മകനെ അടക്കം ചെയ്തതിന് സമീപം തന്നെ ഞങ്ങളെയും സംസ്കരിക്കണം, പുറംലോകവുമായി അധികം ബന്ധപ്പെടാതെ മാനസികമായി തകർന്നു, ബന്ധുക്കൾ മാറി മാറി ഇവർക്കൊപ്പം താമസിച്ചിരുന്നെു. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി മകന്റെ അടുത്തേക്ക് അവരും പോയി..
മകനെ അടക്കം ചെയ്തതിന് സമീപം തന്നെ ഞങ്ങളെയും സംസ്കരിക്കണം, പുറംലോകവുമായി അധികം ബന്ധപ്പെടാതെ മാനസികമായി തകർന്നു, ബന്ധുക്കൾ മാറി മാറി ഇവർക്കൊപ്പം താമസിച്ചിരുന്നെു. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി മകന്റെ അടുത്തേക്ക് അവരും പോയി...
കാസർഗോഡ്: ഏകമകന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തരാവാതെ മാതാപിതാക്കൾ ജീവനൊടുക്കി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൂനാച്ചി പറമ്പിലെ വേണുഗോപാലും, ഭാര്യ സ്മിതയുമാണ് മകന്റെ വേർപാടിൽ മനംനൊന്ത് ജീവനൊടുക്കിയത്..
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഇവരുടെ ഇരുനില വീടിന്റെ സെൻട്രൽ ഹാളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. 'മകനില്ലാതെ തങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്നും, മകനെ അടക്കം ചെയ്തതിന് സമീപം തന്നെ തങ്ങളെയും സംസ്കരിക്കണമെന്നും വ്യക്തമാക്കുന്ന കുറിപ്പുകൾ ഇരുവരും വെവ്വേറെ എഴുതിവെച്ചിരുന്നു..
ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ റാപ്പർ വേടന്റെ ഗാനമേള ആസ്വദിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ഇവരുടെ ഏകമകൻ ശിവനന്ദൻ. മടക്കയാത്രയ്ക്കിടെ ട്രെയിൻ തട്ടിയാണ് ശിവനന്ദൻ മരണപ്പെട്ടത്.
'ശിവനന്ദന്റെ മരണശേഷം വേണുഗോപാലും സ്മിതയും പുറംലോകവുമായി അധികം ബന്ധപ്പെടാതെ മാനസികമായി തകർന്നിരിക്കുകയായിരുന്നു. ബന്ധുക്കൾ മാറി മാറി ഇവർക്കൊപ്പം താമസിച്ചിരുന്നെങ്കിലും, വ്യാഴാഴ്ച രാത്രി ആരുമില്ലാത്ത സമയം നോക്കി ഇവർ ജീവിതം അവസാനിപ്പിക്കുക ആയിരുന്നു.
കാസർഗോഡ് ജനറൽ ആശുപത്രിയിൽ നടന്ന വിശദമായ പരിശോധകള്‍ക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിലെത്തിച്ചത്. 2 ആംബുലൻസുകളിലായി കൊണ്ടുവന്ന പ്രിയപ്പെട്ടവരെ ഒരുനോക്ക് കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഒഴുകിയെത്തി.
ഇരുവരുടെയും അന്ത്യ അഭിലാഷപ്രകാരം, ശിവനന്ദനെ സംസ്കരിച്ച മണ്ണിൽ തന്നെയാണ് വേണുഗോപാലിനും, സ്മിതയ്ക്കും ചിതയൊരുക്കിയത്. മകന്റെ കല്ലറയ്ക്ക് ഇരുവശങ്ങളിലുമായി ആ മാതാപിതാക്കളും ഇനി നിത്യനിദ്ര കൊള്ളും..

Comments
Post a Comment