കണ്ണൂർ :വീടിൻ്റെ ടെറസിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

 



കൂത്തുപറമ്പ്: വീടിൻ്റെ ടെറസിന്മേൽ നിന്ന് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂത്തുപറമ്പ് സീക്ക് കോളജ് പിടിഎസ് പാറാലിലെ സജിമ കാരായി (42)യാണ് മരിച്ചത്. 


ഇന്നലെ രാത്രി വീടിന്റെ ടെറസിനു മേൽ കയറിയ സജിമ താഴെ വീണ് പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സിപിഎം പാറാൽ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രീഷ്യനുമായ എം.കെ പവിത്രൻ്റെ ഭാര്യയാണ്. ഗംഗാധരൻ്റെയും ശകുന്തളയുടെയും മകളാണ്. 


മക്കൾ: സജിത്രൻ (വിദ്യാർഥി, വിമൽ ജ്യോതി എൻജിനിയറിങ് കോളജ്, ചെമ്പേരി), ശ്രീയുക്ത (വിദ്യാർഥി റാണിജയ് സ്കൂൾ, നിർമലഗിരി). സഹോദരങ്ങൾ: സജീഷ്, സജിന. സംസ്കാരം ബുധൻ ഇന്ന് വൈകിട്ട് നാലിന് വലിയ വെളിച്ചം ശാന്തിവനത്തിൽ



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.