങ്കളാഴ്ച പുലർച്ചെ 12.30-നായിരുന്നു സംഭവം. പതിവ്‌ പരിശോധനയ്ക്കിടെ റെയിൽവേ ട്രാക്ക്മാൻമാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ജീവനക്കാർ ഉടൻ കല്ല് നീക്കി. റെയിൽവേ സംരക്ഷണസേനയും പോലീസ് നായയും സ്ഥത്തെത്തി. ഈ വർഷം മൂന്നാം തവണയാണ് കണ്ണൂർ പരിധിയിൽ പാളത്തിൽ കല്ല് കണ്ടെത്തുന്നത്. കണ്ണൂർ സൗത്ത്, കല്യാശ്ശേരി എന്നിവിടങ്ങളിലാണ് ഇതിന്‌ മുൻപ്‌ അജ്ഞാതർ കല്ല്‌ വെച്ചത്.

മാങ്കടവ് ജി എം എൽ പി സ്കൂൾ വിദ്യാർത്ഥി കളെയും,

Image
പാപ്പിനിശ്ശേരി ഉപജില്ല കലാ -കായിക, ശാസ്ത്രോൽസവ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും PTA അനുമോദിച്ചു.  മാങ്കടവ് :പാപ്പിനിശ്ശേരി ഉപജില്ല കലാ -കായിക, ശാസ്ത്രോൽസവ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ച മാങ്കടവ് ജി എം എൽ പി സ്കൂൾ വിദ്യാർത്ഥി കളെയും, പരിശീലനം നൽകിയ രക്ഷിതാക്കളായ ഇർഫാന, ഫർഹാന എന്നിവരെയും പി ടി എ അനുമോദിച്ചു. വൈസ് പ്രസിഡന്റ്‌ സി അബ്ദുള്ള അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മെമ്പർ വി അബ്ദുൽ കരീം ഉത്ഘാടനം ചെയ്തു. *ഞാനും എന്റെ കുട്ടിയും* എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സും   സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ ഉത്ഘാടനവും പി പി രഘുത്തമൻ മാസ്റ്റർj നിർവഹിച്ചു. ഹെഡ് മാസ്റ്റർ കെ പി വിനോദ് കുമാർ, പി പി റഷീദ , ടി വി രഞ്ജിത, ശ്രീമ ശ്രീധരൻ, മൃദുല എം, സുബൈബത്ത് സി പി, ആയിഷത്തുൽ ജൗഹറ, എം പി സെയ്ദ് എന്നിവർ സംസാരിച്ചു.
Image
 വാക്കുതർക്കം;അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി  തൃശൂര്‍:വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പ് പല്ലിശ്ശേരിലാണ് സംഭവം. പല്ലിശ്ശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62), മകന്‍ ജിതിന്‍ (32) എന്നിവരാണ് മരിച്ചത്.  ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യപാനിയായ വേലപ്പന്‍ ചന്ദ്രന്റെ വീടിന് മുന്നില്‍ ചെന്ന് ബഹളം വെച്ചു. ഇതു ചോദിക്കാന്‍ ചെന്നപ്പോഴാണ് ഇരുവരെയും വേലപ്പന്‍ കുത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു
Image
 വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 1 മുതൽ                    കണ്ണാടിപറമ്പ് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം 2023ജനുവരി 1 മുതൽ 8 വരെ തീയ്യതികളിൽ വൈവിദ്ധ്യമായ പരിപാടികളോടുകൂടി നടത്തപെടുന്നു. ജനുവരി 1ന് ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടത്തു ഇളയടത്തു ഈശ്വനൻ നമ്പൂതിരിപ്പാട് ഉത്സവകൊടിയേറ്റം നടത്തുന്നതോടുകൂടി 8 ദിവസം നീണ്ടുനിൽക്കുന്ന തിരുവപ്പന മഹോത്സവം ആരംഭിക്കും. എല്ലാ ദിവസവും ജനുവരി 5 ഒഴികെ വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ജനുവരി 5 ന് രാവിലെ നാഗസ്ഥാനത്തു ബ്രഹ്മശ്രീ പാമ്പൻ മേക്കാട്ട് ഇല്ലത്തു വല്ലഭൻ നമ്പൂതിർപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നിവേദ്യവും പൂജയും നൂറും പാലും വൈകുന്നേരം സർപ്പബലിയും. ജനുവരി 7 ന് വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം, രാത്രി 10മണിക്ക് മീനമൃത് എഴുന്നെള്ളത്ത്,തുടർന്ന് കളിക്കപ്പാട്ട്, കലശം വരവ് ജനുവരി 8 ന് പുലർച്ചെ 4മണിക്ക് ഗുളികൻ തിറ,5 മണിക്ക് തിരുവപ്പന വെള്ളാട്ടം, രാവിലെ 8 മണിക്ക് ഭാഗവതിയുടെ തിറ...
