കണ്ണൂർ :വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

 


വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി


പയ്യന്നൂരിലെ സ്വകാര്യസ്ഥാപനത്തിൽ ബ്യൂട്ടീഷൻ കോഴ്സിന് പഠനം നടത്തുന്ന വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ തലിച്ചാലം കരിഞ്ചാമുണ്ഡി ക്ഷേത്രത്തിനു സമീപത്തെ ടി.പി. റിഷിത പ്രിയ (18) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.


ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇളയ സഹോദരി സ്‌കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലിച്ചാലത്തെ ലോറി ഡ്രൈവർ ശ്രീധരൻ്റെയും സുമയുടെയും മകളാണ്.


സഹോദരി:കരുണ (വിദ്യാർത്ഥിനി തായി നേരി സ്‌കൂൾ) .ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.