Posts

Showing posts from April, 2023

വളപട്ടണം സുബുലുസ്സലാം മദ്രസ താജുൽ ഉലൂം യത്തീംഖാന തുടങ്ങി

Image
വളപട്ടണം പ്രമുഖ വ്യവസായിയും നാഷണൽ പ്ലൈവുഡ് ഫാക്ടറി ഉടമയും വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പറുമായ വളപട്ടണം മന്നയിൽ താമസിക്കുന്ന TBC മഹമൂദ് ഹാജി നിര്യാതനായി   വളപട്ടണം പ്രമുഖ വ്യവസായിയും നാഷണൽ പ്ലൈവുഡ് ഫാക്ടറി ഉടമയും വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പറുമായ വളപട്ടണം മന്നയിൽ താമസിക്കുന്ന TBC മഹമൂദ് ഹാജി മരണപ്പെട്ടു.. INL ജില്ലാ പ്രസിഡന്റ് , വളപട്ടണം സുബുലുസ്സലാം മദ്രസ താജുൽ ഉലൂം യത്തീംഖാന തുടങ്ങി നിരവധി സംഘടനകളിലും സ്ഥാപനങ്ങളിലും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്...
Image
 യൂത്ത് ലീഗ് വിശദീകരണയോഗവും കെഎം ഷാജിക്ക് സ്വീകരണവും മെയ് 1 തിങ്കളാഴ്ച വൈകുന്നേരം 4:30ന്.  പിണറായി സർക്കാർ നടത്തിയ പകപോക്കൽ നടപടികൾക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് പ്ലസ് ടു കോഴ്‌സുമായി ബന്ധപ്പെട്ട വിജിലൻസ് എഫ് ഐ ആർ റദ്ദാക്കിയ ഹൈക്കോടതി വിധി എന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.   തിങ്കളാഴ്ച വൈകിട്ട് 4 30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സമ്മേളനവും സ്വീകരണ പരിപാടിയും *മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും കെ സുധാകരൻ എം പി മുഖ്യാതിഥിയാവും.*
Image
 പയ്യാവൂരിൽ കാട്ടാനകളെ തുരത്താൻ ടാസ്ക് ഫോഴ്സ് ഇറങ്ങി ശ്രീകണ്ഠപുരം  പയ്യാവൂർ ചന്ദനക്കാംപാറ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ സൗരോർജ തൂക്ക് വേലിക്ക് അപ്പുറം കർണാടക കാട് കയറ്റാൻ വനം വകുപ്പിന്റെ ടാസ്ക് ഫോഴ്സ് സംഘമെത്തി. 32 പേരടങ്ങുന്ന സംഘമാണ് പാടാൻ കവല ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലെത്തിയത്. നാല് ടീമുകളായി തിരിഞ്ഞാണ് വന മേഖലയിൽ പരിശോധന തുടങ്ങിയത്. ആദ്യ ദിനം ഒരു കൊമ്പനെയും ഒരു കുട്ടിയാനെയും പടക്കം പൊട്ടിച്ച് ഓടിച്ച് വേലിക്കടുത്ത് എത്തിച്ചു. ഇവയെ തൂക്ക് വേലിക്ക് പുറത്ത് എത്തിക്കുക ആണ് ലക്ഷ്യം. പത്തോളം ആനകളാണ് മേഖലയിൽ ഉള്ളത് എന്നാണ് കർഷകർ പറഞ്ഞത്.  പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സാജു സേവ്യർ വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് കണ്ണൂർ ഡി എഫ് ഒ പി കാർത്തികിന്റെ മേൽനോട്ടത്തിൽ ടാസ്ക് ഫോഴ്സ് എത്തിയത്. കൊട്ടിയൂർ, ആറളം, തളിപ്പറമ്പ് റേഞ്ചുകളിൽ നിന്നെത്തിയ സംഘം തളിപ്പറമ്പ് റേഞ്ച്‌ ഓഫീസർ പി രതീശന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. 

യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.

Image
 നീതി നിഷേധങ്ങളിൽ നിശബ്ദതരാവില്ല വിധ്വേഷ രാഷ്ട്രീയത്തോട് വിട്ട് വീഴ്ച്ചയില്ല എന്ന മുദ്രവാക്യമുയർത്തി കൊണ്ട് നടത്തുന്ന യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു.കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഷമ്മാസ് ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പ്രശാന്ത് മാസ്റ്റർ, യൂത്ത് കോൺഗ്രസ്‌ അഴീക്കോട്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ നികേത് നാറാത്ത്, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജയചന്ദ്രൻ മാസ്റ്റർ, മനീഷ് കണ്ണോത്ത് തുടങ്ങിയവർ സംസാരിച്ചു.മുഹമ്മദ്‌ അമീൻ സ്വാഗതവും രാഹുൽ വാച്ചാപുറം നന്ദിയും പറഞ്ഞു.. മൻഷൂക് കെ എൻ, നൗഫൽ നാറാത്ത്, സുചിന എ,ശറഫുദ്ധീൻ മാതോടം,നിതിൻ സിവി,ആഷിത്ത് അശോകൻ,രാഹുൽ കണ്ണാടിപറമ്പ്, ധനേഷ് സിവി,ഉണ്ണി കണ്ണാടിപറമ്പ്, സനീഷ് ചിറയിൽ,മോഹനാഘനൻ തുടങ്ങിയവർ നേതൃത്വം നൽകി
Image
ഇദ്ദേഹത്തെ കാണ്മാനില്ല  ചക്കരക്കൽ നാലാം പീടിക സ്വദേശി ഹരീന്ദ്രനെ (53) ഇന്നലെ ഉച്ച മുതൽ കാണ്മാനില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ചക്കരക്കൽ പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ അറിയിക്കുക. ചക്കരക്കൽ പോലീസ്: 04972851669 രാജൻ: 9633652874 സുധാകരൻ: 944664.1616

മാണിയൂർ-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് "വലിച്ചെറിയൽ മുക്ത പഞ്ചായത്ത് "സമ്പൂർണ്ണ ശുചിത്വ ഹർത്താലിൻ്റെ

