കണ്ണൂർ : വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

 



ചാലോട്: മൂലക്കരിയിൽ വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മുട്ടന്നൂർ സ്വദേശി പി സുകുമാരൻ (59) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം.


റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കണ്ണൂർ ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. അച്ഛൻ: പരേതനായ നാരായണൻ. അമ്മ: പിലാക്കാൽ ജാനകി. ഭാര്യ: ഷൈല (കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്ത് ഹരിത കർമ സേനാംഗം).


മക്കൾ: അഞ്ജു, സുജിന. മരുമക്കൾ: ശരത് (ഉളിക്കൽ), ജോജു (മുട്ടന്നൂർ). സഹോദരങ്ങൾ: സരോജിനി (കോവൂർ), ചന്ദ്രൻ (മുട്ടന്നൂർ).


ഇന്ന് ബുധൻ പകൽ ഒന്നിന് മുട്ടന്നൂർ എകെജി മന്ദിരത്തിൽ പൊതുദർശനം, ശേഷം 1.30ന് പൊറോറ നിദ്രാലയത്തിൽ സംസ്കാരം നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.