പരിയാരത്തെവാഹനാപകടം : ബഷാറിൻ്റെ മരണം നാടിനെ നടുക്കി
പരിയാരം: കാരക്കുണ്ടില്‍ ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് യുവാവായ ലോറി ഡ്രൈവറുടെ ദാരുണ മരണം നാടിനെ നടുക്കി.
ചെങ്കല്‍ ലോറി ഡ്രൈവര്‍ അരിപ്പാമ്പ്ര റഹ്മാനിയ മസ്ജിദിന് സമീപം താമസിക്കുന്ന സി.ബഷാറാ(22)ണ് അതിദാരുണമായി മരിച്ചത്. അപകടത്തിൽമൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അരിപ്പാമ്പ്രയിലെ അഭിഷിത്ത് (19) അസാം സ്വദേശി നജിറുല്‍ (26) ചീമേനി സ്വദേശി റോബിന്‍സ് (37) എന്നിവര്‍ക്കാണ് പരുക്കറ്റേത്.
ശനിയാഴ്ച ഉച്ചക്ക് 12:45 നാണ് അപകടം നടന്നത്.
പരിക്കേറ്റ അഭിഷിത്ത്, നജിറുള്‍ എന്നിവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
റോബിന്‍സ് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തിൽ ഇരു വാഹനങ്ങളുടെ മുൻവശവും പൂർണമായി തകർന്നിട്ടുണ്ട്. പരിയാരം പൊലിസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.

Comments
Post a Comment