ലോറി നേർക്കുനേർ പാഞ്ഞുകയറി, സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്ക് ദാരുണന്ത്യം.
മുത്തങ്ങ കല്ലൂരിൽ ലോറി നേർക്കുനേർ പാഞ്ഞുകയറി, സ്കൂട്ടർ യാത്രക്കാരായ ഇവരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാട് വിറങ്ങലിച്ച അപകടം...
ബത്തേരി: വയനാട് മുത്തങ്ങ കല്ലൂരിൽ ഇന്ന് ഉച്ചയോടെയുണ്ടായ വാഹനാപകടത്തിൽ 2 പേര്‍ മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്, കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്ത് എന്നിവരാണ് മരിച്ചത്..
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും, ഇവന്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു..
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ തുടർനടപടികൾ സ്വീകരിച്ചു. നിലവിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments
Post a Comment