Image
 ശുചീകരണ പ്രവർത്തനം നടത്തി മാണിയൂർ-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് "വലിച്ചെറിയൽ മുക്ത പഞ്ചായത്ത് "സമ്പൂർണ്ണ ശുചിത്വ ഹർത്താലിൻ്റെ ഭാഗമായി തണ്ടപ്പുറം പതിനൊന്നാം വാർഡിൽ തരിയേരി ടൗൺ മുതൽ കാർഗിൽ മാണിയൂർ സൂപ്പർമാർക്കറ്റ് വരെ ശുചീകരണ പ്രവർത്തനം നടത്തി. ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ, വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ ,കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ കുതിരയോടൻ രാജൻ, ഇരിക്കൂർ ബ്ലോക്ക് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ഒ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രവർത്തകരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു
Image
ബക്കളം കടമ്പേരി റോഡ്, പോള ദിവാകരൻ നിര്യാതനായി  കടമ്പേരി റോഡ്, പോള ദിവാകരൻ (59) നിര്യാതനായി . അച്ഛൻ പരേതനായ പോള കുമാരൻ, അമ്മ ജാനകി, ഭാര്യ :സീന, മക്കൾ :നകുൽ, അനന്ദു, സഹോദരങ്ങൾ :അശോകൻ, ശ്രീമതി. ശവസംസ്ക്കാരം ഇന്ന് (30-4-23)ന് ഉച്ചയ്ക്ക് 2 മണിക്ക് കടമ്പേരി പൊതു ശ്മശശാനത്തിൽ.
Image
 പി.പി.അബ്ദുറഹിമാൻഹാജി നിര്യാതനായി ബക്കളം: പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ പണി ക്കറകത്ത് പാറക്കടവത്ത് അബ്ദുറഹിമാൻ ഹാജി നിര്യാതനായി. ഇന്ന് രാത്രിയോടെ തളിപ്പറമ്പ സഹ.ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ ( ഞായർ )രാവിലെ 10ന് കോടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.കോടല്ലൂർ ജുമാ മസ്ജിദ് സിക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.സി.പി.എം.നണിച്ചേരി ബ്രാഞ്ച് സിക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് റിട്ട.ജീവനക്കാരനാണ്. ഭാര്യ: കെ.വി.സുഹറ കീച്ചേരി. മക്കൾ: അബ്ദുൾ മുനീർ (യു.എ.ഇ), നസീമ. മരുമക്കൾ: ഖദീജ (മൊറോക്കോ ), മുസ്തഫ (തളിപ്പറമ്പ). സഹോദരങ്ങൾ: ഫാത്തിമ,പരേതരായ മഹമൂദ്,മൂസാൻ, സൈനബ

തളിപ്പറമ്പ്:കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം ഇന്നലെ വൈകുന്നേരം

Image
 കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ നേഴ്സ് കാറിടിച്ച് മരിച്ചു.  തളിപ്പറമ്പ് : നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനടയാത്രക്കാരിയായ നേഴ്സ് മരിച്ചു. കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം. പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യയാണ് (36) മരിച്ചത് ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാസർഗോഡ് രജിസ്ട്രേഷൻ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ പോലീസുകാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ.രണ്ട് മക്കളുണ്ട്. മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ സംസ്കരിക്കും.
Image
 നാറാത്ത് ഗ്രാമപഞ്ചായത്ത്‌ കുടുംബ ശ്രീ 13വാർഡ് ads അരങ്ങ് 2023 വാർഷികാഘോഷം സംഘടിപ്പിച്ചു  മിഹ്റാബി മെമ്പറുടെ അധ്യക്ഷതയിൽ കെ. ശ്യാമള ( നാറാത്ത്ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ) ഉദ്ഘാടനം നിർവഹിച്ചു cds മെമ്പർ വിദ്യ , സീനത്, സാജിത, സവിത. അനുഷ, കദീജ, ജമുന എന്നിവർ സംസാരിച്ചു വിവിധ കലാ പരിപാടികൾ അരങ്ങേറി LSS വിജയിച്ച നിയ പ്രകാശൻ അനുമോദിച്ചു. വിജയികൾ ക്ക് സമ്മാനവിതരണവും നടത്തി

മയ്യിൽ ബ്ലോക്ക് തല ഫുട്ബോൾ ടൂർണമെന്റിൽ കണ്ണാടിപ്പറമ്പ് ഈസ്റ്റ് ചാംപ്യൻമാരായി

Image
മയ്യിൽ ബ്ലോക്ക് തല ഫുട്ബോൾ ടൂർണമെന്റിൽ കണ്ണാടിപ്പറമ്പ് ഈസ്റ്റ് ചാംപ്യൻമാരായി  DYFI യൂത്ത് ഫെസ്റ്റിന്റ ഭാഗമായുളള കെ. ജോൺ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള മയ്യിൽ ബ്ലോക്ക് തല ഫുട്ബോൾ ടൂർണമെന്റിൽ കണ്ണാടിപ്പറമ്പ് ഈസ്റ്റ് ചാംപ്യൻമാരായി  ടൈംബ്രേക്കറിൽ കൊളച്ചേരിയെയാണ് തോൽപ്പിച്ചത് മികച്ച ഗോൾകീപ്പറായി ഷാരോൺ (കണ്ണാടിപ്പറമ്പ്) മികച്ച കളിക്കാരനായി ശ്രീ വിഷ്ണു (കൊളച്ചേരി ) തിരഞ്ഞെടുത്തു വിജയികൾക്ക് DYFi മുൻ ബ്ലോക്ക് സെക്രട്ടറി കെ അനിൽകുമാർ ട്രോഫികൾ വിതരണം ചെയ്തു

കമ്പിൽ : റേഷൻ വിതരണം അവതാളത്തിൽ..

Image
 മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു. കമ്പിൽ : റേഷൻ വിതരണം അവതാളത്തിൽ.... LDF സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കമ്പിൽ റേഷൻ കടക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ കെ പി യുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ കമ്പിൽ, സുഹൈൽ കമ്പിൽ,സിറാജ് എം കെ, പ്രവാസി പ്രതിനിധി ശിഹാബ് പി പി,സുബൈർ പാപ്പിനിശ്ശേരി,യൂത്ത് ലീഗ് സെക്രട്ടറി മുഫസ്സിൽ സി എം,മുത്തലിബ് ടി,ജാബിർ പി പി, നാസിം പി പി,ശിബിൽ കെ പി എന്നിവർ പങ്കെടുത്തു.

