ഒത്തൊരുമയുടെ പ്രതീകമായി വാദിഹുദ ഇഫ്‌താർ.
പഴയങ്ങാടി:- ഒത്തുരുമയുടെയും മതസൗഹാർദ്ദത്തിന്റെയും വേദിയായി വാദിഹുദ ഇഫ്താർ. വാദിഹുദ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഗ്രൂപ്പ് ചെയർമാൻ ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ എസ്.എ.പി അബ്ദുൽ സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഫാറൂഖ് ഉസ്മാൻ സ്വാഗതം പറഞ്ഞു. ജമാഅത്ത് ഇസ്‌ലാമി ഹിന്ദ് കണ്ണൂർ മേഖല നാസിം സിദ്ധിഖ് മാസ്റ്റർ റമ്ദാൻ സന്ദേശം കൈമാറി. അഫീഫ് അബ്ദുൽ കരീം ഖുർആൻ പറയണം നടത്തി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബവിത കുമാരി , മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അമ്പു, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.കെ.പി സകരിയ, പ്രമുഖ എഴുത്തുകാരൻ ജമാൽ കടന്നപ്പള്ളി എന്നിവർ ആശംസ പ്രഭാഷണം നടത്തി.മാടായി പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഷീദ ടിയിൽ , സി. പി. ഐ. എം ലോക്കൽ സെക്രട്ടറി രാമേന്ദ്രൻ, മുസ്ലീം ലീഗ് പഞ്ചായത്ത് എസ്. യു റഫീഖ് തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

Comments
Post a Comment