ബാംഗ്ലൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

 



ബാംഗ്ലൂരിൽ ബൈക്ക് അപകടത്തിൽ ചൊക്ലി സ്വദേശി മരിച്ചു


ചൊക്ലി: ചൊക്ലി ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് ട്രെഷററും ബംഗ്ളൂരു എ ഐ -കെ എം സി സിയുടെ സജീവ പ്രവർത്തകനുമായ ചൊക്ലി ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ സിദ്ധിഖ് (45) ബംഗ്ലൂരിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.


പുതുച്ചേരി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകൻ, ഗ്രാമത്തി ജുമാ മസ്‌ജിദ് കമ്മറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സമസ്‌തയുടെ സജീവ പ്രവർത്തകനും പള്ളൂർ സിഎച്ച് സെന്റർ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 


ഗ്രാമത്തിയിലെ വ്യാപാരിയായിരുന്ന പരേതനായ എകരത്ത് കാസിമിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: നാദിറ. മകൾ: ദുആ. സഹോദരങ്ങൾ: പരേതനായ ഷമ്മാസ്, ഷംസീർ, സഫീർ (ദുബായ്). ഖബറടക്കം നാളെ രാവിലെ 7 മണിക്ക് ഗ്രാമത്തി ജുമ മസ്ജിദ് ഖബർസ്ഥാനിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.