ആറുമാസം പ്രായമായ കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.




 കോഴിക്കോട്: ആറുമാസം പ്രായമായ കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.


മംഗളുരു- പാലക്കാട് സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 10.10ന് കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിഞ്ചു കുഞ്ഞിനെ ട്രെയിനിലെ സീറ്റില്‍ കിടത്തിയിട്ട് അമ്മ ഇറങ്ങിപ്പോയത്.


കുഞ്ഞിനെ സീറ്റില്‍ കിടത്തിയ ശേഷം സഹയാത്രികരോട് വസ്ത്രം മാറി വരാമെന്ന് അറിയിച്ചെങ്കിലും ട്രെയിന്‍ പുറപ്പെട്ടപ്പോഴും യുവതി തിരികെ എത്തിയല്ല.


ഫറോക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരന്‍ കുഞ്ഞിനെ എടുത്ത് സ്റ്റേഷന്‍ സുപ്രണ്ടിനെ ഓഫീസിലെത്തി വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ അധികൃതര്‍ പൊലിസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചു.


കോഴിക്കോട് സ്റ്റേഷനില്‍ നടത്തിയ തിരച്ചിലില്‍ യുവതിയെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്നീട് കണ്ടെത്തി ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഫറോക്കിലെത്തി കുട്ടിയെ ഏറ്റെടുത്തു സുരക്ഷിതമാക്കി.


ഒരുമാസത്തിലേറയായി റയില്‍വേ സ്റ്റേഷന്‍ പരിസത്ത് അലഞ്ഞ് തിരിയുന്ന മുക്കം സ്വദേശിയാണ് അമ്മ. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുക ആണെന്നാണ് ഇവര്‍ പറയുന്നത്.


ചൈല്‍ഡ് ലൈന്‍ അറിയിച്ചത് അനുസരിച്ച് കുഞ്ഞിനെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഏറ്റെടുത്തു.


അമ്മയുടെ വശം കുഞ്ഞ് സുരക്ഷിതമല്ലെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തെ തുടർന്നാണ് നടപടിയെന്നും കുട്ടിയെ പിന്നീട് കോണ്‍വെന്റ് റോഡിലെ സെന്റ് ജോസഫ് റെസ്‌ക്യു ഹോമിലേക്ക് മാറ്റിയതായും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.