നിയന്ത്രണം വിട്ട 2 ബൈക്കുകളും നേർക്കുനേർ ഇടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തിൽ 2 ബൈക്കുകളും പൂർണ്ണമായും തകർന്നു. അപകടത്തില്‍ 4 യുവാക്കള്‍ക്ക് ദാരുണാന്ത്യം...
തിരുവനന്തപുരം: നെടുമങ്ങാട് ആര്യനാട് റോഡിലുണ്ടായ അതിഭീകരമായ വാഹനാപകടത്തിൽ 4 ജീവനുകൾ പൊലിഞ്ഞു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, രാജേഷ്, ബിനോയ്, അഭിനവ് എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെ കുളപ്പട ഗവൺമെന്റ് ആശുപത്രിക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്..
നെടുമങ്ങാട് നിന്നും ആര്യനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന ബൈക്കും തമ്മിൽ അതിശക്തമായി കൂട്ടിയിടിക്കുക ആയിരുന്നു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാലും, രാജേഷും ഒരു ബൈക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്. ബിനോയിയും, അഭിനവും മറ്റൊരു ബൈക്കിലും. കുളപ്പട ആശുപത്രിക്ക് സമീപമുള്ള വളവിൽ വെച്ച് നിയന്ത്രണം വിട്ട രണ്ട് ബൈക്കുകളും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം..
ഇടിയുടെ ആഘാതത്തിൽ 2 ബൈക്കുകളും പൂർണ്ണമായും തകർന്നു. അപകട ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും സമീപവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ 4 പേരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീലാൽ, രാജേഷ്, ബിനോയ് എന്നിവർ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണപ്പെട്ടിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിനവിനെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകിയോടെ മരണത്തിന് കീഴടങ്ങി..

Comments
Post a Comment