തളിപ്പറമ്പ മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്നത്തിന്റെ ഭാഗമായി

Image
 വർഡ് 12 അള്ളാംകുളം ഡിജിറ്റൽ സാക്ഷരതാ സർവ്വെയ്ക്ക് തുടക്കമായി  തളിപ്പറമ്പ മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്നത്തിന്റെ ഭാഗമായി പഠിതാക്കളെ കണ്ടെത്തുന്നതിനായി തളിപ്പറമ്പ നഗരസഭ വാർഡ് 12 അള്ളാംകുളം സർവ്വെയ്ക്കു തുടക്കമായി.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പി. മുഹമ്മദ്‌ നിസാർ അയിഷ ടീച്ചറെ ചേർത്തുകൊണ്ട് ഉൽഘാടനം ചെയ്തു. സുബൈർ സൂപ്പർ വിഷൻ,കെ.റുബീന, കെ.വി. ഷഹനാസ് എന്നിവർ നേതൃത്വം നൽകി. പ്രായഭേദമന്യേവാർഡിലെ മുഴുവൻ ജനങ്ങളെയും ഡിജിറ്റൽ സാക്ഷരതയിൽ എത്തിച്ചു കൊണ്ട് വാർഡ് 100% ഡിജിറ്റൽ സാക്ഷരത വാർഡായി പ്രഖ്യാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Image
 രാജേഷ് നിര്യാതനായി. കൂടാളി  ചന്ദ്രോത്ത് ഹൗസിൽ രാജേഷ് (49) നിര്യാതനായി. പരേതനായ പ്രേമൻ- സീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷംന (കാനാട്). മക്കൾ: അജയ് കൃഷ്ണ, അനുനന്ദ. സഹോദരങ്ങൾ: പ്രസീത, വിജേഷ്, പ്രിയ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടന്നു.
Image
പുതിയതെരു കാഞ്ഞിരത്തറയിൽ താമസിക്കുന്ന ഫൈസൽ നിര്യാതനായി  പുതിയതെരു കാഞ്ഞിരത്തറയിൽ താമസിക്കുന്ന ഫൈസൽ (30)മരണപെട്ടു കുഴഞ്ഞു വീണു ആണ് മരണപ്പെട്ടത്  കബറടക്കം 5മണിക് കാട്ടാമ്പള്ളിയിൽ  ഉപ്പ ഇബ്രാഹിം കുട്ടി  ഉമ്മ കദിജ
Image
 സ്കൂട്ടർ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം ചേലോറ: സ്കൂട്ടർ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. ഏച്ചൂർ വാണിയൻ ചാലിലെ വി സി ഹരീന്ദ്രൻ (57) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ കൂടാളി മണ്ഡപത്തിന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് ചേലോറയിലെ വീട്ടിലേക്ക് വരിക ആയിരുന്നു. പരിക്കേറ്റ ഹരീന്ദ്രനെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കുഞ്ഞപ്പ പണിക്കരുടെയും നാണിയുടെയും മകനാണ്. ഭാര്യ ഷീജ. മക്കൾ: ആതിര (മേലൂർ), ആദർശ് (സി പി എം വാണിയഞ്ചാൽ ബ്രാഞ്ചംഗം). സഹോദരങ്ങൾ: ഉത്തമൻ, ചിത്രൻ (മാതമംഗലം), രത്നാകരൻ (തോട്ടട), പരേതരായ പുരുഷോത്തമൻ, ദിനേശൻ, വിമല. സംസ്കാരം ഇന്ന് പയ്യാമ്പലത്ത് നടക്കും.

അറക്കലും , ചിറക്കലും കഥ പറയുന്ന കണ്ണൂരിന്റെ മണ്ണിൽ എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രൗഢമാവും.

