പ്രാർത്ഥനകൾ, വിഫലം, പത്താം ക്ലാസ്സുകാരി മഞ്ജലിക ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ്മ, രോഗത്തോട് പൊരുതിയ ആ കൊച്ചു മിടുക്കി യാത്രയായി
പ്രാർത്ഥനകൾ, വിഫലം, പത്താം ക്ലാസ്സുകാരി മഞ്ജലിക ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ്മ, രോഗത്തോട് പൊരുതിയ ആ കൊച്ചു മിടുക്കി യാത്രയായി...,,,,
വെഞ്ഞാറമൂട്: ഗുരുതരമായ ശ്വാസകോശ രോ,,ഗത്തെത്തുടർന്ന് ചികിത്സയില്‍ ആയിരുന്ന 10ാം ക്ലാസ് വിദ്യാർത്ഥിനി മഞ്ജലിക (15) അന്തരിച്ചു. വെഞ്ഞാറമൂട് പിരപ്പൻകോട് പ്ലാക്കീഴ്കുന്നുംപുറത്ത് വീട്ടിൽ രാജേഷ്, മഞ്ജു ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം..
പോത്തൻകോട്, ശാന്തിഗിരി, വിദ്യാഭവൻ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു മഞ്ജലിക. 3 മാസം മുൻപ് പിടിപെട്ട പനിയും ശ്വാസംമുട്ടലുമാണ് കുട്ടിയുടെ ആരോഗ്യനില, വഷളാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശ്വാസകോശ ഭിത്തിയിലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്കും പിന്നീട് ചെന്നൈ അപ്പോളോ, ആശുപത്രിയിലേക്കും മാറ്റിയിരുന്നു..
മഞ്ജലികയുടെ ജീവൻ രക്ഷിക്കാൻ ലക്ഷക്കണക്കിന് രൂപ ആവശ്യമായിരുന്നതിനാൽ നാട്ടുകാരും, സുഹൃത്തുക്കളും ചേർന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ച് തുക സമാഹരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. ആ പ്രതീക്ഷകളെല്ലാം വിഫലമാക്കിക്കൊണ്ടാണ് ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചത്.
ബുധനാഴ്ച വെഞ്ഞാറമൂടിലെ വീട്ടിലെത്തിക്കും. വൈകുന്നേരം വീട്ടുപറമ്പിൽ സംസ്കാരം നടക്കും. മഞ്ജലികയുടെ വിയോഗത്തിൽ നാടൊന്നാകെ വലിയ ദുഃഖത്തിലാണ്..

Comments
Post a Comment