മാതാവിനോട് യാത്ര പറഞ്ഞ് കൂട്ടുകാർക്കൊപ്പം പരീക്ഷയ്ക്ക് പഠിക്കാൻ പോയ പത്താംക്ലാസുകാരന് വിധി കാത്തുവെച്ചത് ദുരന്തയാത്ര,

 



മാതാവിനോട് യാത്ര പറഞ്ഞ് കൂട്ടുകാർക്കൊപ്പം പരീക്ഷയ്ക്ക് പഠിക്കാൻ പോയ പത്താംക്ലാസുകാരന് വിധി കാത്തുവെച്ചത് ദുരന്തയാത്ര,


 പ്രിയപ്പെട്ട മിർഫാദേ.. നിനക്ക് നോമ്പ് മുറിക്കണ്ടേ, പരീക്ഷ എഴുതണ്ടേ തേങ്ങലടക്കാനാവാതെ അധ്യാപകരും പ്രിയപ്പെട്ടവരും...


മന്ദലാംകുന്ന്: എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടെയുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത് ഒരു നാടിന്റെയാകെ പ്രതീക്ഷയായിരുന്ന മിർഫാദ്. പൊന്നാനി കർമ്മ റോഡിലുണ്ടായ ബൈക്കപകടമാണ് ഈ പത്താംക്ലാസുകാരന്റെ ജീവൻ കവർന്നത്. നോമ്പുതുറക്കാനും, പരീക്ഷയെഴുതാനും കാത്തുനിന്ന പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തിയാണ് മിർഫാദിന്റെ മടക്കം..


ഞായറാഴ്ച പകൽ മുഴുവൻ നോമ്പെടുത്ത്, കൂട്ടുകാരായ നിദാഷിനും ഷാഫിക്കുമൊപ്പം 'കമ്പയിൻ സ്റ്റഡി' നടത്താനാണ് മിർഫാദ് വീട്ടിൽ നിന്നിറങ്ങിയത്. പഠിക്കുന്നതിനിടയിലുള്ള വീഡിയോ ഉമ്മ റസീനയ്ക്ക് അയച്ചുകൊടുക്കുമ്പോഴും ആ ഉമ്മ കരുതിയിരുന്നില്ല, അത് മകന്റെ അവസാന ദൃശ്യങ്ങളാകുമെന്ന്. പഠനം കഴിഞ്ഞ് നോമ്പുതുറക്കാൻ മിർഫാദ് എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ഉമ്മയെ തേടിയെത്തിയത് മകന്റെ അപകട വാർത്തയായിരുന്നു.


വൈകുന്നേരം 4 മണിയോടെ കർമ്മ റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. എടപ്പാൾ ആശുപത്രിയിൽ നിന്നും കോട്ടക്കൽ അൽമാസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല..


'പ്രിയ ശിഷ്യനെ കാണാൻ കണ്ണീരോടെ എത്തിയ സുധ ടീച്ചർക്കും മറ്റ് അധ്യാപകർക്കും മിർഫാദ് എഴുന്നേൽക്കുമെന്ന പ്രതീക്ഷയായിരുന്നു. പ്രവാസലോകത്തുനിന്നും ഓടിയെത്തിയ പിതാവ് മുഹമ്മദുണ്ണിയും, ഉമ്മയും, സഹോദരങ്ങളായ മിർഷാദും മിർഫാഷും അലമുറയിട്ട് വിളിച്ചിട്ടും മിർഫാദ് മൗനമായി കിടന്നു. ​സ്കൂളുകളിലും പള്ളികളിലും നാടൊന്നാകെ പ്രാർത്ഥനയോടെ കാത്തിരുന്നെങ്കിലും വിധി മറ്റൊന്നായിരുന്നു..


ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ വാഹനത്തിന്റെ വേഗത അല്പം കുറച്ചിരുന്നെങ്കിൽ ആ ജീവൻ ഇന്ന് നമുക്കിടയിൽ ഉണ്ടാകുമായിരുന്നു എന്ന വലിയൊരു സന്ദേശമാണ് ഈ വിയോഗം നൽകുന്നത്. അസീസ് മന്ദലാംകുന്ന് എഴുതിയ ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് ഈ നൊമ്പരവാർത്ത പുറംലോകം അറിഞ്ഞത്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.