കര്‍ണാടകയില്‍ ലോറി മറിഞ്ഞ് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

 



കാളികാവ്:കര്‍ണാടകയിലെ തുമകൂരുവില്‍ ലോറി മറിഞ്ഞുണ്ടായഅപകടത്തില്‍ കാളികാവ് സ്വദേശികളായ രണ്ടു യുവാക്കള്‍മരിച്ചു.മാളിയേക്കല്‍ തട്ടാരുമുണ്ടയിലെ പണിക്കരുന്നന്‍ ഇര്‍ഷാദ് അലി (23), അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് മുഹമ്മദ് അമീന്‍ (22) എന്നിവരാണ് മരിച്ചത്.


മൈസൂരു-മുത്തൂര്‍ റോഡില്‍തുമകൂരുവില്‍വെച്ച് ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ടയറുകള്‍ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെമരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെഇരുവരുംമരിച്ചതായാണ് വിവരം.


തുമകൂര്‍ജില്ലആശുപത്രിയില്‍സൂക്ഷിച്ചമൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ഞായറാഴ്ചനാട്ടിലെത്തിച്ച്ഖബറടക്കും.അബ്ദുല്ലയുടെ മകനാണ് ഇര്‍ഷാദ് അലി. മാതാവ്: ദില്‍സാദ. സഹോദരി:റിന്‍സാന.അഷ്‌റഫിന്റെ മകനാണ് മുഹമ്മദ് അമീന്‍. മാതാവ്: മുബീന. ഭാര്യ: റിന്‍ഷ. സഹോദരങ്ങള്‍: മുഹമ്മദ് യാസീന്‍, അമാനി, ഫാത്തിമ ലയ്യ, ഹവ്വ, നിഹ്മ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.