വിവാഹം കഴിഞ്ഞ് ഒരു വർഷം, 4 മാസം ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, വിടപറഞ്ഞത് 2 ജീവനുകൾ...

 


കൊല്ലം: ഇട്ടിവ കോട്ടുക്കലിൽ 4 മാസം ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുക്കൽ ഫിൽഗിരി ചരുവിള പുത്തൻവീട്ടിൽ സുബിന്റെ ഭാര്യ ശരണ്യ (26) ആണ് മരിച്ചത്. യുവതിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് പ്രദേശം..


കണ്ണൂർ സ്വദേശിനിയായ ശരണ്യയെ ഇന്നലെ വൈകിട്ടോടെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ്നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുൻപായിരുന്നു ശരണ്യയുടെയും, സുബിന്റെയും പ്രണയവിവാഹം. വിവാഹം കഴിഞ്ഞ് അധികകാലം ആകുന്നതിന് മുൻപേയും, 4 മാസം ഗർഭിണിയായിരിക്കെയും ഉണ്ടായ ഈ മരണം വലിയ ദാരുണമായി..


സംഭവമറിഞ്ഞ് കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കടയ്ക്കൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി. വിശദമായ പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


ജീവനൊടുക്കിയിത് ആണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടുകാരുടെയും, നാട്ടുകാരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണ്. പ്രണയവിവാഹമായതിനാൽ മറ്റെന്തെങ്കിലും തരത്തിലുള്ള കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.