വീട്ടുപറമ്പിലെ കിണറ്റിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു.

 


വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായി, ഭയന്ന വീട്ടുകാരും, നാട്ടുകാരും പ്രദേശമാകെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല...


വാണിയമ്പലം: വീട്ടുപറമ്പിലെ കിണറ്റിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. വാണിയമ്പലം സ്വദേശി അനന്തുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ബുധനാഴ്ച രാവിലെ 9:30ന് ഓടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായത്..


വീട്ടുകാരും, നാട്ടുകാരും ചേർന്ന് പ്രദേശമാകെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് 11 മണിയോടെ വീട്ടുപറമ്പിലെ കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടി ഉള്ളിൽ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല..


ഏകദേശം 22 കോൽ താഴ്ചയുള്ള കിണറിൽ അത്യാവശ്യം വെള്ളമുണ്ടായിരുന്നു. കിണറിന്റെ കൈവരിക്ക് വെറും 3 വരി ഇഷ്ടികയുടെ ഉയരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. കളിക്കുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ കിണറ്റിലേക്ക് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.