കണ്ണൂർ : വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

 



മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.


 മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തെ ലക്ഷ്മി നാരായണ വിലാസിൽ സി. മോഹൻ കുമാർ (68) ആണ് മരിച്ചത്. അവിവാഹിതനായ മോഹൻ കുമാർ വീട്ടിൽ തനിച്ചു താമസിച്ചു വരികയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ദുർഗന്ധമുണ്ടായതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. 

പരേതരായ മാധവ മാരാരുടെയും

ഗൗരി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ:പ്രസന്ന കുമാരി,

വൽസല കുമാരി, വിലാസ് കുമാർ. പോസ്റ്റ്മോർത്തിനുശേഷം ഇന്ന് വെള്ളിയാഴ്ച (13/03/2026) കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.