Image
 നാളെ കേരളം കണ്ണൂരിലേക്ക്... അറക്കലും , ചിറക്കലും കഥ പറയുന്ന കണ്ണൂരിന്റെ മണ്ണിൽ എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രൗഢമാവും. ഓ.ഖാലിദ് സാഹിബ് കർമ്മ സാക്ഷ്യം തീർത്ത ഭൂമിക മറ്റൊരു ചരിത്രത്തിനു വേദിയാവുകയാണ്.   ഇസ്‌ലാമിന്റെ സുവർണ്ണശോഭയെ ഉജ്വലമായി ജ്വലിപ്പിച്ചെടുത്ത വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചുണക്കുട്ടികൾ വിണ്ണിലേക്ക് മുഷ്ടി ചുരുട്ടിയെറിഞ്ഞ് തൊണ്ട പൊട്ടി വിപ്ളവ മുദ്രാവാക്യങ്ങൾ വിളിച്ച് പട്ടാളച്ചിട്ടയിൽ നീങ്ങുമ്പോൾ കണ്ണൂരിന്റെ രാജവീഥികൾ ഹർഷപുളകിതമാവും.  അസ്തമയ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ മുഖം പൊത്തുന്ന ശനിയാഴ്ച്ചത്തെ സായാഹ്നത്തിനു പുതുശോഭയായിരിക്കും... ഇടനെഞ്ചിൽ നിന്നുയരുന്ന വിപ്ലവ ശീലുകൾ കേൾക്കാനും, അഭിവാദ്യം ചെയ്യാനും സുൽത്താനുൽ ഉലമ വരും... ഒറ്റ മനസ്സാൽ ഉണർന്നിരുന്നു ഈ ഹരിശ്വേത നീലിമ നെഞ്ചോട് ചേർത്ത് വെക്കാൻ, ആ മനോഹര ചിത്രം കൺപാർക്കാൻ കേരളം കണ്ണൂരിലേക്ക് ഒഴുകി പരക്കുകയാണ്...... 2023 ഏപ്രിൽ 29 ശനി -നാളെ...... എസ് എസ് എഫിന്റെ എൈതിഹാസിക ഗോൾഡൻ ഫിഫ്റ്റി സമാപന സമ്മേളനത്തിലേക്ക് സുസ്വാഗതം...
Image
പി.സി അനന്തൻ രക്ത സാക്ഷിദിനത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു ഏപ്രിൽ 28 സഖാവ് പി.സി അനന്തൻ രക്ത സാക്ഷിദിനത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു കണ്ണാടിപ്പറമ്പിൽ നടന്ന പരിപാടി CPI (M) കണ്ണൂർജില്ലാ കമ്മറ്റിയംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്തു ബൈജു കെ , കാണി കൃഷ്ണൻ ,പി വി ബാലകൃഷ്ണൻ , സി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് നവോദയ തെരുവ് നാടക സംഘം അവതരിപ്പിച്ച ഇറച്ചി നാടകം അരങ്ങേറി
Image
 ക്വാറി ഉൽപന്നങ്ങളുടെ വിലവർധനവിനെതിരെ നാറാത്ത് മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് പ്രതിഷേധിച്ചു ക്വാറി ഉൽപ്പന്നങ്ങളുടെ അനിനിയന്ത്രിതമായ വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റെപ് റോഡിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം തടസ്സപ്പെടുത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ ബ്ലോക്ക്‌ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നികേത് നാറാത്ത്,ആഷിത്ത് അശോകൻ,നൗഫൽ നാറാത്ത്, മുഹമ്മദ്‌ കുഞ്ഞി, രാഹുൽ വാച്ചാപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി..
Image
 പാപ്പിനിശ്ശേരി വെസ്റ്റ് എൽപി സ്കൂളിന് സമീപം കല്യാണി നിര്യാതയായി  ഭർത്താവ്: പരേതനായ കാരോത്ത് വളപ്പിൽ കണ്ണൻ.  മക്കൾ: നാണി, ലക്ഷ്മി,രുഗ്മണി, പ്രകാശൻ, പ്രേമലത, സന്തോഷ്.  മരുമക്കൾ: ഗണേശൻ, പ്രസീത,ബീന, പരേതരായ പത്മനാഭൻ, കുഞ്ഞനന്തൻ, സഹോ, ജാനകി,പാറു നാരായണി, ശാന്ത, ബാലകൃഷ്ണൻ.  സംസ്കാരം: രാത്രി 8 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ.
Image
 തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വയോജനവേദി സംഘടിപ്പിക്കുന്ന ജീവിതശൈലീരോഗ ബോധവൽക്കരണവും സൗജന്യ ബ്ലഡ് പ്രഷർ, ഷുഗർ പരിശോധനയും ഞായറാഴ്ച നടക്കും. ഡോ. എസ് പി ജുനൈദ് ക്ലാസ് നയിക്കും. മയ്യിൽ സ്മിത ഹെൽത്ത് കെയർ ലൈബ്രറിക്ക് നൽകുന്ന പ്രഷർ, ഷുഗർ നിർണയ ഉപകരണങ്ങൾ സി എച്ച് ആനന്ദിൽ നിന്ന് ചടങ്ങിൽ ഏറ്റുവാങ്ങും. ചിട്ടയായ ജീവിതശൈലിയാണ് പ്രമേഹവും അമിത രക്തസമ്മർദ്ദവും അധിക കൊളസ്ട്രോളും അകറ്റി നിർത്താനുള്ള പ്രധാന മാർഗം. ഇവയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതിലും ജീവിതശൈലി നിർണായകമാണ്. അൽപം മാറി ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണ്ടിവരുമെന്ന് ഉറപ്പ്. പക്ഷേ, അത് നമ്മുടെ ജീവിതത്തെ ആയാസരഹിതമാക്കും. ലൈബ്രറി എന്നത് പൊതുജന സേവനകേന്ദ്രങ്ങളായി മാറുന്നതിൻ്റെ മറ്റൊരു ഇടപെടലാണിത്.കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദവും പ്രമേഹവും പരിശോധിക്കാൻ ഏറ്റവും അരികെ സൗകര്യമൊരുക്കുകയാണ് സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം.
Image
 ഓര്‍ഡര്‍ ചെയ്ത ഓണസദ്യ എത്തിച്ചില്ല; വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് കൊച്ചി: ഓര്‍ഡര്‍ ചെയ്ത ഓണസദ്യ എത്തിച്ചുകൊടുക്കാതിരുന്ന ഹോട്ടലിന് പിഴ. പരാതിക്കാരിയായ വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. വൈറ്റിലയിലെ റെസ്‌റ്റോറന്റിനാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പിഴ വിധിച്ചത്. അഞ്ച് പേര്‍ക്കുള്ള ഓണസദ്യയാണ് പരാതിക്കാരി ഓര്‍ഡര്‍ ചെയ്തിരുന്നത്. വൈറ്റില സ്വദേശിനി ബിന്ധ്യ സുല്‍ത്താനാണ് പരാതി നല്‍കിയത്. 2021 ഓഗസ്റ്റിലായിരുന്നു സംഭവം. തിരുവോണത്തിന് വീട്ടിലെത്തുന്ന അതിഥികള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ ഓണസദ്യയാണ് പരാതിക്കാരി ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നത്. അഞ്ച് ഊണിന് 1295 രൂപ മുന്‍കൂറായി അടക്കുകയും ചെയ്തു. എന്നാല്‍ അതിഥികളെത്തി ഊണ് സമയം കഴിഞ്ഞിട്ടും ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ എത്തിയില്ല. ഹോട്ടലുടമയെ അടക്കം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത് സേവനം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് റെസ്റ്റോറന്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഉപഭോക്തൃ ഫോറം കണ്ടെത്തി. ഇതോടെ സദ്യയ്ക്കായി ഈടാക്കിയ 1295 രൂ
Image
 സുഹൃത്തുക്കളിൽ നിന്ന് 10.25 ലക്ഷം രൂപയും 93 പവൻ ആഭരണങ്ങളും തട്ടിയെടുത്തു, പാലക്കാട് വനിതാ എ.എസ്.ഐ അറസ്റ്റിൽ പാലക്കാട്: സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്ന് 10.25 ലക്ഷം രൂപയും 93 പവൻ ആഭരണങ്ങളും തട്ടിയ വനിതാ എ.എസ്.ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ ആര്യശ്രീയെ (47) ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 93 പവനും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശിയിൽ നിന്ന് 8.75 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. കണ്ണിയംപുറം സ്വദേശി വിദേശത്ത് എൻജിനീയറായിരുന്നു. അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 25,000 രൂപ വീതം നൽകാമെന്നും എപ്പോൾ ആവശ്യപ്പെട്ടാലും നിക്ഷേപം മുഴുവനായി മടക്കി നൽകാമെന്നും ധരിപ്പിച്ചാണ് ഇയാളിൽ നിന്ന് ഉദ്യോഗസ്ഥ പണം തട്ടിയത്. വീട് പണിയാൻ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്ന പഴയന്നൂർ സ്വദേശിനിയിൽ നിന്ന് പല ആവശ്യങ്ങൾ പറഞ്ഞ് 93 പവൻ ആഭരണം കൈപ്പറ്റി. ഉദ്യോഗസ്ഥ എടുത്ത ഭവനവായ്പ താൻ അടച്ചു തീർക്കാമെന്നും അതിനുശേഷം ആഭരണം തിരികെ
Image
 രാജ്യത്ത് പുതിയൊരു വിമാനക്കമ്ബനികൂടി വരുന്നു, 'ഫ്‌ളൈ91'; അമരത്ത് തൃശ്ശൂര്‍ സ്വദേശി ന്യൂഡല്‍ഹി: രാജ്യത്ത് പുതിയൊരു വിമാനക്കമ്ബനി കൂടി വരുന്നു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ 'ഫ്ളൈ91' എയര്‍ലൈന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നല്‍കി. തൃശ്ശൂര്‍ സ്വദേശിയായ മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന വിമാനക്കമ്ബനിയാണിത്. നേരത്തെ കിങ് ഫിയര്‍ എയര്‍ലൈന്‍സിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലകളില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുണ്ട്. ചെറു പട്ടണങ്ങളെ ആകാശമാര്‍ഗം ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുകയാണ് ഫ്ളൈ91 കമ്ബനിയുടെ ലക്ഷ്യം. ഫെയര്‍ഫാക്സിന്റെ ഇന്ത്യാ വിഭാഗം മുന്‍ മേധാവിയായിരുന്ന ഹര്‍ഷ രാഘവനുമായി ചേര്‍ന്ന് മനോജ് ചാക്കോ സ്ഥാപിച്ച ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഫ്ളൈ91 പ്രവര്‍ത്തിക്കുക. ഹര്‍ഷയുടെ കണ്‍വര്‍ജന്റ് ഫിനാന്‍സാണ് കമ്ബനിയിലെ മുഖ്യനിക്ഷേപകര്‍. ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് ആയ 91 സൂചിപ്പിച്ചാണ് കമ്ബനിക്ക് ഫ്ളൈ91 എന്ന് പേരിട്ടത്. വ്യോമയാന മന്ത്രാലയ
Image
 പ്രമുഖ ഹിന്ദുമത പ്രഭാഷകൻ ഡോ. എൻ ​ഗോപാലകൃഷ്ണൻ അന്തരിച്ചു കൊച്ചി :പ്രമുഖ ഹിന്ദുമത പ്രഭാഷകനും സൈദ്ധാന്തികനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം തൃപ്പൂണിത്തുറ കുഴുപ്പിള്ളി നാരായണന്‍ എബ്രാന്തിരി-സത്യഭാമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. ഭാര്യ: പരേതയായ രുഗ്മണി. മക്കള്‍: ഹരീഷ്(ഐടി, ബംഗളൂരു), ഹേമ. മരുമകന്‍: ആനന്ദ്. സഹോദരങ്ങള്‍: എന്‍. ശ്രീനിവാസന്‍, എന്‍.വാസുദേവന്‍, എന്‍. ബാലചന്ദ്രന്‍, എന്‍.രാജഗോപാല്‍, വനജ ശ്രീനിവാസന്‍.

