വിധിയുടെ ക്രൂരത പയ്യോളിയിൽ, പുലർച്ചെയുണ്ടായ സ്കൂട്ടർ അപകടം കവർന്നത് 16 വയസ്സുകാരന്റെ ജീവൻ...
പയ്യോളി: നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ കൗമാരക്കാരൻ മരിച്ചു. പയ്യോളി ഇരുമ്പടത്ത് ചാലിൽ സ്വദേശി മുഹമ്മദ് ബിലാൽ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ തച്ചൻകുന്ന് അട്ടക്കുണ്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
ഇന്ന് രാവിലെ ഏകദേശം 6.30-ഓടെയാണ് അപകടം ഉണ്ടായത്. ബിലാൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അട്ടക്കുണ്ട് ഭാഗത്ത് വെച്ച് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബിലാലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...

Comments
Post a Comment