മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ പിഴയിട്ടു

 


ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അള്ളാംകുളത്ത് പ്രവർത്തിച്ചു വരുന്ന ഹൈപാക്ക് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും 852 കിലോ ഗ്രാം നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഗാർബേജ് ബാഗുകളും പിടികൂടി. വിവിധ ബ്രാന്റുകളുടെ പല വലിപ്പത്തിലുള്ള ക്യാരി ബാഗുകളാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്.സ്‌ക്വാഡ് പരിശോധനയ്ക്ക് സ്ഥാപനത്തിൽ എത്തുമ്പോൾ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ മറ്റു പാക്കിങ് വസ്തുക്കളുടെ കൂടെ ഫീൽഡിൽ ലൈൻ സപ്ലൈയ്ക്ക് പോകുന്ന വാഹനങ്ങളിൽ ലോഡ് ചെയ്ത് വെച്ച നിലയിലും ലോഡിങ്ങിനായി സമീപത്തു സ്റ്റോക്ക് ചെയ്ത് വെച്ച നിലയിലുമാണ് കണ്ടെത്തിയത്. വാഹനങ്ങൾ പരിശോധിച്ച് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ സ്‌ക്വാഡ് പിടിച്ചെടുക്കുകയാരുന്നു.പിടിച്ചെടുത്ത വസ്തുക്കൾ സ്ഥാപനത്തിൽ നിന്ന് അളന്നു തിട്ടപ്പെടുത്തി തളിപ്പറമ്പ നഗരസഭ കാര്യാലയത്തിലേക്ക് മാറ്റി.രണ്ടാം തവണയാണ് സ്ഥാപനത്തിൽ നിന്ന് സ്‌ക്വാഡ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടുന്നത്.സ്ഥാപനത്തിനു രണ്ടാം തവണയും നിയമലംഘനം നടത്തിയതിനു 25000 രൂപ പിഴയിട്ടു. തളിപ്പറമ്പ സെയ്ദ് നഗറിലെ മാക്സ് മിനി മാർട്ട് എന്ന സ്ഥാപനത്തിൽ നിന്ന് 16 കിലോ ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകളും സ്‌ക്വാഡ് പിടിച്ചെടുത്തു. സ്ഥാപനത്തിന് 10000 രൂപയും പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് -2 പ്രീഷ കെ പി മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.