ബേക്കല്‍: മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായിയുടെ

Image
 പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു, പൂച്ചക്കാട്ടെ വ്യവസായിയുടെ മരണത്തിൽ വിശദമായ അന്വേഷണം ഉണ്ടാകും ബേക്കല്‍: മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായിയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. ഗള്‍ഫ് വ്യവസായിയായിരുന്ന കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്ത എം.സി. അബ്ദുല്‍ ഗഫൂറിന്റെ (55) മൃതദേഹമാണ് ഇന്ന് രാവിലെ 10 മണിയോടെ പൊലീസ് പുറത്തെടുത്തത്. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തു. ഖബര്‍സ്ഥാനില്‍ നിന്നും പുറത്തെടുത്ത മൃതദേഹം അതേ സ്ഥലത്ത് വെച്ചാണ് പരിയാരം മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തത്. മൃതദേഹത്തിലെ വിസറ വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. കഴിഞ്ഞ 16ന് രാവിലെയാണ് അബ്ദുല്‍ ഗഫൂറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മകന്‍ അഹമ്മദ് മുസമില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് 600ലേറെ പവന്‍ തൂക്കം വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതാണ് മരണത്തില്‍ ദുരൂഹത ഏറ്റിയത്. ഇതേ തുടര്‍ന്ന് ബേക്
Image
റിയാദ് മാങ്കടവ് മുസ്ലിം അസോസിയേഷൻ പുതിയ ഭാരവാഹികൾ  മാങ്കടവ് : റിയാദ് മാങ്കടവ് മുസ്ലിം അസോസിയേഷൻ (RIMMA) 35-ആം വാർഷികവും, കുടുംബ സംഗമവും റിയാദ് സ്വഫ ഇസ്തിറാഹയിൽ കെ പി മുഹമ്മദ്‌ റിയാസ് ന്റെ അധ്യക്ഷതയിൽ കെ ടി മുഹമ്മദ്‌ കുഞ്ഞി ഉത്ഘാടനം ചെയ്തു മുഖ്യാതിഥികളായ യു പി മുസ്തഫ, കെ മുഹമ്മദ്‌ ശരീഫ് ഉൽബോധന പ്രസംഗം നടത്തി. അബുബക്കർ പി പി, മൊയ്‌ദു കെ, അഷ്‌റഫ്‌ വി (രക്ഷാധികാരികൾ) അബ്ദുൽ സലാം എം (പ്രസിഡന്റ്‌) നൗഷാദ് സി എച്ച്, മുസ്തഫ കെ, ഉസ്സൻ കെ, മേമി കെ പി (വൈസ് പ്രസിഡന്റ്‌മാർ) ഹാരിസ് സി എച്ച് (ജനറൽ സെക്രട്ടറി) റിയാസ് കെ പി, മുത്തലിബ് സി എച്ച്, മുസ്തഫ കെ എൻ, മുഹമ്മദ്‌ കെ (സെക്രട്ടറിമാർ), പി പി താജുദ്ധീൻ (ട്രഷറർ) ഇസ്മായിൽ സി എച്ച് (കോ ഓർഡിനേറ്റർ) അബ്ദുള്ള കെ പി മുഹമ്മദ്‌ കുഞ്ഞി കെ ടി, മമ്മു സി എച്ച്, ഹസ്സൻ കെ പി (ഉപദേശക സമിതി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. അബുബക്കർ പി പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ പി ശുകൂർ, കെ പി ഹാഷിം, യു നൗഷാദ്, ടി പി അഫ്സൽ, ജാബിർ എ, ഇബ്രാഹിം സി എച്ച്, അഷ്‌റഫ്‌ സി എച്ച് ഖർജ്, റമീസ് കെ പ്രസംഗിച്ചു. നൗഷാദ് സി എച്ച് സ്വാഗതവും, സി എച്ച് ഹാരിസ് നന്ദിയും പറഞ്ഞു

