മകന്റെ മരണത്തില്‍ മനംനൊന്ത് കാസർകോഡ് ദമ്പതികൾ ജീവനൊടുക്കി, കണ്ണീരിലാഴ്ത്തി ഒരു കുടുംബം ഒന്നടങ്കം ഇല്ലാതായി..
ഏകമകൻ നഷ്ടപ്പെട്ടതിനാൽ ഇനി ഞങ്ങള്‍ ജീവിക്കുന്നില്ല' മകന്റെ മരണത്തില്‍ മനംനൊന്ത് കാസർകോഡ് ദമ്പതികൾ ജീവനൊടുക്കി, കണ്ണീരിലാഴ്ത്തി ഒരു കുടുംബം ഒന്നടങ്കം ഇല്ലാതായി...
കാസർകോട്: ഏകമകന്റെ അപ്രതീക്ഷിത മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറാനാവാതെ കാസർകോട് പൊയ്നാച്ചിപ്പറമ്പിൽ ദമ്പതികൾ ജീവനൊടുക്കി. പൊയ്നാച്ചിപ്പറമ്പ് സ്വദേശികളായ വേണുഗോപാൽ (50), ഭാര്യ സ്മിത (40) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..
ഇന്ന് രാവിലെയാണ് നാട്ടുകാരെയും, ബന്ധുക്കളെയും നടുക്കിയ വിവരം പുറത്തുവരുന്നത്. വീടിന്റെ ഹാളിൽ ഇരുവരെയും തൂങ്ങിയ്മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 'ഏകമകൻ നഷ്ടപ്പെട്ടതിനാൽ ഇനി ജീവിക്കുന്നില്ല' എന്നാണ് കുറിപ്പിലെ ഉള്ളടക്കം..
കഴിഞ്ഞ വർഷം ഡിസംബര്‍ 29ന് ആണ് ഇവരുടെ ഏകമകൻ ശിവാനന്ദ് (19) ട്രെയിൻ തട്ടി മരിക്കുന്നത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ശിവാനന്ദ് കൊച്ചിയിൽ നടന്ന റാപ്പർ വേടന്റെ സംഗീത പരിപാടി കാണാൻ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മകന്റെ വേർപാട് വേണുഗോപാലിനെയും സ്മിതയെയും വല്ലാത്ത മാനസിക വിഷമത്തിലേക്ക് തള്ളിവിട്ടിരുന്നു.
മകന്റെ മരണശേഷം ഇരുവരും കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതിനായി ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറയുന്നു.. 'ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ ഈ സംഭവം, തീരാവേദനയായി മാറിയിരിക്കുകയാണ്. മകന്റെ അസാന്നിധ്യം ഇത്രയേറെ ആഴത്തിൽ അവരെ ബാധിച്ചിരുന്നുവെന്ന് കുറിപ്പിലെ വരികൾ സാക്ഷ്യപ്പെടുത്തുന്നു..'

Comments
Post a Comment