സ്റ്റെഫി ടീച്ചർ ഇനി ഓർമ്മ, കഴിഞ്ഞ ചൊവ്വാഴ്ച ബൈക്കും സ്കൂൾ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂൾ അധ്യാപിക യാത്രയായി.

 



കല്ലോടി: കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന യുവ അധ്യാപിക അന്തരിച്ചു. കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ചത്..


വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയായിരുന്നു സ്റ്റെഫി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ സ്റ്റെഫിയും, ഭർത്താവ് വിനീതും സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ സ്കൂൾ ബസ്സും കല്ലോടിക്ക് സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ വിനീതിനും പരിക്കേറ്റിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.