2 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും വിരാമം, നഴ്സായ ഭാര്യയുടെ അരികിലെത്തി, പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ കടൽ കൊണ്ടുപോയ നവവരൻ, പാറക്കെട്ടിൽ നിന്ന് ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ മലയാളി യുവാവ് മരണപ്പെട്ടു...




 2 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും വിരാമം, നഴ്സായ ഭാര്യയുടെ അരികിലെത്തി, പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ കടൽ കൊണ്ടുപോയ നവവരൻ, പാറക്കെട്ടിൽ നിന്ന് ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ മലയാളി യുവാവ് മരണപ്പെട്ടു...


മൂവാറ്റുപുഴ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും വിരാമമിട്ട്, ന്യൂസീലൻഡ് കടലിൽ കാണാതായ മൂവാറ്റുപുഴ ലബ്ബക്കടവ് ചെമ്പകത്തിനാൽ ഫെർസിൽ ബാബുവിന്റെ (36) മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കടലിൽ നിന്ന് കണ്ടെത്തിയ ഭൗതികാവശിഷ്ടങ്ങൾ ഫെർസിലിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെയാണ് വ്യക്തമായത്. ന്യൂസീലൻഡ് പൊലീസ് വിവരം ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചു..


'2024 മേയ് ഒന്നിന് ന്യൂസീലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെയാണ് അപകടമുണ്ടായത്. ഫെർസിൽ ബാബുവും സുഹൃത്തായ ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാറും (37) തീരത്തെ പാറക്കെട്ടിൽ നിന്ന് ചൂണ്ടയിടുന്നതിനിടെ കടലിൽ വീഴുകയായിരുന്നു. ശരത് കുമാറിന്റെ ശരീരം അപകടത്തിന് പിന്നാലെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും ഫെർസിലിനായുള്ള തിരച്ചിൽ മാസങ്ങളോളം ഫലം കണ്ടിരുന്നില്ല.'


അടുത്തിടെ അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും ഒരു ശരീരം കണ്ടെത്തിയിരുന്നു. ഇത് ഫെർസിലിന്റേതാകാമെന്ന സംശയത്തെ തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ 6ാം തീയതിയാണ് പരിശോധനാഫലം വന്നത്. തുടർന്ന് ഫെർസിലിന്റെ വിയോഗം അധികൃതർ സ്ഥിരീകരിക്കുക ആയിരുന്നു.


ദുബായിൽ ജോലി ചെയ്തിരുന്ന ഫെർസിൽ, 2023 ജനുവരിയിലാണ് ന്യൂസീലൻഡിൽ നഴ്സായ തിരുവല്ല സ്വദേശിനി ആഷ്‌ലിയെ വിവാഹം കഴിച്ചത്. വിവാഹശേഷം ന്യൂസീലൻഡിലെത്തിയ അദ്ദേഹം വർക്ക് പെർമിറ്റ് ലഭിച്ച് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് വിധി ദുരന്തത്തിന്റെ രൂപത്തിലെത്തിയത്. മൂവാറ്റുപുഴ ലബ്ബക്കടവ് ചെമ്പകത്തിനാൽ ബാബു ജോർജിന്റെയും ലൈലയുടെയും മകനാണ്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.