Image
 അഴീക്കോട് നിയോജക മണ്ഡലത്തിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളെ സംബന്ധിച്ച അവസ്ഥാ പഠന റിപ്പോർട്ട് പ്രകശനം ചെയ്തു അഴീക്കോട് നിയോജക മണ്ഡലത്തിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളെ സംബന്ധിച്ച അവസ്ഥാ പഠന റിപ്പോർട്ട് കണ്ണൂർ ഗസ്റ്റ് ഹൗസിൽ വെച്ച് ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി ഡി.ഡി എജ്യുക്കേഷൻ ശശീന്ദ്രവ്യാസ.വി.എയ്ക്ക് നൽകി പ്രകാശനം ചെയ്തു. മണ്ഡലത്തിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളുട നിലവിലെ ഗുണനിലവാരം പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഡയറ്റ് പാലയാടിനെ ഏൽപ്പിച്ചു. മണ്ഡലത്തിൽ വിദ്യാഭ്യാസ കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി അതിനു ശേഷം വിഷയങ്ങളിൽ ഇടപ്പെടാമെന്ന് തീരുമാനിക്കുകയായിരുന്നു.  പ്രകാശന ചടങ്ങിൽ എം.എൽ.എ കെ.വി സുമേഷ്, മുൻ എം.എൽ.എ എം.പ്രകാശൻ മാസ്റ്റർ, മുൻ എം.എൽ.എ ജെയിംസ് മാത്യു, കെ.പി ജയപാലൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.അജീഷ്, പി.ശ്രുതി, കെ രമേശൻ...
Image
 ഷാള്‍ ചക്രത്തില്‍ കുരുങ്ങി, ബൈക്കില്‍നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു തൃശ്ശൂർ ചാലക്കുടി: ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂര്‍ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്.  നോർത്ത് ചാലക്കുടിയിൽ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം.തലവേദനയെ തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയതാണ് രേഖ. തിരിച്ച് സഹോദരൻ രഞ്ജിത്തിനോടടൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ്. സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം ചൊവ്വാഴ്ച 11 ന് മേലൂർ ക്രിമിറ്റോറിയത്ൽ. മക്കൾ:അഭിജിത്ത്, അൻജിത്ത്.
Image
 ചുഴലി സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ചുഴലി വരിഞ്ഞം സ്വദേശി നിഥിൻ ഖത്തറിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. പിതാവ്: ഗംഗാധരൻ ചെമ്രോട്ട് മതാവ്: ചന്ദ്രിക ഭാര്യ പൂജ (മമ്പറം) സഹോദരീ: നിമിഷ. സഹോദരീ ഭർത്താവ്: ശരത്ത് കുമാർ. സംസ്ക്കാരം നാളെ.

കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ് ലാമിക് കോംപ്ലക്സി ൻ്റെ

Image
 ഹസനാത്ത് അൽ ബററ ഫെസ്റ്റ് സമാപിച്ചു കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ് ലാമിക് കോംപ്ലക്സി ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അൽ ബററ ട്രെൻറ് ഇസ് ലാമിക് പ്രീസ് കൂൾ കിഡ്സ് ഫെസ്റ്റ് സമാപിച്ചു. മയ്യിൽ സി.ഐ ടി.പി സുമേഷ് ഉദ്ഘാടനം ചെയ്തു. കെ എൻ മുസ്തഫ അധ്യക്ഷനായി. കെ.പി അബൂബക്കർ ഹാജി, വി.എ മുഹമ്മദ് കുഞ്ഞി, എൻ.സി മുഹമ്മദ് ഹാജി, സൈഫുദ്ദീൻ നാറാത്ത്, ഈസ പള്ളിപ്പറമ്പ് ,ബനിയാസ് അബ്ദുല്ല, റസാഖ് ഹാജി, ശാഫി നി ടു വാട്ട്, ഡോ. താജുദ്ദീൻ വാഫി, ടി.പി സത്താർ, ഖാലിദ് ഹാജി, പി.പി ഖാലിദ്, ആസാദ് വാരം റോഡ്, മുഹമ്മദലി ഹുദവി, ശരീഫ് മാസ്റ്റർ, ശാഹുൽ ഹമീദ് നൂഞ്ഞേരി, ഷൗക്കത്ത് പള്ളിപ്പറമ്പ് ,ഫസീല എം, ഷക്കീല പി.വി, സലീന എം, ടി.വി ഉഷ പങ്കെടുത്തു. ഫ്ലവർ ഷോ, ബുർദ, വട്ടപ്പാട്ട്, ദഫ് കളി, ഒപ്പന, മാർച്ചിങ് സോങ് ,അറബിക് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികൾ പിഞ്ചു കുഞ്ഞുങ്ങൾ അവതരിപ്പിച്ചു’ സി .പി മായിൻ മാസ്റ്റർ സ്വാഗതവും മുബാറക് ഹുദവി നന്ദിയും പറഞ്ഞു.
Image
 തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം തിരൂര്‍ ചീനക്കലില്‍ നവജാതശിശുവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കല്‍പ്പാകംഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ പറമ്പില്‍ നിന്ന് കാക്കകള്‍ നിര്‍ത്താതെ ശബ്ദം വച്ചപ്പോഴാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് നോക്കിയപ്പോള്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ വിവരം പഞ്ചായത്ത്് മെമ്പറെ അറിയിക്കുകയും പിന്നീട് പൊലീസില്‍ അറിയിക്കുകയുമായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ പ്രസവിച്ച ഉടനെ തന്നെ ഉപേക്ഷിച്ചതാണെന്നാണ് സംശയം. വീടിന് സമീപത്തെ മാലിന്യക്കുഴിക്കടുത്ത് തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു.
Image
 കൊളേക്കരകത്ത് സത്താർ, മാമ്പിയിൽ നജീബ് അനുസരണം കോറളായി പാലത്തിനു സമീപം സംഘടിപ്പിച്ചു  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, കോറളായി, എരിഞ്ഞിക്കടവ് ബൂത്ത് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ കൊളേക്കരകത്ത് സത്താർ, മാമ്പിയിൽ നജീബ് അനുസരണം കോറളായി പാലത്തിനു സമീപം സംഘടിപ്പിച്ചു. പി പി. മമ്മു അദ്ധ്യക്ഷതവഹിച്ച പരിവാടിയിൽ കെ.പി.സി.സി. മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ കെ.സി. ഗണേശൻ , യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം പ്രസിഡണ്ട് കെ.പി.ശശീധരൻ , മൈനോറിറ്റി കോൺഗ്രസ് ജില്ല കൺവീനർ സി.എച്ച്. മൊയ്തീൻക്കുട്ടി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ മാസ്റ്റർ, ഇ.കെ. മധു , ടി.വി. അസൈനാർ , പ്രജീഷ് കോറ ളായി എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് കുഞ്ഞി എരിഞ്ഞിക്കടവ്, ടി. നാസർ, ഫാഹിം എരിഞ്ഞിക്കടവ്, കെ.സി. നാസർ,കെ.പി. അബു, കെ. നൗഷാദ് , ജിനീഷ് ചാപ്പാടി, മുഹസിൻ കോറളായി എന്നിവർ നേതൃത്വം നല്കി.