പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട : 7000 ലിറ്റർ സ്പിരിറ്റ് കടത്തിയ ലോറി പിടികൂടി /ഒരാൾ അറസ്‌റ്റിൽ


 



പയ്യന്നൂർ: കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ പയ്യന്നൂർ ടൗണിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും ഇന്ന് പുലർച്ചെ രണ്ടു മണിക്ക് നടത്തിയ റെയ്ഡിൽ എക്സൈസ് സംഘം പിടികൂടി. ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറകളിൽ 200 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

മംഗ്ളൂരിൽ നിന്നാണ് സ്പിരിറ്റ് ലോഡ് ചെയ്തതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. വരാനിരിക്കുന്ന ഓണക്കാലത്ത് വ്യാജമദ്യ നിർമ്മാണം ലക്ഷ്യമിട്ടാണ് ഇത്രയധികം സ്പിരിറ്റ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. രഹസ്യ വിവരമനുസരിച്ചാണ് റെയ്ഡ് നടത്തിയത്. പിടിയിലായ ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.