കണ്ണൂർ : കാണാതായ സെക്യൂരിറ്റി ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.




പയ്യന്നൂർ: വീട്ടിൽ നിന്നും കാണാതായ സെക്യൂരിറ്റി ജോലി ചെയ്യുന്ന മധ്യവയസ്കന്റെ മൃതദേഹം വീടിന് സമീപത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. കണ്ണൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അന്നൂർ കിഴക്കേ കൊവ്വലിലെ പള്ളോട്ട് മോഹൻദാസിന്റെ (63) മൃതദേഹമാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച്ച രാവിലെ 9 മണിയോടെയാണ് കിസാൻ കൊവ്വലിലെ ഒഴിഞ്ഞ പറമ്പിലെ കിണറിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. 

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് മോഹൻദാസിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്. 


ഭാര്യ പ്രീത (ബ്യൂട്ടീഷൻ പെരുമ്പ), ഏക മകൾ: രാജ് മരുമകൻ- പ്രണവ് അഴീക്കോട് (ഗൾഫ്) സഹോദരങ്ങൾ: ചന്ദ്രൻ, ഭാസ്കരൻ, അരവിന്ദൻ, രാജൻ, രോഹിണി, ശാന്ത, രേണുക, കുഞ്ഞിപ്പെണ്ണ്, പരേതയായ സുശീല. പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.