നാറാത്ത് കാക്കാത്തുരുത്തിയിലെ k. M. ജയപ്രകാശ് ലാൽ, sreeja. E. V. എന്നിവരുടെ മകൾ

Image
വിവാഹത്തോടനുബന്ധിച് I. R. P. C. ക്ക് ധന സഹായം നൽകി നാറാത്ത് കാക്കാത്തുരുത്തിയിലെ k. M. ജയപ്രകാശ് ലാൽ, sreeja. E. V. എന്നിവരുടെ മകൾ K.mഅക്ഷയയും കാസർഗോഡ്, കോട്ടിക്കുളം നിവാസികളായ chandran. പി, രത്ന. കെ. എന്നിവരുടെ മകൻ ശരത്തിന്റെ യും വിവാഹത്തോടനുബന്ധിച്  I. R. P. C. ക്ക് ധന സഹായം നൽകി. C. P. I. M. കണ്ണൂർ ജില്ലാ സെക്രട്ടറി സ. എം. വി. ജയരാജൻ ഏറ്റുവാങ്ങി. മയ്യിൽ ഏറിയ കമ്മിറ്റി അംഗം സ. P. പവിത്രൻ, നാറാത്ത് ലോക്കൽ സെക്രട്ടറി. സ. എൻ. അശോകൻ, നാറാത്ത് പഞ്ചായത്തു മെമ്പർ സ. വി. വി. ഷാജി, ലോക്കൽ കമ്മിറ്റി അംഗം സ. പി. രതീശൻ എന്നിവർ പങ്കെടുത്തു.
Image
 രണ്ട് കുട്ടി ഡ്രൈവർമാർ കൂടി പിടിയിൽ. റാസിയ സൈദിനും, ഗണേശനും 32,000 വീതം പിഴ. തളിപ്പറമ്പ്: തളിപ്പറമ്പിൽ രണ്ട് കുട്ടി ഡ്രൈവർമാർ കൂടി പിടിയിൽ.എസ് ഐ നാരായണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇവർ കുടുങ്ങിയത്.ആർ സി ഉടമസ്ഥരായ രക്ഷിതാക്കളിൽ നിന്നും 32,000 വീതം 64,000 രൂപ പിഴയായി ഈടാക്കി.  Kl 13 h 8725 bike ഉടമ കരിമ്പം കണിച്ചാമൽ കുണ്ടം വളപ്പിൽ ഗണേശൻ (45), kl 59 s 3592 സ്കൂട്ടർ ഉടമ കുറുമാത്തൂർ ഹൈ സ്കൂൾ സമീപത്തെ റഹ്മത്ത് വില്ലയിൽ റാ സിയ സൈദ് (41) എന്നിവരിൽ നിന്നാണ് പിഴ ഈടാക്കിയത്.
Image
 കവിണിശ്ശേരി പള്ളിക്ക് സമീപം താമസിക്കുന്ന റാബിയ പി വി 67 നിര്യാതയായി ചെറുകുന്ന് : ഭർത്താവ് : പരേതനായ മുഹമ്മദ് കുഞ്ഞി മക്കൾ : സീനത്ത്‌, ജാബർ(മലേഷ്യ) ദിഹാനി(കീച്ചേരി),നിസാർ (നിസാർ ഡെക്കറേഷൻസ്) താഹിറ(പാപ്പിനിശ്ശേരി), മുനീർ (ഖത്തർ) മരുമക്കൾ: മുഹമ്മദ് വി വി,സുബൈർ കീച്ചേരി, മുഹമ്മദലി (പാപ്പിനിശ്ശേരി),റസീന (ചെറുതാഴം), നാസില (കുറ്റിക്കോൽ),ഫാത്തിമ (കണ്ണപുരം) സഹോദരങ്ങൾ സൈനുൽ ആബിദ് (പിലാത്തറ), ഖദീജ, അബൂബക്കർ(ദുബായ്) പരേതരായ: അബ്ദുൽ അസീസ്,മുഹമ്മദ് ഖബറടക്കം രാവിലെ 9 മണിക്ക് ഒളിയങ്കര ജുമാ മസ്ജിദിൽ

ചട്ടുകപ്പാറയിലെ കുനിയത്ത് രാജൻ - കൗസല്യ ദമ്പതികളുടെ മകൻ കെ.പി.റിയേഷ് ശ്രുതി എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച്

Image
 lRPC ക്ക് ധനസഹായം നൽകി ചട്ടുകപ്പാറ- ചട്ടുകപ്പാറയിലെ കുനിയത്ത് രാജൻ - കൗസല്യ ദമ്പതികളുടെ മകൻ കെ.പി.റിയേഷ് ശ്രുതി എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. തുക CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ ഗിരിധരൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.ദിനേശൻ, പി.കെ.സന്തോഷ്, IRPC വേശാല ഗ്രൂപ്പ് കമ്മറ്റി അംഗം കണിയാരത്ത് സന്തോഷ് കുമാർ, പി.രാജേഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു .
Image
ബാംഗ്ലൂരിൽ വാഹനാപകടം  കണ്ണൂർ സ്വദേശി മരണപ്പെട്ടു കച്ചേരിക്കടവ് തേക്കേൽ വീട്ടിൽ സജിമോൻ ജിലു ദമ്പതികളുടെ മകൾ അഷ്മിത സജിയാണ് (19) മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം ഉണ്ടായത്. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ് അഷ്മിത
Image
 കട്ടാമ്പള്ളി എന്ന പ്രദേശത്തെ  കണ്ണീരിലാഴ്ത്തി രണ്ടുപേരുടെ വിയോഗം  കണ്ണാടിപ്പറമ്പ് ആറാം പീടികയിൽ ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചു അപകടം രണ്ടുമരണം കാട്ടാമ്പള്ളി ഇടയിൽ പീടിക കുന്നുംകൈ ചിറമൂട്ടിൽ വീട്ടിൽ താമസിക്കുന്ന അജീർ പി സി , നിയാസ് എന്നവരുടെ മകൾ റാഫിയ ഇരുവരും ബൈക്ക് അപകടത്തിൽ മരണപ്പെട്ടു . രാത്രി 9  മണിക്കാണ് അപകടം നടന്നത്. 

സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 5.30ന് മതോടം പൊതുശ്മശാനത്തിൽ

Image
 നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിന് സമീപം റിട്ട.  നായബ് സുബേദാർ പവിത്രൻ സി.എച്ച് നിര്യാതനായി നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിന് സമീപം റിട്ട. നായബ് സുബേദാർ  പവിത്രൻ സി.എച്ച് (77) നിര്യാതനായി. അച്ഛൻ പരേതനായ രാമൻ നായർ അമ്മ ചന്ദ്രോത്ത് മാധവി അമ്മ ഭാര്യ : സരോജിനി പി.വി മക്കൾ സപ്ന, ഉണ്ണികൃഷ്ണൻ, സുബേഷ് പി.വി, സുദിന ഉണ്ണികൃഷ്ണൻ മരുമക്കൾ ഉണ്ണികൃഷ്ണൻ (പയ്യന്നൂർ), ഉണ്ണികൃഷ്ണൻ (ചെറുപഴശ്ശി), ബിപിന സുബേഷ് (കൂത്തുപറമ്പ്) സഹോദരങ്ങൾ സരോജിനി, ശ്രീധരൻ, ഗോപാലകൃഷ്ണൻ, ശാന്ത, കാർത്ത്യായനി, വനജ ശവസംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 5.30ന് മതോടം പൊതുശ്മശാനത്തിൽ

പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ

Image
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു  കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടിലയിലെ മിഥുൻ -ബബിത ദമ്പതികളുടെ നാലു മാസം പ്രായമുള്ള മറ്റ ആമിയാണ് ഇന്ന് രാവിലെ തൊട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായികാണപ്പെട്ടത്. ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മുലപ്പാൽ.തൊണ്ടയിൽ കുരുങ്ങിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക അനുമാനം. പഴയങ്ങാടി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Image
നാറാത്ത് പഞ്ചായത്ത് ഓഫീസിനു മുൻപിൽ യുഡിഎഫ് നാറാത്ത് മണ്ഡലം കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു  നാറാത്ത് : സാധാരണക്കാരന്റെ നടുവൊടിച്ച് അതിൽ നിന്നും വരുമാനമുണ്ടാക്കാൻ ശ്രമിക്കുന്ന കുത്തക കമ്പനികളുടെ തലവനെ പെരുമാറുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും സാധാരണക്കാരന്റെ പക്ഷമായി പറയപ്പെടുന്ന ഇടതു പക്ഷം കൊള്ള സർക്കാരായി മാറിയെന്നും മുസ്ലിം ലീഗ്‌ കണ്ണൂർ ജില്ലാ സെക്രട്ടറി പി കെ സുബൈർ നാറാത്ത് പഞ്ചായത്ത് ഓഫീസിനു മുൻപിൽ യുഡിഎഫ് നാറാത്ത് മണ്ഡലം കമ്മിറ്റി നടത്തിയ ഇടത് ദുർഭരണത്തിനെതിരെയും വീടുകളുടെ പെർമ്മിറ്റ്‌ ഫീ വർദ്ധനക്കെതിരെയും നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു. എപി അബ്ദുല്ല അധ്യക്ഷത വഹിച്ചു . പ്രശാന്ത് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി . സി കുഞ്ഞഹമ്മദ് ഹാജി , അശ്ക്കർ കണ്ണാടിപ്പറമ്പ് , കെ എൻ മുസ്തഫ , പി ദാമോദരൻ മാസ്റ്റർ എം ജയചന്ദ്രൻ മാസ്റ്റർ , നികേത് നാറാത്ത് , കെ കെ ഷിനാജ് സുധീഷ്‌ പി, പ്രജിത്ത് 'മാത്തോട്ടം ,പി പി ശംസുദ്ദീൻ , സി ആലിക്കുഞ്ഞി നിഷ കെപി , സൈഫുദ്ദീൻ നാറാത്ത് , കെ രാജൻ , സജേഷ് കെ , ഭാഗ്യനാഥൻ മിഹ്റാബി
Image
  സർക്കാരിൻ്റെ നികുതി കൊളളക്കതിരെ UDF കുറുമാത്തൂർ പഞ്ചായത്ത് മാർച്ച്‌ ടി. ജനാർദ്ദനൻ ഉൽഘാടനം ചെയ്തു കുറുമാത്തൂർ:പിണറായി സർക്കാരിന്റെ ഭീകരമായ നികുതി കൊള്ളക്കെതിരെ യു ഡി എഫ് കുറുമാത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുമാത്തൂർ പഞ്ചായത്ത്‌ ഓഫീസിലേക്ക് നടത്തിയ മാർച്ച് DCC സെക്രട്ടറി ടി.ജനാർദ്ദനൻ ഉൽഘാടനം ചെയ്തു.          UDF ചെയർമാൻ കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അഡ്വ.മുജീബ് റഹ്മാൻ, പി.കെ. സരസ്വതി, പി.എം മാത്യു മാസ്റ്റർ, എം.അഹമ്മദ്,നാസർ പന്നിയൂർ, നൗഷാദ്‌ പുതുക്കണ്ടം, എ.കെ.ഗംഗാധരൻ, എ.കെ.വിജയൻ, കെ.ശശിധരൻ,രാമചന്ദ്രൻ വടക്കാഞ്ചേരി, കെ. റഷീദ്, കെ.പി ഷാദുലി, ടി.കെ ആരിഫ്, ഇസ്മായിൽ മഴൂർ, കെ.ആലിക്കുഞ്ഞി എന്നിവർ പ്രസംഗിച്ചു.UDFകൺവീനർ കെ.വി.നാരായണൻ സ്വാഗതവും കെ.വി.കെ അയ്യൂബ് നന്ദിയും പറഞ്ഞു .       ചൊറുക്കള ടൗണിൽ നിന്നും ആരംഭിച്ച പ്രകടനത്തിന്‌ കെ.വി.മുസ്തഫ,സാമഅബ്ദുള്ള, ടി.കെലക്ഷ്മണൻ,കുഞ്ഞിക്കണ്ണൻ പൂമംഗലം,സുധൻ കൂനം, എം.പി.അബ്ദുൽസലാം, സി.വി.വിജയൻ എന്നിവർ നേതൃത്വം കൊടുത്തു. ----------------------------------------------------
Image
 ഷിഹാബ് ചോറ്റൂരിന്റെ കൂടെ നടന്നു കൊണ്ടിരിക്കെ വണ്ടൂർ കൂരാട് സ്വദേശി അബ്ദുൽ അസീസ് വാഹനം ഇടിച്ചു മരണപ്പെട്ടു      ഉനൈസ : ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ അൽ റാസിൽ നിന്നും നടക്കാൻ ഒപ്പം കൂടിയ വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ്(47) പുറകിൽ നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടു.... അൽ റാസ്സിൽ നിന്ന് 20 KM അകലെ റിയാദ് ഖബറ വെച്ചാണ് അപകടം സംഭവിച്ചത്.മക്കൾ  (താജുദ്ദീൻ. മാജിദ് ശംസിയ ) ഭാര്യ (ഹഫ്സത്ത്  ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും , അൽ റാസ്സ് ഏരിയ കെഎംസിസി യുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടന്നു വരുന്നു...
Image
 എസ്.ഐയെയും പോലീസുകാരനെയും ആക്രമിച്ച യുവാവ് റിമാന്റിൽ പരിയാരം: എസ്.ഐയെയും പോലീസുകാരനെയും ആക്രമിക്കുകയും മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് ജയിലിലായി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇ-ടൈപ്പ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരിയായ സ്റ്റാഫ് നേഴ്‌സ് പേരാവൂരിലെ റീഷ്‌നയുടെ ഭര്‍ത്താവ് മുഴപ്പാലയിലെ ഷമല്‍(36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മൂന്ന് കുട്ടികളോടൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രീഷ്‌നയോടൊപ്പം കോവിഡ് കാലത്ത് നാട്ടിലെത്തിയ ഭര്‍ത്താവ് ഷമല്‍ താമസം ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി കുഴപ്പങ്ങളുണ്ടാക്കാന്‍ തുടങ്ങിയെന്നാണ് പരാതി. ഭര്‍ത്താവിനെ നേര്‍വഴിക്ക് നയിക്കാന്‍ പല തലത്തില്‍ ഇടപെടല്‍ നടത്തിയെങ്കിലും പരിഹാരം കാണാന്‍ സാധിച്ചില്ല. അമിതമായി മദ്യപിച്ചെത്തി മര്‍ദ്ദിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തതോടെ രീഷ്‌ന മെഡിക്കല്‍ കോളേജിലെ സംഘടനാ പ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട അവര്‍ ഇയാളോട് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഒഴിയ
Image
പുതിയപുരയിൽ ഹൗസിൽ സി.ഓമന നിര്യാതയായി വേശാല -വേശാല പുതിയപുരയിൽ ഹൗസിൽ സി.ഓമന നിര്യാതയായി. ഭർത്താവ് പരേതനായ പി.പി.ശശിധരൻ മക്കൾ പി.പി.ജയദേവൻ (ഡ്രൈവർ), പി.പി.ജയരാജൻ, പി.പി. ജയൻ (ഇരുവരും ഗൾഫ്) മരുമക്കൾ ലിജി (എട്ടേയാർ ), പ്രജിഷ (കച്ചേരിപ്പറമ്പ്), കവിത (ഉപ്പള) ശവസംസ്കാരം 26/4/2023 ന് ബുധനാഴ്ച ( നാളെ) നടക്കും
Image
കൂനത്തെ അത്തിലാട്ട് നാരായണി  അന്തരിച്ചു  കുറുമാത്തൂർ : കൂനത്തെ അത്തിലാട്ട് നാരായണി ( 86) അന്തരിച്ചു , മക്കൾ കാർത്ത്യായനി, രോഹിണി (പടപ്പേങ്ങാട്), എ.രാമൻ, എ.ബാലകൃഷ്ണൻ (സി പി.ഐ എം , കൂനം ബ്രാഞ്ച് മെമ്പർ ) , ശ്രീദേവി, എ. നാരായണൻ (സി.പി.ഐ.എം. നിടുവാലൂർ ബ്രാഞ്ച് സെക്രട്ടറി), എ. മധുസൂദനൻ , എ. മണികണ്ഠൻ (കേരള ബേങ്ക്). മരുമക്കൾ പരേതനായ ബാലൻ, നാരായണൻ (പടപ്പേങ്ങാട്), വിജയകുമാരി , ഉഷാകുമാരി , ടി.രാഘവൻ , ശ്രീജ (നിടുവാലൂർ ), ഷൈനി, സരിത (കുറുമാത്തൂർ ഗവ: ഹൈസ്ക്കൂൾ). സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കൂനം പൊതു ശ്മശാനത്തിൽ
Image
സംസ്ഥാന തേനീച്ച കർഷക സംഗമത്തോടനുബന്ധിച്ചു കണ്ണൂർ റൂറൽ പോലീസ് ശ്രീ ബഷീറിനെ ആദരിച്ചു  പാലായിൽ വെച്ചു നടന്ന സംസ്ഥാന തേനീച്ച കർഷക സംഗമത്തോടനുബന്ധിച്ചു കണ്ണൂർ റൂറൽ പോലീസ് ഡ്രൈവർ ശ്രീ ബഷീറിന്‌ കിട്ടിയആദരവ്

കണ്ണൂർ: ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം

Image
 ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി ദൃശ്യം പകർത്തി പ്രചരിപ്പിച്ചു.. വിദ്യാർത്ഥി പിടിയിൽ കണ്ണൂർ: ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി ദൃശ്യം പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽ. ധർമ്മടം പൊലീസ് ആണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. പടക്കം ഉണ്ടാക്കി വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക ആയിരുന്നു. നാല് പേർ ചേർന്നാണ് ഏറ് പടക്കം ഉണ്ടാക്കിയത്. സംഭവത്തിൽ പങ്കാളികളായ സംഘത്തിലെ മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് നിർമ്മിക്കുന്ന മാതൃകയിലാണ് ഏറ് പടക്കം ഉണ്ടാക്കിയത്. നിർമ്മാണ രീതിയും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. പടക്കത്തിൻ്റെ വെടിമരുന്നാണ് ഉപയോഗിച്ചത് എന്നാണ് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയത്. സ്ഫോടനം റീൽ വീഡിയോ ആക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.