സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തന്റെ മകൾ വീടിന് തൊട്ടടുത്ത് കുഴഞ്ഞുവീണ വിവരമറിഞ്ഞ് മാതാവും സ്ഥലത്തേക്ക് ഓടിയെത്തി...

 


സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തന്റെ മകൾ വീടിന് തൊട്ടടുത്ത് കുഴഞ്ഞുവീണ വിവരമറിഞ്ഞ് മാതാവും സ്ഥലത്തേക്ക് ഓടിയെത്തി...


തൃശൂർ: പരീക്ഷാ ഹാളിൽ നിന്ന് മടങ്ങിയ കൗമാരക്കാരി വീട്ടിലെത്തും മുൻപേ മരണത്തിന് കീഴടങ്ങിയത് വിശ്വസിക്കാനാകാതെ ഒരു നാട് മുഴുവൻ തേങ്ങുന്നു. താന്ന്യം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ബാദിറ (17) ആണ് മരിച്ചത്. വലിയകത്ത് ബാദുഷയുടെ മകളാണ് ബാദിറ..


സ്കൂളിലെ പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാദിറ. വീടിന് തൊട്ടടുത്തുള്ള റോഡിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ നടന്നു വന്നിരുന്നവരാണ് ബാദിറ പെട്ടെന്ന് വീഴുന്നത് കണ്ടത്. ഉടൻ തന്നെ അവർ ഓടിയെത്തുകയും കുട്ടിയെ താങ്ങിയിരുത്തി വെള്ളം നൽകാൻ ശ്രമിക്കുകയും ചെയ്തു..


തന്റെ മകൾ വീടിന് തൊട്ടടുത്ത് കുഴഞ്ഞുവീണ വിവരമറിഞ്ഞ് ഉമ്മയും സ്ഥലത്തേക്ക് ഓടിയെത്തി. നാട്ടുകാർ ഉടൻ തന്നെ 108 ആംബുലൻസ് വിളിച്ചു വരുത്തുകയും പഴുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ തന്നെ മരണം സംഭവിച്ചതായാണ് വിവരം.


ബാദിറയുടെ അപ്രതീക്ഷിത വിയോഗം സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ തളർത്തിയിരിക്കുകയാണ്. ഏറെ കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതിയിരുന്ന മിടുക്കിയായ ഒരു വിദ്യാർത്ഥിനിയെയാണ് താന്ന്യം സ്കൂളിന് നഷ്ടമായത്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.