അഴീക്കോട്‌ : സാന്ത്വന സ്പർശമായി സഊദി കെ.എം.സി.സി

 


; _റിയാദ് അഴീക്കോട്‌ മണ്ഡലം കെ.എം.സി.സി വളപട്ടണം ലീഗ് ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയിൽ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണം അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

അഴീക്കോട്‌: സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട മാങ്കടവ് സ്വദേശിക്കുള്ള ആനുകൂല്യ വിതരണം വളപട്ടണം ലീഗ് ഓഫീസിൽ വെച്ച് കൈമാറി. റിയാദ് അഴീക്കോട്‌ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ വളപട്ടണം ലീഗ് ഓഫീസിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.


 മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി വിതരണോദ്ഘാടനം നിർവഹിച്ചു.കെഎംസിസി നാഷണൽ കമ്മിറ്റി വൈസ്‌ പ്രസിഡന്റ് വി കെ മുഹമ്മദ്‌ പദ്ധതിയുടെ വിശദീകരണം നടത്തി, ഇല്ല്യാസ് പുന്നക്കലിന്റെ അദ്ധ്യക്ഷതയിൽ മേമി മാങ്കടവ് സ്വാഗതവും അഷ്‌കർ കണ്ണാടിപ്പറമ്പ് നന്ദി പ്രഭാഷണവും നടത്തി... ചടങ്ങിൽ മണ്ഡലം മുസ്‌ലിം ലീഗ് ജ:സെക്രട്ടറി സി പി റഷീദ് യൂത്ത് ലീഗ് ജ:സെക്രട്ടറി നസീർ അത്താഴക്കുന്ന്, വളപട്ടണം പഞ്ചായത്ത്‌ പ്രസിഡന്റ് ജംഷീറ വി കെ സി , കെഎംസിസി ഭാരവാഹി അഷ്‌റഫ്‌ കണ്ണാടിപ്പറമ്പ് തുടങ്ങി മണ്ഡലം മുസ്‌ലിം ലീഗ് യൂത്ത് ലീഗ്, പഞ്ചായത്ത്‌ ശാഖ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു 


 റിയാദ് അഴീക്കോട്‌ മണ്ഡലം കെഎംസിസി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.